Connect with us

Breaking News

യുവാവും പത്താം ക്ലാസുകാരിയും തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

എകരൂൽ (കോഴിക്കോട്): ഉണ്ണികുളം കരുമലയിൽ യുവാവിനേയും പത്താം ക്ലാസുകാരിയേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പൂളക്കണ്ടി തൊട്ടിൽ മീത്തൽ പരേതനായ അനിൽകുമാറിന്‍റെ മകൻ ചൂരക്കണ്ടി അഭിനവ് (20), താമരശ്ശേരി അണ്ടോണ പുല്ലോറക്കുന്നുമ്മൽ ഗിരീഷ് ബാബുവിന്‍റെ മകൾ ശ്രീലക്ഷ്മി (15) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ കരുമല ചൂരക്കണ്ടി മലയിൽ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കോരങ്ങാട് ചപ്പാത്തിക്കമ്പനിയിൽ ജോലിക്കാരനാണ് അഭിനവ്. താമരശ്ശേരി കോരങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീലക്ഷ്മി. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അഭിനവിന്‍റെ അമ്മ: വൽസല. സഹോദരങ്ങൾ: അഭിനന്ദ്, അഭിനാഥ്.

ശ്രീലക്ഷ്മിയുടെ മാതാവ്: ബീന. സഹോദരൻ: വൈഷ്ണവ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം

Published

on

Share our post

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Published

on

Share our post

ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.


Share our post
Continue Reading

Breaking News

സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.

കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.


Share our post
Continue Reading

Trending

error: Content is protected !!