Connect with us

Breaking News

സംസ്ഥാനത്ത് കണ്ണൂര്‍ ഉൾപ്പെടെ 8 ജില്ലകളിൽ 35 ഡിഗ്രിക്ക് മുകളിൽ ചൂട്

Published

on

Share our post

കണ്ണൂര്‍ : കേരളത്തില്‍ എട്ടു ജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ് രേഖപ്പെടുത്തിയത്, 37.6 ഡിഗ്രി സെല്‍സ്യസ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും പകല്‍ചൂട് 37 ലേക്ക് ഉയര്‍ന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം കൊല്ലം തൃശൂര്‍ ജില്ലകളിലും ചൂട് 35 ന് മുകളിലാണ്. മേഘാവരണം ഉള്ളതിനാല്‍ ഈര്‍പ്പവും ചൂടും കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. ഉച്ചതിരിഞ്ഞ് മിക്ക ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുന്നുണ്ട്. വരുന്ന അഞ്ചു ദിവസം കൂടി കേരളത്തില്‍ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ത്യയൊട്ടാകെ കൊടും ചൂടിന്റെ പിടിയിലാണ്. താപതരംഗത്തെ ഭയന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ. വരുംദിവസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ലെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നത്. ചൂടു കനത്തതോടെ ഡൽഹിയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൂടിയ താപനില ഇന്നലെ 42 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. താപനില ഇന്ന് 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നത്. ചൂടുകാറ്റ് വീശാൻ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ സൂചനയായ യെലോ അലർട്ട് പ്രഖ്യാപിച്ചത്. നട്ടുച്ച നേരത്ത് ഉൾപ്പെടെ പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശക്തമായ കാറ്റും ചാറ്റൽ മഴയും ലഭിച്ചതോടെ ചൂടിന് നേരിയ ശമനമുണ്ടായിരുന്നു.

എന്നാൽ വരും ദിവസങ്ങളിൽ കൊടുംചൂട് അനുഭവപ്പെടുമെന്നാണ് സൂചന. കനത്ത വെയിൽ ചിലർക്ക് ശാരീരിക അസ്വസ്ഥതകൾക്കു കാരണമാവാമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. കൊച്ചുകുട്ടികൾ, വയോജനങ്ങൾ, ഗുരുതര രോഗബാധിതർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. കൊടുംചൂടുള്ള സമയത്ത് പുറത്തുപോകാതിരിക്കുന്നതാണ് ഉചിതം. ഭാരംകുറഞ്ഞതും ഇളംനിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രം ധരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാൻ നല്ലതാണ്. തല തുണികൊണ്ടു മൂടുകയോ കുട ഉപയോഗിക്കുകയോ വേണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

രാജസ്ഥാനിൽ താപതരംഗമടക്കമുള്ള പ്രതികൂല കാലാവസ്ഥ മൂലം താപനില 46 ഡിഗ്രി കടന്ന് റെക്കോർഡ് നിലയിലെത്തി. ഡൽഹിയിലെ ഗുരുഗ്രാമിൽ 45.6 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. 1979 ൽ രേഖപ്പെടുത്തിയ 44.8 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ഭേദിച്ചാണ് താപനില ഉയർന്നിരിക്കുന്നത്.  വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും ഇന്ത്യയുടെ മധ്യ മേഖലകളിലും താപതരംഗത്തിന്റെ പ്രഭാവം അടുത്ത അഞ്ച് ദിവസം കൂടി ഉണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ്. കിഴക്കൻ ഇന്ത്യയിലും വരുന്ന മൂന്നു ദിവസത്തേക്ക് കൊടുംചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!