Breaking News
പാഴ്‌വസ്തുക്കളില്‍ നിന്നും വരുമാനം; നൂതന സംരംഭകത്വ പദ്ധതിക്ക് കണ്ണൂരില്‍ തുടക്കം

കണ്ണൂർ : പാഴ്‌വസ്തുക്കളില്‍ നിന്നും വരുമാനദായകമായ ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും ഉണ്ടാക്കാനുള്ള സംരംഭക ക്യാമ്പയിനുമായി ജില്ലാ ഭരണകൂടവും ഹരിത കേരളം മിഷനും. പാഴ്‌വസ്തുക്കളില്‍ നിന്ന് ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും നിര്‍മ്മിക്കുന്നതിന് താല്‍പര്യമുള്ളവരെ കണ്ടെത്തി പരിശീലനവും സംരംഭകത്വ പിന്തുണയും നല്‍കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ എഞ്ചിനീയറിങ്ങ് കോളേജുകള്‍, ഐടിഐകള്‍, പോളിടെക്‌നിക്കുകള്‍, എന്‍ടിടിഎഫ് തലശേരി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിനും പരിശീലനവും നടത്തുക. ഉല്‍പന്ന നിര്‍മാണത്തിന് താല്‍പര്യമുള്ളവരെയെല്ലാം ക്യാമ്പയിന്റെ ഭാഗമാക്കും. രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പങ്കെടുക്കാന്‍ പ്രായപരിധിയില്ല. എന്നാല്‍ സംരംഭ സബ്‌സിഡി പോലുള്ളവയ്ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ ബാധകമാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പരിശീലനം ആവശ്യമാണെങ്കില്‍ അത് ക്യാമ്പയിനിന്റെ ഭാഗമായി നല്‍കും. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ലഭിച്ച എന്‍ട്രികള്‍ തരം തിരിച്ചാണ് പരിശീലനം നല്‍കുക. പരിശീലനം ലഭിച്ചവര്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം മെയ് മാസം സംഘടിപ്പിക്കും. ജില്ലയിലെ മെക്കാനിക്കല്‍ വര്‍ക്ക്‌ഷോപ്പുകളെയും ക്യാമ്പയിന്റെ ഭാഗമാക്കും.
മാലിന്യ സംസ്‌കരണ രംഗത്ത് പ്രചരണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ജില്ലാ തലത്തില്‍ നവ മാധ്യമ കൂട്ടായ്മ രൂപീകരിക്കും. ഹരിത കേരളം മിഷന്‍ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് ദ്വൈമാസ ഇന്റേണ്‍ഷിപ്പ് പരിശീലനം നല്‍കും. ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, എന്‍.ടി.ടി.എഫ്, തലശ്ശേരി പ്രിന്‍സിപ്പല്‍ ടി. അയ്യപ്പന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ക്യാമ്പയിനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ 8129218246 എന്ന നമ്പറില്‍ വിളിക്കുക.
Breaking News
മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Breaking News
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.
Breaking News
എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്