Connect with us

Breaking News

ലോക ക്വിസിങ് ചാമ്പ്യൻഷിപ് 2022 ജൂൺ നാലിന്; ചരിത്രത്തിലാദ്യമായി കേരളത്തിലെ 14 ജില്ലകളിലും വേദികൾ

Published

on

Share our post

കണ്ണൂർ : ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്താനുള്ള ലോക ക്വിസിങ് ചാമ്പ്യൻഷിപ്പിന്റെ ഇരുപത്തി രണ്ടാം എഡീഷൻ ജൂൺ 4 ന് നടക്കും. ലോകമെമ്പാടും നൂറ്റിഅമ്പതോളം നഗരങ്ങളില്‍ ലണ്ടന്‍ ആസ്ഥാനമായ ഇന്‍റര്‍നാഷണല്‍ ക്വിസിങ്ങ് അസോസിയേഷന്‍ (ഐ.ക്യൂ.എ) സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപിന് ചരിത്രത്തിലാദ്യമായി കേരളത്തിലെ 14 ജില്ലകളിലും വേദികൾ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് ഒരു ലോക ചാമ്പ്യൻഷിപ്പിൽ നേരിട്ട് പങ്കെടുക്കാനും, അറിവിന്റെ ലോക റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിലെത്താനും മലയാളികൾക്ക് അവസരമൊരുക്കുന്നതാണ് ചാമ്പ്യൻഷിപ്.‌‌

2022 ജൂണ്‍ 4 ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് പ്രായ, വിദ്യാഭ്യാസ ഭേദമന്യേ ലോകമെങ്ങും ഒരേ ചോദ്യങ്ങളുമായി 2 മണിക്കൂര്‍ എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം നടക്കുക. കല – സംസ്കാരം, മീഡിയ, ചരിത്രം, സാഹിത്യം, വിനോദം, സ്പോര്‍ട്സ്, ശാസ്ത്രം, ലോകം എന്നീ വിഷയങ്ങളിലായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാവുക.ഒരു മത്സരാര്‍ത്ഥിക്ക് ക്വിസ്സിങ്ങിലെ ലോക റാങ്കിങ്ങ് ലഭിക്കുന്നത് ഈ മത്സരത്തിലെ പോയിന്റുകൾ അടിസ്ഥാനമാക്കിയാണ്.

മത്സരാര്‍ത്ഥികള്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

തിരുവനന്തപുരം MGOCSM ഐ.എ. എസ് ഹബ്ബ്, കൊല്ലം ടൈം കിഡ്സ്‌ വെള്ളിച്ചിക്കാല സ്കൂൾ, ആലപ്പുഴ SD കോളേജ്, കോട്ടയം വിശ്വഭാരതി കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂൾ, ഇടുക്കി ജയ് റാണി പബ്ലിക് സ്കൂൾ, എറണാകുളം ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, തൃശൂർ ടൌൺ ഹാൾ, പാലക്കാട്‌ വിക്ടോറിയ കോളേജ്, മലപ്പുറം കൊളത്തൂർ എൻ. എച്ച്. എസ്. എസ്, കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, വയനാട് ഡിസ്ട്രിക്ട് ലൈബ്രറി ഹാൾ, കണ്ണൂർ കളക്ടറേറ്റ്, കാസർഗോഡ് ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കായി +91 97440 62997 , 77369 30205 എന്നീ നമ്പറുകളിലോ iqakerala@gmail.com എന്ന ഇമെയിലിലോ ഐ.ക്യൂ.ഏ ഏഷ്യയുടെ ഫേസ് ബുക്, ഇൻസ്റ്റാഗ്രാം പേജുകളിലോ ബന്ധപ്പെടാവുന്നതാണ്.


Share our post

Breaking News

മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

Published

on

Share our post

മട്ടന്നൂർ:കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വെമ്പടി കാട്യംപുറം സ്നേഹ തീരത്ത് എ.കെ.ദീക്ഷിതാണ്((12) മരിച്ചത് ചൊവ്വ വൈകിട്ട് നാലരയോടെ നെല്ലൂന്നി അങ്കണവാടി കുളത്തിലാണ് അപകടം. നെല്ലൂന്നിയിലെ അച്ഛൻ്റെ കുടുംബവീട്ടിലെത്തിയ ദീക്ഷിത് വൈകിട്ടോടെ സഹോദരനോടും സുഹൃത്തുക്കളോടുമൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ മുങ്ങിത്താഴ്ന്ന ദീക്ഷിതിനെ പുറത്തെടുത്ത് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിയാരം യുപി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ: എം വി മനോജ്. അമ്മ: എ.കെ. വിജിന. സഹോദരങ്ങൾ: നന്ദന (പ്ലസ്ടു വിദ്യാർത്ഥി ചാവശേരി എച്ച്എസ്എസ്), ദർശിത് (വിദ്യാർത്ഥി പരിയാരം യുപി സ്കൂൾ).


Share our post
Continue Reading

Breaking News

മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

Published

on

Share our post

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.


Share our post
Continue Reading

Breaking News

മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Published

on

Share our post

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.


Share our post
Continue Reading

Trending

error: Content is protected !!