Connect with us

Breaking News

വിവരാവകാശ മറുപടിക്ക്‌മേല്‍ ഒന്നാം അപ്പീല്‍ നല്‍കേണ്ടത് എപ്പോള്‍? വിവരാവകാശനിയമം അറിയേണ്ടതെല്ലാം

Published

on

Share our post

പൊതുഅധികാരികളുടെ (Public Authorities) അധീനതയിലുള്ള വിവരങ്ങൾ പൗരന്മാർക്ക് നിർബാധം ലഭ്യമാക്കുന്നതിനും സർക്കാരുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കുന്നതിനുംവേണ്ടി തയ്യാറാക്കിയ നിയമമാണ് വിവരാവകാശ നിയമം. കേന്ദ്ര ഇൻഫർമേഷൻ കമ്മിഷൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മിഷൻ എന്നിവയുടെ രൂപവത്കരണത്തിനും അറിയാനുള്ള അവകാശത്തിന്റെ ക്രിയാത്മകമായ ഭരണവ്യവസ്ഥ ക്രമപ്പെടുത്തുന്നതിനുമുള്ള നിയമമാണിത്. ഈ നിയമത്തിന്റെ അടിസ്ഥാനലക്ഷ്യം പൗരന് പൊതുവിവരങ്ങൾ ലഭ്യമാക്കുക എന്നതാണ്. Right to Information Act (ആർ.ടി.ഐ. ആക്ട്) പ്രകാരം അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളിൽ പൊതുവിവരങ്ങൾ കൈമാറണമെന്നാണ് നിയമം.

ലോകത്തിലാദ്യമായി വിവരാവകാശ നിയമം (Right to Information Act) പാസാക്കിയത് 1766-ൽ സ്വീഡനിലാണ്. ഇപ്പോൾ ഏതാണ്ട് 120 രാജ്യങ്ങളിൽ വിവരാവകാശ നിയമം പ്രാബല്യത്തിലുണ്ട്. 2002-ലെ Freedom of Information Act ആണ് ഇന്ത്യയിലെ വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്. വിവരാവകാശ നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം തമിഴ്‌നാടാണ് (1997-ൽ).

നാൾവഴി

ഇന്ത്യയിലെ ജനാധിപത്യത്തിന്റെ സൂര്യതേജസ്സ് എന്നറിയപ്പെടുന്ന വിവരാവകാശ നിയമം പാസാകുവാൻ കാരണമായത് രാജസ്ഥാനിൽ സ്ഥാപിതമായ മസ്ദൂർ കിസാൻ ശക്തി സംഘതൻ എന്ന സംഘടനയാണ്. അരുണ റോയ് സ്ഥാപിച്ച സംഘടനയാണ് മസ്ദൂർ കിസാൻ ശക്തിസംഘതൻ. വിവരാവകാശ നിയമം സംബന്ധിച്ച ബിൽ ലോക്‌സഭയിൽ പാസാക്കിയത് 2005 മേയ് 11-നാണ്. രാജ്യസഭയിലാകട്ടെ 2005 മേയ് 12-നും. ഈ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് 2005 ജൂൺ 15-നാണ്. വിവരാവകാശ നിയമം ഇന്ത്യയിൽ നിലവിൽ വന്നത് 2005 ഒക്‌ടോബർ 12-നാണ്.

സർക്കാർ സ്ഥാപനങ്ങളിലെ വിശ്വസ്തതയും സുതാര്യതയും വർധിപ്പിക്കുക വഴി അഴിമതി തടയുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാനലക്ഷ്യം. വിവരാവകാശം ഒരു മൗലികാവകാശമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത് അനുച്ഛേദം 19(1)(a) പ്രകാരമാണ്. വിവരാവകാശ നിയമം 2005 പ്രകാരം നമ്മൾ വിവരം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ടത് ഓഫീസുകളിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറിനാണ്. വിവരാവകാശ നിയമപ്രകാരം 2 പട്ടികകൾ /ഷെഡ്യൂളുകൾ ഉണ്ട്. ഒന്നാംപട്ടിക എന്തൊക്കെ സ്ഥാപനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാം എന്നും രണ്ടാംപട്ടിക ഏതൊക്കെ സ്ഥാപനങ്ങൾക്ക് വിവരം നിഷേധിക്കാമെന്നുമാണ് പ്രതിപാദിക്കുന്നത്.

ഇന്ത്യയിൽ ആദ്യ വിവരാവകാശ അപേക്ഷ നൽകിയ വ്യക്തി ഷാഹിദ് റാസ ബെർണേയാണ്. പുണെ പോലീസ്‌സ്റ്റേഷനിലാണ് ഷാഹിദ് റാസ ബെർണേ അപേക്ഷ നൽകിയത്.

