Connect with us

Breaking News

കൊവിഡ് കുറഞ്ഞിട്ടും പൊലീസുകാരുടെ കഷ്ടപ്പാട് കുറയുന്നില്ല; ഉത്തരവ് പാലിക്കുന്നത് സ്വന്തം പൈസ നൽകി

Published

on

Share our post

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങൾ ഇപ്പോൾ ബാധകം അപമൃത്യുവിനും കുറ്റവാളികൾക്കും മാത്രം. രണ്ടിലും വലയുന്നത് പൊലീസുകാരും മരിച്ചവരുടെ ഉറ്റവരും തടവുകാരും.

പോസ്റ്റ്‌മോർട്ടത്തിനും ജയിൽ പ്രവേശനത്തിനും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കുന്ന സർക്കാർ ഉത്തരവ് പ്രാബല്യത്തിലുള്ളതാണ് പ്രശ്നം. സർക്കാർ ആശുപത്രികളിൽ പലയിടത്തും ആർ.ടി.പി​.സി.ആർ പരി​ശോധനയ്ക്ക് സമയപരി​ധി​യുമുണ്ട്. പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ കുറഞ്ഞത് മൂന്നു മണിക്കൂർ വൈകും. ചിലപ്പോൾ അടുത്ത ദിനത്തിലേക്ക് നീളും. ദൂരെ സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങളുമായി പോകേണ്ട ഉറ്റവരുടെ കാത്തിരിപ്പ് ദുരിതം ചെറുതല്ല.

സങ്കീർണതകൾ പോസ്റ്റ്മോർട്ടത്തിൽ

□ പരിശോധനയില്ലാതെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്താൽ ഡോക്ടറും സഹായികളും രോഗ ഭീതിയിലാകും.

□ കൊവിഡ് നഷ്ടപരിഹാരത്തിന് പരിശോധന ആവശ്യം.

പരിഹാരം:

□കാരണം വ്യക്തമാകാത്ത മരണങ്ങളിൽ മാത്രമായി ആർ.ടി.പി.സി.ആർ പരിശോധന പരിമിതപ്പെടുത്തണം

□അംഗീകൃത സ്വകാര്യ ലാബുകളുടെ റിപ്പോർട്ടും സ്വീകരിക്കണം

□ ജയിൽ വകുപ്പ് ജില്ലയിൽ ഒന്നു വീതം നടത്തിയിരുന്ന സി.എഫ്.എൽ.ടി.സി.കൾ നിറുത്തിയതിനാൽ തടവുകാരെ നേരെ ജയിലിലേക്ക് പ്രവേശിപ്പിക്കണം.

□ ആർ.ടി.പി.സി.ആർ ഫലവുമായി വരാത്തവരെ പ്രത്യേക മുറികളിൽ താമസിപ്പിക്കും. പിറ്റേന്ന് പൊലീസുകാർ കൂട്ടിക്കൊണ്ടുപോയി ഫലവുമായി വരണം.

□പോസിറ്റീവാകുന്നവരെ പാർപ്പിക്കാൻ ജില്ലകൾ തോറും സൗകര്യം ഉണ്ടാക്കണമെന്നാണ് ഉത്തരവ്. കൊവിഡ് പോസിറ്റീവായി ഏപ്രിൽ ഒന്നിനു ശേഷം ആരും എത്തിയിട്ടില്ലെന്നാണ് വിവരം.

□വിദൂരങ്ങളിൽ നിന്നെത്തുന്ന പൊലീസുകാർ സ്വന്തം പണംമുടക്കി സ്വകാര്യ ലാബുകളിൽ തടവുകാരുടെ ടെസ്റ്റ് നടത്തി ഫലമെത്തിച്ച് തടിയൂരുന്നു.


Share our post

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!