ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
47 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും; ഒരുക്കങ്ങൾ പൂർത്തിയായി
കൊച്ചി : സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഒരുക്കം പൂർത്തിയായി. 30ന് എച്ച്.എസ്, വി.എച്ച്.എസ് പരീക്ഷകളും 31ന് എസ്.എസ്.എൽ.സി പരീക്ഷയും ആരംഭിക്കും. 47 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതും. 1,92,000 അധ്യാപകരും 22,000 അനധ്യാപകരും പ്രക്രിയകളിൽ പങ്കാളികളാകും.
പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ അവലോകനം നടത്തി. വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു എന്നിവർ എറണാകുളം ഡി.ഡി. ഓഫീസിൽ എത്തിയാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്. റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാർ, എ.ഡി.മാർ, ഡി.ഡി.ഇ.മാർ എന്നിവർ ഓൺലൈനായി പങ്കെടുത്തു. പരീക്ഷകൾ കുറ്റമറ്റതായി നടത്തണമെന്നും സ്കൂളുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ചോദ്യപേപ്പറുകളുടെ സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി. പരീക്ഷകൾ ആരംഭിക്കാൻ നാലു ദിവസംമാത്രം അവശേഷിക്കേ മുഴുവൻ ക്രമീകരണങ്ങളും 26ന് പൂർത്തിയാക്കും. എച്ച്.എസ്, വി.എച്ച്.എസ് പരീക്ഷകൾക്ക് ആവശ്യമായ ഇൻവിജിലേറ്റർമാരെ ലഭ്യമായില്ലെങ്കിൽ ഡി.ഡി.ഇ, ഡി.ഇ.ഒ.മാർ, മറ്റ് അധ്യാപകരെ ഇതിലേക്ക് നിയമിക്കും. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഉത്തരക്കടലാസുകൾ എത്തിച്ചു. പരീക്ഷാദിവസങ്ങളിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പരീക്ഷാ കേന്ദ്രങ്ങൾ സന്ദർശിക്കും.
കുട്ടികൾ കുടിവെള്ളം കൊണ്ടുവരാൻ ശ്രമിക്കണം. വിദ്യാർഥികൾക്ക് കൗൺസലിങ് നടപ്പാക്കും. വി.എച്ച്.എസ്.ഇ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് കൗൺസലിങ്ങിനായി ടെലിഫോൺ നമ്പർ നൽകി പരീക്ഷകൾ അവസാനിക്കുന്നതുവരെ “ഹൗ ആർ യു’ പരിപാടി നടപ്പാക്കും. ഹയർസെക്കൻഡറി വിഭാഗത്തിന് ‘ഹെൽപ്’ പരിപാടി നടപ്പാക്കും. പരീക്ഷാ ഹെൽപ് ഡെസ്കും രൂപീകരിക്കും.
എസ്.എസ്.എൽ.സി ഫലം ജൂൺ പത്തിനകം
എസ്.എസ്.എൽ.സി തിയറി പരീക്ഷ 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി തിയറി പരീക്ഷ 30ന് ആരംഭിച്ച് ഏപ്രിൽ 26ന് അവസാനിക്കും. എസ്.എസ്.എൽ.സി, ഐടി പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്നിന് ആരംഭിച്ച് 10ന് അവസാനിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ അവസാനത്തോടെ അല്ലെങ്കിൽ മെയ് ആദ്യം ആരംഭിക്കും. എസ്.എസ്.എൽ.സി, മൂല്യനിർണയം മെയ് 11ന് ആരംഭിച്ച് പരീക്ഷാഫലം ജൂൺ പത്തിനകം പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയം പൂർത്തീകരിച്ച് ഫലം ജൂൺ മൂന്നാംവാരം പ്രസിദ്ധീകരിക്കും.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്