കേന്ദ്ര വിവരാവകാശ കമ്മിഷൻ

2005 ഒക്‌ടോബർ 12-ന് വിവരാവകാശം നിയമം 2005-ലെ 12-ാം വകുപ്പ് പ്രകാരമാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ രൂപവത്കരിച്ചത്. ഇതിൽ കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മിഷണറും പത്തിൽ കൂടാത്ത ഇൻഫർമേഷൻ കമ്മിഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാവകാശ കമ്മിഷൻ. പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയുടെ ഉപദേശപ്രകാരം പ്രസിഡന്റാണ് കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറെയും കമ്മിഷണർമാരെയും നിയമിക്കുന്നത്. കേന്ദ്ര വിവരാവകാശ കമ്മിഷനിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നതും രാജിക്കത്ത് സമർപ്പിക്കേണ്ടതും പ്രസിഡന്റിന്റെ മുന്നിലാണ്.

അത്യാവശ്യഘട്ടങ്ങളിൽ സുപ്രീംകോടതിയുടെ ഉപദേശപ്രകാരം കേന്ദ്ര മുഖ്യവിവരാവകാശ കമ്മിഷണറെയും കമ്മിഷണർമാരെയും തത്‌സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള അധികാരം പ്രസിഡന്റിൽ നിക്ഷിപ്തമാണ്. മുഖ്യവിവരാവകാശ കമ്മിഷണറും മറ്റ്‌ കമ്മിഷണർമാരും പൊതുരംഗത്തും സാങ്കേതികവിദ്യ, നിയമം, ശാസ്ത്രം, ഭരണം, ഭരണനിർവഹണം, മാസ് മീഡിയ, സാമൂഹികസേവനം എന്നീ മേഖലകളിലും പരിജ്ഞാനമുള്ളവരായിരിക്കണം. അതുപോലെ ഈ അംഗങ്ങൾ ഇന്ത്യയിലെ ഒരു നിയമനിർമാണസഭകളിലും അംഗമാകാനും ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും പ്രതിനിധിയാകാനും പാടുള്ളതല്ല.

സംസ്ഥാന വിവരാവകാശ കമ്മിഷൻ

2005 ഡിസംബർ 19-നാണ് കേരള സംസ്ഥാന വിവരാവകാശ കമ്മിഷൻ രൂപവത്കരിച്ചത്. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മിഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മിഷൻ. മുഖ്യമന്ത്രി, സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ഗവർണർ സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണറെയും കമ്മിഷണർമാരെയും നിയമിക്കുന്നത്. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും കമ്മിഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നതും രാജിക്കത്ത് സമർപ്പിക്കുന്നതും ഗവർണർക്ക് മുൻപിലാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണറെയും കമ്മിഷണർമാരെയും നീക്കം ചെയ്യുന്നതും ഗവർണറാണ്.

പ്രധാന സെക്ഷനുകൾ
1. സെക്ഷൻ 2(f): വിവരം
നിലവിൽ പ്രാബല്യത്തിലുള്ള ഏത് നിയമം മുഖേനയും ഒരു പൊതു അധികാരിക്ക് ഏതുരൂപത്തിലും ലഭ്യമാക്കാവുന്ന, രേഖകൾ, പ്രമാണങ്ങൾ, കുറിപ്പുകൾ, സർക്കുലറുകൾ, ഉത്തരവുകൾ, ലോഗ് ബുക്ക,് കരാറുകൾ, റിപ്പോർട്ടുകൾ, പേപ്പറുകൾ, ഇ-മെയിലുകൾ, അഭിപ്രായങ്ങൾ, ഉപദേശങ്ങൾ, പത്രക്കുറിപ്പുകൾ, പേപ്പറുകൾ, സാമ്പിളുകൾ, മാതൃകകൾ തുടങ്ങിയ ഏത്‌ വസ്തുക്കളും ഏതെങ്കിലും സ്വകാര്യസ്ഥാപനത്തെ സംബന്ധിച്ച ഏതെങ്കിലും ഇലക്‌ട്രോണിക്‌സ് രൂപത്തിൽ ശേഖരിച്ചിട്ടുള്ള വസ്തുക്കളും ഉൾപ്പെടുന്നു. ഈ രീതിയിലുള്ള രേഖകൾ പരിശോധിക്കാനും പകർപ്പുകൾ എടുക്കാനും ഇലക്‌ട്രോണിക്‌സ് മാധ്യമത്തിലുള്ള വിവരങ്ങൾ ശേഖരിക്കാനുമുള്ള അവകാശമാണ് വിവരാവകാശം.

