Connect with us

Breaking News

നെടുമ്പാശേരിയില്‍ നിന്ന് ഏപ്രില്‍ മുതല്‍ 165 അന്താരാഷ്ട്ര സർവീസുകൾ

Published

on

Share our post

നെടുമ്പാശേരി : അന്താരാഷ്ട്ര വിമാന സർവീസിനുള്ള വിലക്ക് പൂർണമായി നീങ്ങുന്നതോടെ, നെടുമ്പാശേരിയിൽ നിന്നുള്ള സർവീസുകൾ കോവിഡിനുമുമ്പുള്ളതിനെക്കാൾ വർധിക്കും. ഏപ്രിൽ ആദ്യവാരം മുതൽ ദിവസവും 165 വിമാന സർവീസുകൾ നെടുമ്പാശേരിയിൽ നിന്ന് ഉണ്ടാകുമെന്ന് സിയാൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി 124 അന്താരാഷ്ട്ര സർവീസുകളാണ് ഇവിടെനിന്നുള്ളത്. കോവിഡിനുമുമ്പ് ദിവസം 142 ആയിരുന്നു.

യാത്രക്കാരുടെ എണ്ണത്തിലും രണ്ടുമാസമായി വർധനയുണ്ട്. 27ന് മലേഷ്യയിലേക്ക്‌ മൂന്നും തായ്‌ലൻഡിലേക്ക് രണ്ടും സർവീസുകൾ തുടങ്ങും. യുഎഇയിലേക്കും കൂടുതൽ വിമാനങ്ങൾ പറക്കും. കോവിഡ് കാലത്ത് ആരംഭിച്ച എയർ ഇന്ത്യയുടെ ലണ്ടൻ ഹീത്രു പ്രതിദിന സർവീസ് മുടക്കമില്ലാതെ നടക്കുന്നുണ്ട്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ആറളം ചെടിക്കുളം കൊക്കോട് നിന്നും കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി :ചെടിക്കുളം കൊക്കോട് നിന്നും കാണാതായ യുവാവിനെ ആറളം ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തി.പീടികയിൽ സന്തോഷിനെ (28) ആണ് ആറളം ഫാം മൂന്നാം ബ്ലോക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഡിസംബർ 24 മുതലാണ് സന്തോഷിനെ കാണാതായത്. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.


Share our post
Continue Reading

Breaking News

പയ്യാമ്പലത്ത് റിസോട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു

Published

on

Share our post

കണ്ണൂർ: പയ്യാമ്പലത്ത് റിസോട്ടിന് തീയിട്ട ശേഷം ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു. ബാനൂസ് ബീച്ച് എൻക്ലേവിൽ ഉച്ചയോടെയാണ് സംഭവം. റിസോട്ടിൽ തീവെച്ചതിനെ തുടർന്ന് രണ്ട് നായകൾ ചത്തു. റിസോട്ടിൽ നിന്ന് ഓടിപ്പോയ ജീവനക്കാരനെ കിണറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മേയർ മുസ്ലീഹ് മഠത്തിൽ, ലീഗ് നേതാക്കളായ അഡ്വ. അബ്ദുൽ കരീം ചേലേരി, കെ പി താഹിർ എന്നിവർ സ്ഥലത്തെത്തി.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

Published

on

Share our post

കണ്ണൂർ:മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശാനുസരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രത്‌നകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാന പ്രകാരം ഡിസംബർ 18 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ചർച്ചയിലെ തീരുമാനങ്ങൾ ബസ് അസോസിയേഷനുകളും ബസ് തൊഴിലാളികളും ഉന്നയിച്ച വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് ഒരു സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി.പെറ്റി കേസ് എടുക്കുമ്പോൾ ഏത് നിയമലംഘനത്തിനാണ് കേസെടുക്കുന്നത് എന്ന വിവരം ബന്ധപ്പെട്ട ജീവനക്കാരനെ ബോധ്യപ്പെടുത്തും.ഏത് സാഹചര്യത്തിലും മിന്നൽ പണിമുടക്കുകൾ നടത്തുകയില്ല.
അനാവശ്യ സമരത്തിന് ആഹ്വാനം ചെയ്യുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കും.ചർച്ചയിൽ എ.ഡി.എം സി. പദ്മചന്ദ്രകുറുപ്പ്, കണ്ണൂർ സിറ്റി അഡീഷനൽ എസ്പി കെ. വി വേണുഗോപാലൻ, ആർടിഒ ഉണ്ണികൃഷ്ണൻ, വിവിധ ബസ് ഉടമ സംഘടനകൾ, ബസ് തൊഴിലാളി യൂനിയനുകൾ എന്നിവയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!