Breaking News
ജില്ലാ ശുചിത്വമിഷൻ: മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കും

കണ്ണൂർ : മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ശുചിത്വ സമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 23 ന് ജില്ലാ തലത്തിലും, 26 ന് ബ്ലോക്ക് തലത്തിലും 30 ന് പഞ്ചായത്ത് തലത്തിലും പരിശീലനം സംഘടിപ്പിക്കും. ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ഓടകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെതിരെ വ്യാപാരി സമൂഹത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കൊപ്പം പൊതുമരാമത്ത് വകുപ്പും ഒരു യജ്ഞമെന്ന നിലക്ക് ഓടകള്‍വൃത്തിയാക്കണമെന്നും അവര്‍ പറഞ്ഞു.
വാര്‍ഡ് തല പരിപാടികള്‍ തുടര്‍ന്നും നടക്കും. ഉറവിട സംസ്‌ക്കരണം നിലവില്‍ നടക്കുന്ന മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കും. രോഗ പ്രതിരോധം, പകര്‍ച്ച വ്യധി രോഗ പ്രതിരോധം, ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക, ഗവ.സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍, ഓഡിറ്റോറിയം തുടങ്ങി എല്ലാ സ്ഥാപനങ്ങളെയും ഹരിത പെരുമാറ്റ ചട്ടത്തിനു കീഴില്‍ ഉള്‍പ്പെടുത്തല്‍, ഹരിത പെരുമാറ്റ ചട്ടം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കല്‍, ശുചിത്വ സക്വാഡുകള്‍ കണ്ടെത്തുന്ന പറമ്പുകള്‍ വൃത്തിയാക്കല്‍ തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് യോഗത്തിലുണ്ടായത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കുക, വഴിയോര കച്ചവടക്കാര്‍ക്കും, കുട്ടികള്‍ക്കും പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെ ബോധവല്‍ക്കരണം നല്‍കുക, പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ജില്ലാ തലത്തില്‍ ഊര്‍ജിതമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ വിവിധ ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. ഇതിന്റെ ഭാഗമായി കച്ചവടക്കാരെയും, കുട്ടികളെയും ബോധവല്‍ക്കരിക്കാനായി ക്യാമ്പയിന്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, മേയര്‍ അഡ്വ. ടി.ഒ മോഹനന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം രാജീവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്