2. സെക്ഷൻ 8: വിവരം വെളിപ്പെടുത്തലിൽനിന്ന്‌ ഒഴിവാക്കൽ (Exemption from disclosure of information)
താഴെ പറയുന്ന വിവരങ്ങളെ ഈ നിയമപ്രകാരം വെളിപ്പെടുത്തുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്:

  • ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും രാഷ്ട്രസുരക്ഷയെയും ഇന്ത്യയുടെ യുദ്ധതന്ത്രം, ശാസ്ത്രസാമ്പത്തിക താത്‌പര്യം എന്നിവയെയും അന്തർദേശീയ സൗഹാർദ പരിപാലനത്തെയും ബാധിക്കുന്ന വിവരങ്ങൾ
  • കോടതികളുടെയോ ട്രിബ്യൂണലുകളുടെയോ അവകാശലംഘനങ്ങൾക്ക് കാരണമാകുന്നതോ കോടതിയുത്തരവുകൾ വഴി പരസ്യപ്പെടുത്തുന്നത് തടഞ്ഞിരിക്കുന്നതോ ആയ വിവരങ്ങൾ
  • പാർലമെന്റിന്റെയോ സംസ്ഥാന നിയമസഭയുടെയോ പ്രത്യേക അവകാശങ്ങളുടെ ലംഘനത്തിന്‌ കാരണമായേക്കാവുന്ന വിവരങ്ങൾ
  • പൊതുജനതാത്‌പര്യമില്ല എന്ന്‌ യുക്താധികാരിക്ക് തൃപ്തികരമായി ബോധ്യപ്പെട്ടതും മൂന്നാംകക്ഷിയുടെ മത്സരാധിഷ്ഠിത സ്ഥാനത്തിന് ഹാനികരമായേക്കാവുന്ന വ്യാപാര രഹസ്യങ്ങൾ, സ്വത്ത് – വാണിജ്യ വിശ്വാസ്യത എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ.
  • പൊതുജനതാത്‌പര്യപ്രകാരം വെളിപ്പെടുത്തൽ ആവശ്യപ്പെടുന്നില്ലെന്ന് യുക്താധികാരിക്ക് തൃപ്തികരമായി ബോധ്യപ്പെട്ടതും ഒരാൾക്ക് അയാളുടെ പരസ്പര വിശ്വാസാധിഷ്ഠിതമായ ബന്ധത്തിലൂടെ (Fiduciary Relationship) ലഭിച്ചതുമായ വിവരങ്ങൾ
  • പരസ്പര വിശ്വാസത്തിൽ വിദേശരാജ്യങ്ങളിൽനിന്ന് സ്വീകരിച്ച വിവരങ്ങൾ.
  • ഏതെങ്കിലും വ്യക്തികളുടെ ജീവനോ ശാരീരിക സുരക്ഷയോ അപകടത്തിലാക്കുന്നതോ സുരക്ഷാ ഉദ്ദേശ്യങ്ങൾക്കോ നിയമനടത്തിപ്പിലേക്കായി വിശ്വാസ്യതയിൽ കൈമാറിയ വിവരങ്ങളുടെ ഉറവിടം തിരിച്ചറിയാൻ കഴിയുന്നതുമായ വിവരങ്ങൾ.
  • കുറ്റവാളികളുടെ വിചാരണയെയോ അറസ്റ്റിനെയോ അന്വേഷണപ്രക്രിയയ്ക്കോ തടസ്സം വരുത്തുന്ന വിവരങ്ങൾ
  • മന്ത്രിസഭാ സെക്രട്ടറിമാർ, മറ്റ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നിരൂപണങ്ങൾ ഉൾപ്പെടുന്ന മന്ത്രിസഭാ രേഖകൾ. മന്ത്രിസഭാ തീരുമാനങ്ങൾ എടുക്കാൻ ആധാരമാക്കിയ വസ്തുതകളും കാരണങ്ങളും തീരുമാനങ്ങൾ നടപ്പിലാക്കിയശേഷം പരസ്യമാക്കേണ്ടതാണ്. ഈ വകുപ്പ് പ്രകാരം വെളിപ്പെടുത്തലിൽനിന്ന് ഒഴിവാക്കപ്പെട്ട വിവരങ്ങൾ നൽകേണ്ടതില്ല.
  • വ്യക്തിപരമായ വിവരങ്ങളെ സംബന്ധിക്കുന്നതോ പൊതുതാത്‌പര്യവും പ്രവർത്തനങ്ങളുമായി ഒരു ബന്ധവുമില്ലാത്തതും ഒരു വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്നതുമായ വിവരങ്ങൾ. പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരോ അപ്പീൽ അധികാരികളോ ഈ വിവരങ്ങളുടെ വെളിപ്പെടുത്തൽ പൊതുജനതാത്‌പര്യാർഥമാണെന്ന് കാണാത്തിടത്തോളം ഒഴിവാക്കിയിരിക്കുന്നു.

