Breaking News
പഠിച്ചിട്ടും ജോലി കിട്ടിയില്ലേ? പരിഹാരം വീട്ടിലെത്തും
തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിൽ സർവേ മെയ് എട്ടിന് തുടങ്ങും. നോളജ് എക്കോണമി മിഷന്റെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ ക്യാമ്പയിന്റെ ഭാഗമായാണ് സർവേ. 15വരെ തുടരും. 18നും 59നുമിടയിലുള്ള അഭ്യസ്‌തവിദ്യരായ തൊഴിൽരഹിതരുടെ വിവരമാണ് ശേഖരിക്കുക. 92.11 ലക്ഷം വീടുകളിൽ സർവേ നടക്കും. ഇതിനായി 1.84 ലക്ഷം വളന്റിയർമാരെ സജ്ജമാക്കും. പ്രവർത്തനം ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ തദ്ദേശ സ്ഥാപന ഭരണത്തലവൻമാർക്കും കത്തെഴുതി.
വാർഡ്‌തലത്തിൽ ജനപ്രതിനിധികൾ നേതൃത്വംനൽകും. കുടുംബശ്രീവഴി തെരഞ്ഞെടുക്കുന്ന 1034 പേർ പദ്ധതിയുടെ കമ്യൂണിറ്റി അംബാസഡർമാരാകും. ഇവർക്കുള്ള പരിശീലനം 20നകം പൂർത്തിയാക്കും. ഇവർ താഴേത്തട്ടിലെ സന്നദ്ധപ്രവർത്തകരെ സജ്ജരാക്കും. കുറഞ്ഞത് പത്തുലക്ഷം തൊഴിൽരഹിതരെ നോളജ് എക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്‌റ്റം (ഡി.ഡബ്ല്യു.എം.എസ്) പ്ലാറ്റ്‌ഫോമിൽ രജിസ്‌റ്റർ ചെയ്യിക്കുകയാണ് ലക്ഷ്യം. 40 ലക്ഷം പേർക്ക് നൈപുണി പരിശീലനവും നൽകും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു