Connect with us

Breaking News

ശീലങ്ങളെ ‘ഓവർടേക്ക്‌ ’ ചെയ്‌ത്‌ സൈക്കിൾ യാത്ര; കണ്ണൂരിൽ സൈക്കിൾ ട്രാക്ക്‌

Published

on

Share our post

കണ്ണൂർ : എന്തിനും ഏതിനും സൈക്കിൾ ഉപയോഗിക്കുന്നവർ കൂടിയതോടെ മാറ്റത്തിന്റെ ‘ബെല്ലടി’ക്കുകയാണെങ്ങും. നഗരങ്ങളിൽ   ബൈക്കും കാറും ഉപേക്ഷിച്ച്‌ യാത്രയ്‌ക്കും വ്യായാമത്തിനും സൈക്കിൾ വ്യാപകമായി ഉപയോഗിക്കുന്നു. ഗ്രാമങ്ങളിലും സൈക്കിൾ ഇഷ്ടവാഹനമായി. ജോലിസ്ഥലത്തേക്ക് സൈക്കിളിൽ പോകുന്നവരും കുറവല്ല. സ്‌കൂളുകളിൽ സൈക്കിളിലെത്തുന്ന വിദ്യാർഥികളുമേറെ. ശീലങ്ങളെ ‘ഓവർടേക്ക്‌’ ചെയ്‌ത്‌ ഉല്ലാസത്തിനും വ്യായാമത്തിനുമായി സൈക്കിൾ സവാരി മുന്നേറുകയാണ്‌.

കണ്ണൂരിൽ 
സൈക്കിൾ ട്രാക്ക്‌  
സൈക്കിൾ സവാരിക്കായി ട്രാക്കുള്ള  അപൂർവ  നഗരങ്ങളിലൊന്നാണ്‌ കണ്ണൂർ. പയ്യാമ്പലം പാർക്കിൽനിന്ന്‌ പഴയ  പ്രഭാത്‌ ജങ്‌ഷൻ വരെയും  എസ്‌.എൻ പാർക്ക്‌ വരെയുമാണ്‌ ട്രാക്ക്‌.  പാർക്ക്‌ മുതൽ ഗേൾസ്‌ സ്‌കൂൾവരെ ഒറ്റ ട്രാക്കാണ്‌. അതിനുശേഷം ഇടതും വലതുമായി രണ്ട്‌ ട്രാക്ക്‌. മൂന്നുകിലോമീറ്റർ നീളമുണ്ട്‌. കാനന്നൂർ സൈക്ലിങ്‌  ക്ലബ്ബാണ്‌ ഇതിന്‌ മുൻകൈയെടുത്തത്‌. 20 പേരാണ്‌ ക്ലബ്ബിൽ തുടക്കത്തിലുണ്ടായിരുന്നത്‌. ഇപ്പോൾ 8000 കടന്നു. 12 സ്കൂളുകളിൽ യൂണിറ്റ് തുടങ്ങി. കേരളത്തിലെ ആദ്യ വനിതാ സൈക്ലിങ്‌  വിങ് പിങ്ക് റൈഡേഴ്‌സും ആരംഭിച്ചു. കോർപറേഷനിൽ   സൈക്കിൾ സ്റ്റേഷനും വിവിധ പ്രദേശങ്ങളിൽ  സൈക്കിൾ സ്റ്റാൻഡും സ്ഥാപിക്കാനുള്ള  ശ്രമത്തിലാണ്‌ ക്ലബ്ബെന്ന്‌ പ്രസിഡന്റ്‌ ഷാഹിൻ പള്ളിക്കണ്ടി പറഞ്ഞു.
മാറ്റത്തിന്റെ ‘ബെല്ലടി’
റോഡിലെ തിരക്ക്‌ കാരണം കൃത്യസമയത്ത്‌ സ്‌കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക്‌ വലിയ അനുഗ്രഹമാണ്‌ സൈക്കിൾ. ചെറുകുന്ന്‌ ഗേൾസ്‌, ബോയ്‌സ്‌, പാപ്പിനിശേരി, കല്യാശേരി, കരിവെള്ളൂർ, പയ്യന്നൂർ ഗേൾസ്‌, ബോയ്‌സ്‌ തുടങ്ങിയ സ്‌കൂളുകളിലെ കുട്ടികൾ കൂടുതലായി എത്തുന്നത്‌ സൈക്കിളിൽ. 300 കുട്ടികൾ സ്ഥിരമായി സൈക്കിളിലാണെത്തുന്നതെന്ന്‌ ചെറുകുന്ന്‌  ഗവ. ഗേൾസ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ  പ്രധാനാധ്യപിക എം.വി. റീന പറഞ്ഞു. പിലാത്തറ–പാപ്പിനിശേരി കെ.എസ്‌.ടി.പി റോഡിൽ  വാഹന പെരുപ്പമുള്ളതിനാൽ  സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കാറില്ല. ഇടവഴികളിലൂടെയെത്തുന്ന കുട്ടികളാണ്‌ കൂടുതലായി സൈക്കിളിൽ വരുന്നത്‌. നിർധന വിദ്യാർഥികൾക്ക്‌ സൈക്കിൾ വാങ്ങാൻ  മാടായി കോ–-ഓപ്പറേറ്റീവ്‌ റൂറൽ ബാങ്കുമായി സഹകരിച്ച്‌ വായ്‌പ ഏർപ്പാടാക്കിയിരുന്നു.