പാർലമെന്റിനും നിയമനിർമാണസഭകൾക്കും നിഷേധിക്കാത്ത ഒരു വിവരവും വ്യക്തിക്കും നിഷേധിക്കാവുന്നതല്ല.

3. സെക്ഷൻ 9: വിവരങ്ങൾ നിരസിക്കാനുള്ള മറ്റുചില കാരണങ്ങൾ (Grounds for rejection to access in certain case)
എട്ടാംവകുപ്പിലെ ഉള്ളടക്കത്തിന് തടസ്സം വരാതെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരോ അപേക്ഷയിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ രാഷ്ട്രത്തിന്റേതല്ലാത്ത ഒരു വ്യക്തിയുടെ പകർപ്പവകാശ ലംഘനമാണെങ്കിൽ ആ വിവരങ്ങൾ നിരസിക്കാവുന്നതാണ്.

4. സെക്ഷൻ 10: വേർതിരിക്കൽ (Severability)
(1) വിവരങ്ങൾ ലഭിക്കുന്നതിനുള്ള ഒരപേക്ഷ ‘ഒഴിവാക്കപ്പെട്ടിരിക്കുന്ന’ എന്ന കാരണത്താൽ നിരസിക്കുകയാണെങ്കിൽ ഈ നിയമത്തിൽ എന്തെല്ലാം പ്രസ്താവിച്ചിരുന്നാലും ഈ വിവരങ്ങളിൽ അനുവദിക്കാവുന്ന ഭാഗങ്ങളുള്ള പക്ഷം ആ ഭാഗം മറ്റ്‌ ഒഴിവാക്കപ്പെട്ട ഭാഗങ്ങളിൽനിന്ന്‌ വേർതിരിക്കാവുന്നതാണെങ്കിൽ അനുവദിക്കാവുന്ന ഭാഗത്തെ വിവരങ്ങൾ നൽകേണ്ടതാണ്. 1-ാം ഉപവകുപ്പുപ്രകാരം രേഖയുടെ ഒരു ഭാഗം വിവരങ്ങൾ മാത്രം നൽകുമ്പോൾ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ താഴെ പറയുന്നവ അപേക്ഷകനെ അറിയിക്കണം.
എ) ഒഴിവാക്കപ്പെട്ട ഭാഗങ്ങൾ കഴിച്ചുള്ള രേഖയിലെ വിവരങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നത്.
ബി) തീരുമാനത്തിന്റെ കാരണങ്ങളും വസ്തുതാപരമായ കണ്ടെത്തലുകളും അവയ്ക്ക് ആധാരമായ വസ്തുതകളും
സി) തീരുമാനമെടുക്കുന്നയാളുടെ പേരും തസ്തികയും.
ഡി) അപേക്ഷ സമർപ്പിക്കുന്നയാൾ കണക്കാക്കേണ്ട ഫീസിന്റെ വിശദാംശങ്ങളും അപേക്ഷകൻ നല്‌കേണ്ട ഫീസും
ഇ) വിവരങ്ങൾ വെളിപ്പെടുത്താതെ ഒരു ഭാഗം ഒഴിവാക്കപ്പെട്ട തീരുമാനം പുനഃപരിശോധിക്കുന്നതിനുള്ള അപേക്ഷകന്റെ അവകാശങ്ങളും ഫീസും, അപേക്ഷാപത്രം, സമയ പരിധി, പ്രക്രിയ എന്നിവ കൂടാതെ 19-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പിൽ സൂചിപ്പിച്ചിട്ടുള്ള മുതിർന്ന ഉദ്യോഗസ്ഥൻ, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, എന്നിവരെക്കുറിച്ചുള്ള വിശദാംശങ്ങളും ഉൾപ്പെടുത്തണം
5. സെക്ഷൻ 11: മൂന്നാംകക്ഷി വിവരങ്ങൾ (Third party information)
എ. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു അപേക്ഷയിന്മേൽ മൂന്നാംകക്ഷിയെ സംബന്ധിക്കുന്ന എന്തെങ്കിലും വിവരങ്ങളോ രേഖകളോ അല്ലെങ്കിൽ അയാളിൽനിന്ന് സ്വീകരിച്ചതും മൂന്നാംകക്ഷി രഹസ്യമായി കണക്കാക്കുന്നതുമായ വിവരങ്ങൾ വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ അപേക്ഷ കിട്ടി അഞ്ചുദിവസത്തിനുള്ളിൽ ആ ഉദ്യോഗസ്ഥൻ അപേക്ഷയെക്കുറിച്ചും വെളിപ്പെടുത്തുന്ന ഭാഗമോ, രേഖയോ വ്യക്തമാക്കിക്കൊണ്ട് ഒരു നോട്ടീസ് നൽകേണ്ടതും ഇക്കാര്യത്തിൽ എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ വാക്കാലോ രേഖാമൂലമോ മൂന്നാംകക്ഷി സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾ വെളിപ്പെടുത്തണമോ വേണ്ടയോ എന്ന്‌ തീരുമാനമെടുക്കുമ്പോൾ മൂന്നാംകക്ഷിയുടെ ഈ ആക്ഷേപവും പരിഗണിക്കേണ്ടതുണ്ട്. എന്നാൽ നിയമപ്രകാരം സംരക്ഷണമുള്ള വ്യാപാര-വ്യവസായ രഹസ്യങ്ങളൊഴിച്ചുള്ള സംഗതികളിൽ മൂന്നാംകക്ഷിക്ക് സംഭവിക്കാവുന്ന ദോഷങ്ങളെക്കാളും ഉപദ്രവങ്ങളെക്കാളും കൂടുതൽ പ്രാധാന്യം പൊതുതാത്‌പര്യത്തിനാണെങ്കിൽ അത്തരം വിവരങ്ങൾ നൽകാവുന്നതാണ്.
ബി. ഒന്നാം ഉപവകുപ്പ് പ്രകാരം നൽകിയിരിക്കുന്ന നോട്ടീസ് ലഭിച്ച് പത്തുദിവസത്തിനുള്ളിൽ മൂന്നാംകക്ഷിക്ക് വിവരങ്ങളുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അത് ബോധിപ്പിക്കാനുള്ള അവസരം നൽകേണ്ടതാണ്.
സി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആറാം വകുപ്പുപ്രകാരമുള്ള അപേക്ഷ സ്വീകരിച്ച് 40 ദിവസത്തിനുള്ളിൽ രണ്ടാം ഉപവകുപ്പ് പ്രകാരം മൂന്നാംകക്ഷിക്ക് ആക്ഷേപം ബോധിപ്പിക്കാനുള്ള അവസരം നൽകിയശേഷം വിവരങ്ങളോ രേഖകളോ വെളിപ്പെടുത്തണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കുകയും അത് സംബന്ധിച്ച് മൂന്നാം കക്ഷിക്ക് ഒരു നോട്ടീസ് അയക്കുകയും വേണം.
സി. മൂന്നാം ഉപവകുപ്പുപ്രകാരം നൽകുന്ന നോട്ടീസിൽ മൂന്നാംകക്ഷിക്ക് അപ്പീൽ നൽകുന്നതിനുള്ള അവകാശത്തെക്കുറിച്ച് ഒരു പ്രസ്താവന ഉൾപ്പെടുത്തിയിരിക്കണം.

