Breaking News
പരീക്ഷ നടക്കുമ്പോള്‍ ഉത്തരം യൂട്യൂബില്‍: സഹകരണ ബാങ്കിലെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് പരാതി
തിരുവനന്തപുരം: സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതി. മാര്‍ച്ച് 27-ന് നടത്തിയ ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. പരീക്ഷയുടെ തലേന്ന് പണംവാങ്ങി ചോദ്യപേപ്പര്‍ പുറത്തുവിട്ടെന്നാണ് പരാതി.
സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയര്‍ ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യങ്ങളാണ് ചോര്‍ന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. സഹകരണ സര്‍വീസ് ബോര്‍ഡ് ആണ് ഈ പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ 93-ഓളം കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ചോര്‍ന്നുവെന്ന് വ്യാപകപരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് സഹകരണ പരീക്ഷാ ബോര്‍ഡിന് പരാതി ലഭിച്ചിട്ടുണ്ട്.
പരീക്ഷയുടെ തലേദിവസം, ഒരു ഉദ്യോഗാര്‍ഥിയും ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് കരുതിയ ആളും തമ്മില്‍ നടന്നെന്ന് കരുതുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതാണ് തെളിവായി മാറിയത്. ചോദ്യവും ഉത്തരവും പറഞ്ഞുനല്‍കാം, പണം നല്‍കണം എന്നാണ് ഈ ഓഡിയോ ക്ലിപ്പിലുള്ളത്. കോഴിക്കോട് കേന്ദ്രീകരിച്ച്, പരീക്ഷാപരിശീലനം നടത്തുന്ന ഒരു യു ട്യൂബ് ചാനലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നിലെന്നാണ് ആരോപണം വന്നിരിക്കുന്നത്.
കാരണം, ഇവരുടെ ഫോണ്‍ നമ്പറില്‍നിന്നാണ് ഉദ്യോഗാര്‍ഥികള്‍ക്ക് കോള്‍ വന്നത്. പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങള്‍ പറഞ്ഞുതരാം, പണം തരണം എന്നായിരുന്നു ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് പല ഉദ്യോഗാര്‍ഥികളും ഇവരെ ബന്ധപ്പെട്ടത്. വിളിച്ചവര്‍ക്ക് വിശ്വാസം തോന്നാന്‍ മൂന്നോ നാലോ ചോദ്യങ്ങള്‍ പറഞ്ഞുകൊടുത്തു. പിന്നീട് ചില ഉദ്യോഗാര്‍ഥികള്‍ ഇവരുടെ കെണിയില്‍ വീണു എന്നാണ് അറിയുന്നത്. ആദ്യം പലരും വിശ്വസിച്ചില്ലെങ്കിലും ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടിയപ്പോഴാണ് ഫോണ്‍കോളില്‍ പറഞ്ഞ അതേ ക്രമത്തില്‍തന്നെ ചോദ്യപേപ്പറില്‍ ചോദ്യങ്ങള്‍ അച്ചടിച്ചുവന്നിരിക്കുന്നത് കണ്ടത്. അപ്പോഴാണ് ചോദ്യപേപ്പര്‍ നേരത്തെ തന്നെ ചോര്‍ന്നെന്ന സംശയം ഉദ്യോഗാര്‍ഥികള്‍ക്കു തോന്നിയത്.
മറ്റൊരു ഗുരുതരമായ കാര്യം കൂടി നടന്നു. രണ്ടര മുതല്‍ നാലര വരെ ആയിരുന്നു പരീക്ഷ. എന്നാല്‍ മൂന്നര ആയപ്പോള്‍ തന്നെ ഈ യു ട്യൂബ് ചാനലില്‍ ചോദ്യപേപ്പറിലെ മുഴുവന്‍ ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ ആയി അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ്, ചോദ്യപേപ്പര്‍ മുന്‍പേ തന്നെ ഇവര്‍ക്ക് ചോര്ന്നുലഭിച്ചെന്ന സംശയം കൂടുതല്‍ ബലപ്പെട്ടത്.
വിഷയത്തില്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നാണ് വിവരം.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു