Connect with us

Breaking News

പവർ കട്ട് നാളെയോടെ തീരും, ജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ 300 മെഗാ വാട്ട് കുറവാണ് ഉള‌ളതെന്ന് മന്ത്രി കെ.കൃഷ്‌ണൻകുട്ടി അറിയിച്ചു. ജലവൈദ്യുത പദ്ധതികൾ കൊണ്ടാണ് സംസ്ഥാനം ഒരുവിധത്തിൽ പിടിച്ചുനിൽക്കുന്നത്. നാളെ ആന്ധ്രയിൽ നിന്നും വൈദ്യതി എത്തിക്കുമെന്നും നാളത്തോടെ തന്നെ സംസ്ഥാനത്തെ പവർകട്ട് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും വൈദ്യുതി മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.മറ്റ് സംസ്ഥാനങ്ങളിൽ നാല് മുതൽ എട്ട് മണിക്കൂർ വരെ പവർകട്ടുണ്ട്. ഇവിടെ ജലവൈദ്യുതി പദ്ധതികൾ ഉള‌ളതു കൊണ്ടാണ് പ്രശ്‌നമില്ലാതെ നീങ്ങുന്നത്. ജലവൈദ്യുത പദ്ധതികളെക്കുറിച്ച് അനാവശ്യമായി എതിർക്കാതെ മാദ്ധ്യമങ്ങൾ സഹായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജനങ്ങൾ വൈദ്യുതി ഉപഭോഗം നിയന്ത്രിച്ച് സർക്കാരിനോട് സഹകരിക്കണം. അഞ്ച് ലൈറ്റ് കത്തിക്കുന്നതിന് മൂന്ന് ലൈറ്റാക്കിയാൽ താനെ അത് നിയന്ത്രിക്കാം. എന്നാൽ സഹകരിക്കണമെന്ന് പറയുന്നവർ തന്നെ വൈദ്യുതി അധിക ഉപയോഗം നടത്തുകയാണെന്ന് മന്ത്രി വിമർശിച്ചു.കെഎസ്‌ഇബിയിലെ പ്രശ്‌നങ്ങൾ കുടുംബത്തിലെ പ്രശ്‌നങ്ങൾ പോലെയാണ്. കുടുംബത്തിലെ പ്രശ്‌നങ്ങൾ തീരും. മാനേജ്‌മെന്റിനും തൊഴിലാളിക്കും വേദനയില്ലാതെ പ്രശ്‌നപരിഹാരം നടത്തും. തൊഴിലാളികൾക്ക് അംഗീകാരം ലഭിക്കും. 14,000 കോടിയാണ് കെഎസ്‌ഇബിയുടെ നഷ്‌ടം. ഈയിടെ 1400 കോടി ലാഭം ലഭിച്ചു. ഈ സമയത്ത് പരമാവധി പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി കെ.കൃഷ്‌ണൻ കുട്ടി പറഞ്ഞു.


Share our post

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!