അപേക്ഷ

വിവരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി ആവശ്യമുള്ള രേഖകളുടെ വിവരങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഇംഗ്ലീഷിലോ ഹിന്ദിയിലോ അപേക്ഷ നൽകുന്ന സ്ഥലത്തെ ഔദ്യോഗിക ഭാഷയിലോ തയ്യാറാക്കിയ ഒരപേക്ഷ രേഖാമൂലം നേരിട്ടോ തപാലിലോ ഇലക്‌ട്രോണിക് മാധ്യമം വഴിയോ നിർദിഷ്ട ഫീസ് ഉൾപ്പെടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്. എന്നാൽ അപേക്ഷ എഴുതി നൽകാൻ പറ്റാത്ത വ്യക്തിക്ക് പറയുന്ന അപേക്ഷ രേഖപ്പെടുത്തുന്നതിനുള്ള യുക്തമായ സഹായം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ചെയ്തുകൊടുക്കേണ്ടതാണ്. അപേക്ഷകനെ ബന്ധപ്പെടുന്നതിനാവശ്യമായ വിവരങ്ങളല്ലാതെ അപേക്ഷയ്ക്കുള്ള കാരണങ്ങളോ മറ്റേതെങ്കിലും വ്യക്തിപരമായ വിശദാംശങ്ങളോ അപേക്ഷകനിൽനിന്ന് ആവശ്യപ്പെടാവുന്നതല്ല. മറ്റൊരു പൊതു അധികാരിയുടെ പ്രവർത്തനങ്ങളുമായി വളരെ അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന വിഷയമോ അല്ലെങ്കിൽ മറ്റൊരു പൊതു അധികാരിയുടെ കൈവശമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി ഒരപേക്ഷ പൊതു അധികാരിയുടെ പക്കൽ സമർപ്പിച്ചാൽ ആ അധികാരി ആ അപേക്ഷയോ അപേക്ഷയുടെ ആവശ്യമുള്ള ഭാഗമോ ഔചിത്യപൂർവം ബന്ധപ്പെട്ട പൊതുഅധികാരിക്ക് അയക്കുകയും പെട്ടെന്നുതന്നെ അപേക്ഷകനെ വിവരമറിയിക്കുകയും വേണം.

