Connect with us

Breaking News

യു.എം.സി കാക്കയങ്ങാട് യൂണിറ്റ് ജനറൽ ബോഡിയും തിരഞ്ഞെടുപ്പും

Published

on

Share our post

കാക്കയങ്ങാട് : യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ കാക്കയങ്ങാട് യൂണിറ്റ് ജനറൽ ബോഡി യോഗം എടത്തൊട്ടിയിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി  സി.എച്ച്. ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ടി.എഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മുതിർന്ന വ്യാപാരികൾക്കുള്ള പെൻഷൻ വിതരണം യു.എം.സി.കണ്ണൂർ ജില്ലാ കൺവീനർ ഷിനോജ് നരിതൂക്കിലും കലാ-വിദ്യാഭ്യാസ രംഗത്ത് നേടിയ അംഗീകാരത്തിനുള്ള പുരസ്ക്കാരങ്ങൾ ജില്ലാ വൈസ് ചെയർമാൻ  കെ.എം. ബഷീറും നിർവഹിച്ചു. ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ കെ . നാസർ, അബ്ദുൾ ഖാദർ, ടി.വി. രാജരത്‌നൻ, കെ.ഭാസ്ക്കരൻ, പി.അശറഫ്, എം. ജനാർദ്ദനൻ, സക്കറിയ ലിയ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ: ടി.എഫ്. സെബാസ്റ്റ്യൻ (പ്രസി.), ഷിനോജ് മാക്സ്, ഇ.ശശീധരൻ, ഖാലിദ് മലനാട് (വൈസ്.പ്രസി.) പി.പി. അബ്ദൂൾ ഷുക്കൂർ (ജന.സെക്ര.), ഷമീർ സുലൈമാൻ, സി.പി.സോമൻ, മഹിമ റഫീക്ക്, നാസർ ന്യൂ ലൈഫ്, കെ.രാജീവൻ (സെക്ര.) ഷൈജു ജോർജ് (ട്രഷറർ).


Share our post

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!