Share our post

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Breaking News

ബെംഗളൂരു നഗരത്തിൽ 6.77 കോടിയുടെ ലഹരിവേട്ട; ഒൻപത് മലയാളികള്‍ അറസ്റ്റിൽ

Published

on

Share our post

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിലായി നടന്ന മൂന്നു റെയ്ഡുകളിലായി 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്ത് പൊലീസ്. സംഭവത്തിൽ 9 മലയാളികളും ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവുമായി മലയാളി സിവിൽ എൻജിനീയർ ജിജോ പ്രസാദിനെയാണ് അറസ്റ്റ് ചെയ്തത്. ഫ്ലാറ്റിൽ നിന്ന് 26 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബി.ദയാനന്ദ പറഞ്ഞു. 3.5 കോടി രൂപയുടെ ലഹരിമരുന്ന് ഉൾപ്പെടെ 4.5 കോടി രൂപയുടെ വസ്തുക്കളാണ് ജിജോയിൽനിന്നു പിടികൂടിയത്. നേരത്തെ മൈസൂരു റോഡിലെ റിസോർട്ടിൽ നടന്ന റെയ്ഡിലും ഇയാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റൊരു റെയ്ഡിൽ 110 ഗ്രാം എംഡിഎംഎ രാസലഹരിയുമായി ചില്ലറവിൽപനക്കാരായ 8 മലയാളികൾ അറസ്റ്റിലായി. ഇവരിൽനിന്ന് 2 കാറുകളും 10 മൊബൈൽ ഫോണുകളും ഉൾപ്പെടെ 27 ലക്ഷം രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തു.‍ബേഗൂരിനു സമീപം 2 കോടി രൂപ വിലവരുന്ന ഒരു കിലോ എംഡിഎംഎയുമായി നൈജീരിയൻ പൗരനും അറസ്റ്റിലായി. കോളജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരിമരുന്നു വിൽക്കുന്ന വിദേശികൾ ഉൾപ്പെട്ട സംഘത്തിലെ മുഖ്യ സൂത്രധാരനാണ് ഇയാളെന്നാണു സൂചന. വീസ കാലാവധിക്കു ശേഷവും നഗരത്തിൽ കഴിയുന്ന ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസിനു (എഫ്ആർആർഒ) കൈമാറിയിട്ടുണ്ടെന്നു കമ്മിഷണർ പറഞ്ഞു.


Share our post
Continue Reading

Breaking News

കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്  കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.


Share our post
Continue Reading

Trending

error: Content is protected !!