കേന്ദ്രസംസ്ഥാന നിയമ നിർമാണ സഭകൾ നിർമിച്ച നിയമമനുസരിച്ചോ ഭരണഘടനയനുസരിച്ചോ സർക്കാർ ഉത്തരവനുസരിച്ചോ സ്ഥാപിക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതും സർക്കാർ നിയന്ത്രണത്തിലുള്ളതുമായ എല്ലാ പൊതുസ്ഥാപനങ്ങളും വിവരാവകാശത്തിന്റെ പരിധിയിൽപ്പെടുന്നതാണ്. നിലവിലുള്ള നിയമം വഴി ഒരു സ്വകാര്യ സ്ഥാപനത്തിലെ വിവരങ്ങൾ ഏതെങ്കിലും പൊതുസ്ഥാപനത്തിന് പരിശോധിക്കാൻ അധികാരമുണ്ടെങ്കിൽ ഈ സ്വകാര്യ സ്ഥാപനവും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപെടും.

സമയപരിധി

വിവരാവകാശ പ്രകാരം ഒരപേക്ഷ സമർപ്പിച്ചാൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കഴിയുന്നത്ര വേഗത്തിൽ, പരമാവധി 30 ദിവസത്തിനുള്ളിൽ, നിർദിഷ്ട ഫീസ് വാങ്ങി ആവശ്യപ്പെട്ട വിവരങ്ങൾ നൽകണം. അപേക്ഷ സമർപ്പിച്ചത് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കാണെങ്കിൽ 35 ദിവസത്തിനുള്ളിൽ മറുപടി ലഭ്യമാക്കണം. വിവരാവകാശം വഴി ആവശ്യപ്പെട്ട വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ചുള്ളതാണെങ്കിൽ 48 മണിക്കൂറിനുള്ളിൽ മറുപടി ലഭ്യമാക്കണം. വിവരാവകാശ അപേക്ഷയിൽ മൂന്നാംകക്ഷിയുടെ വിവരം ഉൾപ്പെടുന്നു എങ്കിൽ 40 ദിവസത്തിനുള്ളിലാണ് മറുപടി നൽകേണ്ടത്. മൂന്നാംകക്ഷിയോട് അഭിപ്രായമാരായാനുള്ള സമയപരിധി അഞ്ച് ദിവസമാണ്. വിവരാവകാശ അപേക്ഷ മറ്റൊരു വിവരാധികാരിക്ക് കൈമാറാനുള്ള സമയപരിധി അഞ്ച് ദിവസമാണ്.

വിവരാവകാശ മറുപടിക്കുമേൽ ഒന്നാം അപ്പീൽ നൽകേണ്ടത് മറുപടി ലഭിച്ച്/മറുപടി ലഭിക്കേണ്ടതായ സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിലാണ്. ഒന്നാം അപ്പീൽ തീർപ്പാക്കേണ്ട കാലയളവും 30 ദിവസമാണ്. രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത് 90 ദിവസത്തിനുള്ളിലാണ്. വിവരങ്ങൾ നൽകുന്നതിന് കൂടുതൽ ഫീസ് തുക അതിന്റെ ചെലവിനായി വാങ്ങിക്കാൻ തീരുമാനം എടുക്കുന്നപക്ഷം അപേക്ഷകനെ കൂടുതൽ ഫീസ് സംബന്ധിച്ച വിവരങ്ങൾ അറിയിക്കുകയും ഈ ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുകയും വേണം. അപ്രകാരം അറിയിക്കേണ്ടതിലേക്കും ഫീസ് ഒടുക്കേണ്ടതിലേക്കും വേണ്ടിവരുന്ന സമയം 30 ദിവസത്തെ കാലയളവ് കണക്കാക്കുമ്പോൾ ഒഴിവാക്കുന്നതാണ്. വിവരാവകാശ അപേക്ഷ നിരസിക്കുന്നപക്ഷം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷ നിരസിച്ച കാരണങ്ങളും അപ്പീൽ ബോധിപ്പിക്കുന്നതിനുള്ള കാലയളവും അപ്പീൽ അധികാരിയുടെ വിവരങ്ങളും അപേക്ഷകനെ അറിയിക്കേണ്ടതാണ്. പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരായി പ്രസ്തുത ഓഫീസിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥനാണ് അപ്പീൽ സമർപ്പിക്കേണ്ടത്. രണ്ടാം അപ്പീൽ 90 ദിവസത്തിനകം കേന്ദ്ര/സംസ്ഥാന വിവരാവകാശ കമ്മിഷന് നൽകണം. അപേക്ഷിക്കുന്ന തീയതി മുതൽ 20 വർഷം മുൻപുവരെയുള്ള കാര്യങ്ങൾ മാത്രമാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത്. ഇക്കാര്യത്തിൽ കേന്ദ്രഗവൺമെന്റിന്റെ തീരുമാനമാണ് അന്തിമം.

