Breaking News
പ്രളയബാക്കി; പുഴകളിൽനിന്ന് നീക്കാനുള്ളത് മൂന്നുകോടി ക്യുബിക് മീറ്റർ മാലിന്യം

പയ്യന്നൂർ:വീണ്ടുമൊരു മഴക്കാലം എത്തും മുൻപ് ഒഴുക്ക് തടസ്സപ്പെടുത്തി കേരളത്തിന്റെ പുഴകളിൽ അടിഞ്ഞുകൂടിക്കിടക്കുന്നത് മൂന്നുകോടി ക്യുബിക് മീറ്റർ മാലിന്യവും ചെളിയും. 2018, 2019 വർഷങ്ങളിൽ സംസ്ഥാനം നേരിട്ട പ്രളയത്തിൽ 44 പുഴകളിലായി അടിഞ്ഞുകൂടിയതാണ് ചെളിയും എക്കലും മറ്റു മാലിന്യവും.
സർക്കാർ ഓരോ നദികളുടെയും ചുമതല അതത് ജലസേചനവകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർമാർക്ക് നൽകി നടത്തിയ പ്രാഥമിക പഠനത്തിലാണ് കണക്കുകൾ കണ്ടെത്തിയത്. ഇത്തരത്തിൽ 3.01 കോടി ക്യുബിക് മീറ്റർ ചെളിയും മാലിന്യവുമാണ് കേരളത്തിലെ നദികളിൽനിന്ന് നീക്കാൻ ജലസേചനവകുപ്പ് ലക്ഷ്യമിടുന്നത്.
മാർച്ചുവരെ 78,359.391 ക്യുബിക് മീറ്റർ മാലിന്യം നീക്കം ചെയ്തപ്പോഴും മൂന്നുകോടിയിലധികം ക്യുബിക് മീറ്റർ മാലിന്യം ബാക്കിയുണ്ട്. 18,52,674.33 ക്യൂബിക് മീറ്റർ ചെളിയും പാഴ്വസ്തുക്കളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കം ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
44 നദികളിൽ 1.83 കോടി ക്യുബിക് മീറ്റർ ചെളിയും മാലിന്യവുമുള്ള പെരിയാറാണ് ഒന്നാമത്. ഇതിൽനിന്ന് മാലിന്യമൊന്നും നീക്കംചെയ്തിട്ടില്ല. മണിമലയാറിൽ 28.76 ലക്ഷം ക്യുബിക് മീറ്റർ, മീനച്ചിലാറിൽ 15.22 ലക്ഷം ക്യുബിക് മീറ്റർ, പമ്പ 13.21 ലക്ഷം ക്യുബിക് മീറ്റർ എന്നിങ്ങനെയാണ് മാലിന്യമുൾപ്പെടെ നീക്കം ചെയ്യാനുള്ളത്. 112 ക്യുബിക് മീറ്റർ മാലിന്യം മാത്രം നീക്കം ചെയ്യാനുള്ള അയിരൂർ പുഴയിലാണ് ഏറ്റവും കുറവ്. ഇത് പൂർണമായും തൊഴിലുറപ്പ് പദ്ധതി പ്രകാരം നീക്കാവുന്നതാണെന്ന് അധികൃതരുടെ പ്രതീക്ഷ.
നദികളിലെയും കൈവഴികളിലെയും അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ്, ചെളി, എക്കൽ, മാലിന്യം എന്നിവ നീക്കംചെയ്യുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണവകുപ്പ്, തൊഴിലുറപ്പ് പദ്ധതി, ജലസേചനവകുപ്പ്, റവന്യൂവകുപ്പ് എന്നിവയുടെ ഏകോപനത്തോടെയും ജനകീയപങ്കാളിത്തത്തോടെയും നടത്തിയിരുന്നു. മഴക്കാലത്തിന് മുൻപ് ഇവ പൂർത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Breaking News
ചാലോടിൽ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

മട്ടന്നൂർ : കുത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം നടത്തിയ പരിശോധനയിൽ 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക് (26), മുഴപ്പിലങ്ങാട്ട് കുളം ബസാർ ഇ. എം.എസ് റോഡിൽ കെൻസിൽ മുഹമ്മദ് ഫാഹിം(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തുടർ നടപടികൾക്കായി പിണറായി എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ, എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്, ജലീഷ്, എന്നിവർക്കൊപ്പം സുഹൈൽ, എൻ.രജിത്ത്,സി. അജിത്ത് എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ,കെ. ഉത്തമൻ, കെ. അശോകൻ, സി. ഹരികൃഷ്ണൻ, സോൾദേവ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Breaking News
കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്‌തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്