Connect with us

Breaking News

ഹരിദാസൻ വധക്കേസ്‌: ജാമ്യഹർജിയിൽ വാദം പൂർത്തിയായി, ഇന്ന്‌ വിധി

Published

on

Share our post

തലശേരി : സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ കാൽവെട്ടിമാറ്റി വധിച്ച കേസിലെ ആറ്‌ പ്രതികളുടെ ജാമ്യഹർജിയിലും ഒരു പ്രതിയുടെ മുൻകൂർ ജാമ്യഹർജിയിലും ജില്ലാസെഷൻസ്‌ കോടതിയിൽ വാദം പൂർത്തിയായി. റിമാൻഡിലുള്ള പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി.കെ. അശ്വന്ത്‌, ചെള്ളത്ത്‌ കിഴക്കയിൽ സി.കെ. അർജുൻ, ദീപക്‌ സദാനന്ദൻ, പുന്നോൽ സോപാനത്തിൽ കെ. അഭിമന്യു, മാഹി പന്തക്കൽ ശിവഗംഗയിൽ പി.കെ. ശരത്ത്‌, മാടപ്പീടികയിലെ ആത്മജ്‌.എസ്‌.അശോക്‌ എന്നിവരുടെ ജാമ്യഹർജിയും ഒളിവിലുള്ള ആർ.എസ്‌.എസ്‌ സേവാപ്രമുഖ്‌ നിജിൽ ദാസിന്റെ മുൻകൂർജാമ്യ ഹർജിയുമാണ്‌ കോടതി പരിഗണിച്ചത്‌.
പ്രതികൾക്ക്‌ ജാമ്യം അനുവദിക്കരുതെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ കെ. അജിത്‌കുമാർ വാദിച്ചു. കുടുംബത്തിന്റെ മുന്നിൽവച്ച്‌ നടത്തിയ നിഷ്‌ഠുര കൊലപാതകത്തെ സഹായിച്ചവരാണ്‌ പ്രതികൾ. പലഘട്ടത്തിലായി ഹരിദാസനെ വധിക്കാൻ ആയുധവുമായി ഇവർ ഇറങ്ങിയിട്ടുണ്ട്‌. രണ്ടാംപ്രതി വിമിൻ പതിമൂന്നാംപ്രതി ആത്മജിന്‌ അയച്ച വാട്‌സ്‌ ആപ്‌ സന്ദേശത്തിലും ഇക്കാര്യമുണ്ട്‌. കേസിൽ ഗൗരവമുള്ള പങ്കാളിത്തം ഇവർക്കുണ്ടെന്നും പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.

സംഭവത്തിൽ ബന്ധമില്ലെന്നും രാഷ്‌ട്രീയമില്ലെന്നും പറഞ്ഞാണ്‌ നിജിൽദാസ്‌ മുൻകൂർ ജാമ്യഹർജി നൽകിയത്‌. ആർ.എസ്‌.എസ്സിന്റെ സേവാപ്രമുഖാണ്‌ പ്രതിയെന്നും കൊലപാതകശേഷം മുങ്ങിനടക്കുകയാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. കൂലോത്ത്‌ ക്ഷേത്രത്തിൽവച്ച്‌ മർദിച്ചതിന്‌ പ്രതികാരം വീട്ടാൻ നിജിൽദാസ്‌ ഉൾപ്പെട്ട സംഘമാണ്‌ തീരുമാനമെടുത്തത്‌. പ്രതികളുടെ കുറ്റസമ്മതമൊഴിയിൽ കൊലപാതകത്തിലെ ഇയാളുടെ പങ്കാളിത്തം വിശദീകരിച്ചിട്ടുണ്ടെന്നും ബോധിപ്പിച്ചു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി. പ്രേമരാജൻ ഹാജരായി. ഹർജിയിൽ ഇന്ന്‌ വിധിപറയും.


Share our post

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!