വിവരാവകാശ ഫീസ്

വിവരാവകാശ നിയമം 2005 പ്രകാരം ഒരു വിവരം തിരക്കുന്നതിനുള്ള അപേക്ഷാ ഫീസ് അല്ലെങ്കിൽ അപേക്ഷാഫോമിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ തുക 10 രൂപയാണ്. ഈ ഫീസിൽനിന്ന്‌ ഒഴിവാക്കിയിട്ടുള്ള വിഭാഗം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ (BPL) ആണ്. വിവരാവകാശത്തിന്റെ ഫീസ് കോർട്ട്ഫീ സ്റ്റാമ്പ് മുഖേനയോ ഗവൺമെന്റ് ട്രഷറി മുഖേനയോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ഓഫീസിൽ നിർദിഷ്ട രശീതി വഴിയോ ഡിമാൻഡ്‌ ഡ്രാഫ്റ്റ്/ബാങ്ക് ചെക്ക് വഴിയോ പോസ്റ്റൽ ഓർഡർ വഴിയോ അടയ്ക്കാം. നിശ്ചിത സമയപരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം 250 രൂപ വീതം പിഴ നൽകണം. ഇങ്ങനെ പിഴ അടയ്ക്കുമ്പോൾ പരമാവധി പിഴ 25000 രൂപ വരെയാണ്. വിവരാവകാശ നിയമപ്രകാരം A4 പേജിൽ വിവരം ലഭിക്കുന്നതിനുള്ള പുതിയ നിരക്ക് മൂന്ന് രൂപയാണ് (A4/A3 പേജിൽ വിവരം ലഭിക്കുന്നതിന് മുൻപ് പേജൊന്നിന് രണ്ട് രൂപയായിരുന്നു) വലിയ സൈസ് പേപ്പറിൽ വിവരം ലഭിക്കുന്നതിനായി അതിന് ചെലവാകുന്ന തുക നൽകേണ്ടിവരും. ഫ്ളോപ്പി ഡിസ്ക്/സി.ഡി.യിൽ വിവരം ലഭിക്കുന്നതിനുള്ള പുതിയ നിരക്ക് 75 രൂപയാണ്. (മുൻപ് ഇത് 50 രൂപയായിരുന്നു). വിവരം നേരിട്ട് പരിശോധിക്കുന്നതിന് ആദ്യ ഒരുമണിക്കൂർ സൗജന്യവും തുടർന്നുള്ള ഓരോ മണിക്കൂറും അഞ്ച് രൂപ വീതവും നൽകണം.

വിവരാവകാശ ഭേദഗതി നിയമം

വിവരാവകാശ നിയമം 2005-ൽ ഭേദഗതികൾ വരുത്തി 2019-ൽ വിവരാവകാശ ഭേദഗതിബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് ആണ്. 2019 ജൂലായ് 19-നായിരുന്നു അവതരണം. ബിൽ ലോക്‌സഭ പാസാക്കിയത് 2019 ജൂലായ് 22-നും രാജ്യസഭ പാസാക്കിയത് 2019 ജൂലായ് 25-നും രാഷ്ട്രപതി ഒപ്പുവെച്ചത് 2019 ഓഗസ്റ്റ് ഒന്നിനുമാണ്.

ഈ ഭേദഗതിബിൽ പ്രകാരം കേന്ദ്ര-സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെയും മറ്റ്‌ വിവരാവകാശ കമ്മിഷണർമാരുടെയും കാലാവധി തീരുമാനിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കി. കാലാവധി മൂന്ന് വർഷമായി ചുരുക്കുകയും ചെയ്തു. (മുൻപ് അത് 5 വർഷം അല്ലെങ്കിൽ 65 വയസ്സായിരുന്നു) 2019-ലെ ഭേദഗതി നിയമം അനുസരിച്ച് കേന്ദ്ര മുഖ്യവിവരാവകാശ കമ്മിഷണറുടെ ശമ്പളം 2,50,000 രൂപയാക്കി. കേന്ദ്ര വിവരാവകാശ കമ്മിഷണർമാർ, സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണർ, സംസ്ഥാന വിവരാവകാശ കമ്മിഷണർമാർ എന്നിവരുടെ ശമ്പളം 2,25,000 രൂപയായി ഉയർത്തി. ഈ ഭേദഗതി നിയമത്തോടെ കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മിഷൻ അംഗങ്ങളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും തീരുമാനിക്കാനുള്ള അധികാരവും കേന്ദ്രസർക്കാരിനാണ്.

