Breaking News
ഇരിട്ടി താലൂക്കില്‍ 394 പേര് കൂടി ഭൂവടമകളായി

ഇരിട്ടി : ഇരിട്ടി താലൂക്ക് ഓഫീസ് കെട്ടിട നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന് പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റവന്യൂ വകുപ്പില്‍ ‘100 ദിനം 200 പദ്ധതികള്‍’ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഇരിട്ടി താലൂക്ക്തല പട്ടയമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പയഞ്ചേരിയില്‍ നിര്‍മ്മാണ പ്രവൃത്തിക്ക് കഴിഞ്ഞവര്‍ഷം തറക്കല്ലിട്ടെങ്കിലും സാങ്കേതിക തടസ്സം കാരണം നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനായിട്ടില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഇരിട്ടി താലൂക്ക് ഓഫീസ് നിര്‍മ്മാണം യാഥാര്‍ഥ്യമാക്കി മിനി സിവില്‍ സ്റ്റേഷനായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. പട്ടയത്തിന്റെ അപേക്ഷകരെ അന്വേഷിച്ച് പോകും. ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പട്ടയമേളയുടെ സമാപനത്തില്‍ ജില്ലയിലെ മൂവായിരം കുടുംബങ്ങള്‍ക്കു കൂടി പട്ടയം വിതരണം ചെയ്യാനുള്ള നടപടികള്‍ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാവശ്ശേരിയിലെ ടി.പി. ജിറിഷക്ക് ആദ്യപട്ടയം നല്കി മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. 34 ലക്ഷം വീട് പട്ടയമടക്കം താലൂക്കിലെ 394 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത്.
ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. പി സന്തോഷ്കുമാര്‍ എം.പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്, അംഗങ്ങളായ ജൂബിലി ചാക്കോ, ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. സുധാകരന് (പേരാവൂര്‍), കെ. വേലായുധന് (ഇരിട്ടി), ഇരിട്ടി നഗരസഭാ അധ്യക്ഷ കെ ശ്രീലത, അംഗം വി പി അബ്ദുല്‍റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി രാജേഷ് (ആറളം), കുര്യാച്ചന് പൊമ്പള്ളിക്കുന്നേല്‍ (അയ്യന്‍കുന്ന്), റോയി നമ്പുടാകം(കൊട്ടിയൂര്‍), ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തലശ്ശേരി സബ്കലക്ടര്‍ അനുകുമാരി, എഡിഎം കെ കെ ദിവാകരന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സക്കീര്‍ ഹുസൈന്, ബാബുരാജ് പായം, പി കെ ജനാര്ദനന്, എം എം മജീദ്, ബെന്നിച്ചന് മഠത്തിനകം, മുഹമ്മദലി, ബാബുരാജ് ഉളിക്കല്‍, വത്സന് അത്തിക്കല്‍, താജുദീന് മട്ടന്നൂര്‍, രാജു മൈലാടിയില്‍, എ.കെ. ഇബ്രാഹിം, ജയ്സണ്‍ ജീരകശേരി, കെ. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്