Connect with us

Breaking News

കോവിഡ്–19: മുതിര്‍ന്നവരില്‍ പുതിയതരം ക്ഷീണം കണ്ടുവരുന്നതായി റിപ്പോര്‍ട്ട്

Published

on

Share our post

കോവിഡ് അണുബാധയുടെ പൊതുവായ ലക്ഷണങ്ങളില്‍ ഒന്നായിരുന്നു അത്യധികമായ ക്ഷീണം. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിപക്ഷത്തിനും അണുബാധയുടെ കാലയളവിലും രോഗമുക്തിക്കു ശേഷവും ജീവിതനിലവാരത്തെതന്നെ ബാധിക്കുന്ന തരത്തിലുള്ള ക്ഷീണമുണ്ടായി. ചിലരില്‍ ഇത് സ്ത്രീപുരുഷഭേദമന്യേ മാസങ്ങളോളം തുടര്‍ന്നു. എന്നാല്‍ ശാരീരികമായ ഈ ക്ഷീണത്തിന് പുറമേ ഒരു പുതിയ തരം ക്ഷീണവും മടുപ്പുമെല്ലാം കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങളില്‍, പ്രത്യേകിച്ച് പ്രായമായവരില്‍ ഉണ്ടാകുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡ് വാക്സീനുമായി ബന്ധപ്പെട്ട ഈ മടുപ്പിന് വാക്‌സിന്‍ ആലസ്യം (Vaccine Fatigue) എന്നാണ് പേരിട്ടിരിക്കുന്നത്. 

വാക്‌സിന്‍റെ കാര്യക്ഷമത, ലഭ്യത, ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകത എന്നിവയെ പറ്റിയെല്ലാമുള്ള ചര്‍ച്ചകളുടെ ഫലമായിട്ടാണ് പലരിലും വാക്സീന്‍ ആലസ്യം ഉണ്ടാകുന്നത്. 50 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നതെന്ന് ഫ്രോണ്ടിയേഴ്സ് ഇന്‍ ഇമ്മ്യൂണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.  ഇതിന്‍റെ ഫലമായി പലരും ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ എടുക്കാനുള്ള താത്പര്യമില്ലായ്മ കാണിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് മുതിര്‍ന്നവരെ ഭാവിയിലെ അണുബാധകളില്‍ നിന്ന് രക്ഷിക്കാത്ത സാഹചര്യമുണ്ടാകും.

എന്നാല്‍ വാക്‌സിന്‍ ആലസ്യത്തിലേക്ക് നയിക്കുന്ന കൃത്യമായ കാരണങ്ങളോ അതിനുള്ള പ്രതിവിധികളോ പഠനം ചൂണ്ടിക്കാണിക്കുന്നില്ല. പഠനത്തില്‍ രേഖപ്പെടുത്തുന്ന പോലുള്ള വാക്സീന്‍ ആലസ്യം യാഥാര്‍ഥ്യമാണെങ്കില്‍ ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്. കൊറോണവൈറസ് ഇനിയും ഭൂമിയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ സുരക്ഷിതരായിരിക്കാന്‍ മുതിര്‍ന്നവരടക്കം എല്ലാവരും ബൂസ്റ്റര്‍ വാക്സീന്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. വാക്‌സിന്‍ വൈറസില്‍ നിന്ന് പൂര്‍ണമായ സംരക്ഷണം നല്‍കിയേക്കില്ലെങ്കിലും അണുബാധയുടെ തീവ്രതയും ആശുപത്രിവാസ സാധ്യതയും കുറയ്ക്കാന്‍ ഇത് മൂലമാകും.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!