ഇവ മറക്കരുത്
* കേന്ദ്രവിവരാവകാശ കമ്മിഷന്റെ ഇപ്പോഴത്തെ ആസ്ഥാനം ന്യൂഡൽഹിയിലെ സി.ഐ.സി. ഭവനാണ്. മുൻപ് ഈ ആസ്ഥാനം അറിയപ്പെട്ടിരുന്നത് ഓഗസ്റ്റ് ക്രാന്തി ഭവൻ എന്നായിരുന്നു.
* ആദ്യത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ വജാഹത് ഹബീബുള്ളയാണ്. രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ എ.എൻ. തിവാരി.
* കേന്ദ്രമുഖ്യവിവരാവകാശ കമ്മിഷണറുടെ റാങ്കിന് തുല്യമായ പദവി കാബിനറ്റ് സെക്രട്ടറിയുടെതാണ്.
* ഇത് വരെ ഇന്ത്യയിൽ 2 വനിതകൾ മുഖ്യവിവരാവകാശ കമ്മിഷണറായിട്ടുണ്ട്. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണറായ ആദ്യ വനിതയാണ് ദീപക് സന്ധു. ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ് സുഷമ സിങ്.
* നിലവിലെ കേന്ദ്ര മുഖ്യവിവരാവകാശ കമ്മിഷണർ യശ്‌വർധൻകുമാർ സിൻഹയാണ്. ഇദ്ദേഹം ഈ സ്ഥാനത്തെത്തുന്ന 11-ാമത്തെ വ്യക്തിയാണ്
* സുപ്രീംകോടതിക്കും ഹൈക്കോടതിക്കും ഒഴികെ മറ്റൊരു കോടതിക്കും വിവരാവകാശം സംബന്ധിച്ച കേസുകളിൽ ഇടപെടുവാൻ അധികാരമില്ല.
* സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് 2019-ൽ വിധിയുണ്ടായി. ഈ വിധി പറഞ്ഞ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിന്റെ തലവൻ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആയിരുന്നു.
* ടെലിഫോണിലൂടെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യസംസ്ഥാനം ഉത്തർപ്രദേശാണ്.
* വിവരാവകാശ വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ആദ്യ സംസ്ഥാനം അരുണാചൽപ്രദേശ്
* കേരളത്തിലെ ആദ്യ മുഖ്യവിവരാവകാശ കമ്മിഷണർ പാലാട്ട് മോഹൻദാസ് ആണ്. നിലവിലെ സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണർ വിശ്വാസ് മേത്ത്.

വിവരാവകാശനിയമത്തിന്റെ പരിധിയിൽ വരാത്തവ

നാഷണൽ സെക്യൂരിറ്റി ഗാർഡ്
റിസർച്ച് ആൻഡ് അനാലിസിസ് വിങ്
ഇൻഡോ – ടിബറ്റൻ ബോർഡർ പോലീസ്
അസം റൈഫിൾസ്
ഇന്റലിജൻസ് ബ്യൂറോ
നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ
സമശസ്ത്ര സീമാബൽ
ഡയറക്ടർ ജനറൽ ഇൻകം ടാക്സ്
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്
ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്‌സ്‌മെന്റ്
ബോർഡർ റോഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ
സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ്
സെക്യൂരിറ്റി എജൻസികൾ, ഇന്റലിജൻസ് ബ്യൂറോ എന്നിവയെ വിവരാവകാശത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അഴിമതി, മനുഷ്യാവകാശലംഘനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര വിവരാവകാശ കമ്മിഷന്റെയോ സംസ്ഥാന വിവരാവകാശ കമ്മിഷന്റെയോ അനുമതിയോടെ നൽകാവുന്നതാണ്.


Share our post

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur4 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur4 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR4 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY4 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala4 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY4 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala4 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala4 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala4 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

KOLAYAD6 hours ago

സി.പി.എം പേരാവൂർ ഏരിയ സമ്മേളനം ; കെ.സുധാകരൻ സെക്രട്ടറിയാവാൻ സാധ്യത

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!