Connect with us

Breaking News

മൈക്രോ പ്ലാസ്റ്റിക്സ് മനുഷ്യരക്തത്തിലും: ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ‌

Published

on

Share our post

മൈക്രോപ്ലാസ്റ്റിക് മലിനീകരണം മനുഷ്യരക്തത്തിൽ ആദ്യമായി കണ്ടെത്തി. നെതർലൻഡ്സിലെ ആംസ്റ്റർഡാമി‍ൽ സ്ഥിതി ചെയ്യുന്ന വ്രിജെ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. 22 പേരിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചായിരുന്നു പഠനം. ഇവരിൽ 17 പേരിലെ രക്ത സാംപിളുകളിൽ മൈക്രോ പ്ലാസ്റ്റിക്സിന്റെ അംശം ഗവേഷകർ കണ്ടെത്തി. പരിശോധന നടത്തിയവരിൽ 80 ശതമാനത്തിലും മൈക്രോ പ്ലാസ്റ്റിക്സിന്റെ അംശമുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം വഹിച്ച പ്രഫസർ ഡിക് വേതാക് പറയുന്നു.

സാധാരണയായി കണ്ടുവരുന്ന പി.ഇ.ടി പ്ലാസ്റ്റിക്, പോളി സ്റ്റൈറിൻ, പോളിത്തിലിൻ തുടങ്ങിയ പ്ലാസ്റ്റിക്കുകളുടെ അംശങ്ങളാണ് കണ്ടെത്തിയവയിലുള്ളതെന്ന് ഗവേഷകർ പറയുന്നു. ഇതൊരു ബ്രേക് ത്രൂ കണ്ടെത്തലാണെന്നും പ്രഫസർ ഡിക് വേതാക് അഭിപ്രായപ്പെടുന്നു. ശരീരത്തിലെമ്പാടും മൈക്രോപ്ലാസ്റ്റിക് തരികൾക്ക് സഞ്ചരിക്കാമെന്നും അവയവങ്ങളിൽ അടിഞ്ഞുകൂടാമെന്നുമുള്ളതിന്റെ തെളിവായാണ് കണ്ടെത്തൽ വിശദീകരിക്കപ്പെടുന്നത്. മനുഷ്യ ശരീരത്തിൽ മൈക്രോപ്ലാസ്റ്റിക് എത്രത്തോളം തകരാറുകളുണ്ടാക്കുമെന്ന കാര്യത്തി‍ൽ ഇപ്പോഴും ശാസ്ത്രീയമായ വ്യക്തതയില്ല. എന്നാൽ ലബോറട്ടറികളിൽ സൂക്ഷിച്ചിരിക്കുന്ന മനുഷ്യകോശങ്ങളെ മൈക്രോപ്ലാസ്റ്റിക്സ് പ്രതികൂലമായി ബാധിക്കുന്നതായി നേരത്തെ ഗവേഷണത്തിൽ തെളിഞ്ഞിരുന്നു.

ലോകമെമ്പാടും വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യം പ്രകൃതിയിലേക്ക് തള്ളപ്പെടുന്നുണ്ട്. ഇതാണ് മൈക്രോ പ്ലാസ്റ്റിക്സ് മലിനീകരണത്തിന്റെ പ്രധാന കാരണം. മൗണ്ട് എവറസ്റ്റ് പർവതം മുതൽ പസിഫിക് സമുദ്രത്തിലെ വിദൂരമേഖലകളിൽ വരെ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതൊരു തുടക്ക പഠനമാണെന്നും ഇതെപ്പറ്റി ആഴത്തിലുള്ള പഠനങ്ങൾ ഇനി വേണ്ടിവരുമെന്നും ഗവേഷണത്തിന് നേതൃത്വം വഹിച്ച ശാസ്ത്രജ്ഞർ പറയുന്നു. ഡച്ച് നാഷനൽ ഓർഗനൈസേഷൻ ഫോർ ഹെൽത്ത് റിസർച്ചിന്റെ ഫണ്ടിങ്ങോടെയാണ് ഗവേഷണം പുരോഗമിച്ചത്. 2040 ആകുന്നതോടെ ലോകത്തെ പ്ലാസ്റ്റിക് ഉത്പാദനവും ഉപഭോഗവും ഇരട്ടിയാകുമെന്ന ആശങ്കയ്ക്കിടയിലാണ് പുതിയ ഗവേഷണഫലം.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!