Breaking News
കണ്ണൂർ സ്റ്റേഡിയം കോർണറിലെ മൺപാത്ര കച്ചവടം ഒഴിപ്പിച്ചു
കണ്ണൂർ : സ്റ്റേഡിയം കോർണറിൽ കാൽനടയാത്രയ്ക്കും വാഹനയാത്രയ്ക്കും തടസ്സമാകുംവിധം കാലങ്ങളായി മൺകലങ്ങൾ കച്ചവടംചെയ്യുന്നവരെ കോർപ്പറേഷൻ അധികൃതർ ഒഴിപ്പിച്ചു. രണ്ട് വർഷത്തോളമായി മൺപാത്രങ്ങൾ ഇവിടെ പലയിടത്തും മൂടിവെച്ചനിലയിലുണ്ട്. ഇതൊന്നും ഇവിടെ വിൽക്കാൻ വെച്ചതല്ല. ഉത്സവങ്ങളും മറ്റും നടക്കുമ്പോൾ അങ്ങോട്ട് കൊണ്ടുപോകാനുള്ള സൗകര്യത്തിന് സൂക്ഷിച്ചതാണെന്നാണ് പരാതി. എന്നാൽ സ്ഥിരമായി മൺകലങ്ങൾ കച്ചവടംചെയ്യുന്നവരും ഇവിടെയുണ്ട്. ഉന്തുവണ്ടിയിൽ പഴവർഗങ്ങളും ഇത്തരത്തിൽ കെട്ടിവെച്ച് സൂക്ഷിച്ചിട്ടുണ്ട്.
മൺപാത്രങ്ങൾ നിരത്തിയതുകാരണം ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാനും കടന്നുപോകാനും ബുദ്ധിമുട്ടുണ്ടെന്ന് സമീപത്തെ വ്യാപാരികൾ കോർപ്പറേഷനിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് തടസ്സംവരുന്ന രീതിയിൽ കച്ചവടം ചെയ്യുന്നത് ഒഴിവാക്കാനും കെട്ടിവെച്ച സാധനങ്ങൾ കൊണ്ടുപോകാനും കോർപ്പറേഷൻ അധികൃതർ ഒരാഴ്ച മുൻപേ അറിയിച്ചിരുന്നു. മാറ്റാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് കോർപ്പറേഷൻ ജീവനക്കാരെത്തി മാറ്റിയത്.
Breaking News
തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം
കോഴിക്കോട്: സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെ പമ്പുകള്‍ അടച്ചിടും. ലോറി ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്നാരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതല്‍ ആറുവരെ പമ്പുകള്‍ അടച്ചിടും.
Breaking News
കണ്ണൂരിൽ രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂരിൽ വ്യത്യസ്ത ബൈക്ക് അപകടങ്ങളിലായി രണ്ട് യുവാക്കൾ മരിച്ചു. തലശേരി ചിറക്കരയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊന്ന്യം സ്വദേശി താഹ മരിച്ചു. യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ താഹയുടെ ദേഹത്തുകൂടി കാർ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ താഹ മരിച്ചു. മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി.ദേശീയ പാതയിൽ തളാപ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു പറശ്ശിനിക്കടവ് സ്വദേശി രാഹുൽ മരിച്ചു. റോഡിലേക്ക് വീണ രാഹുൽ ലോറിക്കടിയിൽ പെടുകയായിരുന്നു. ഇന്നലെ അർധരാത്രിയാണ് അപകടം ഉണ്ടായത്. മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Breaking News
കണ്ണൂരിൽ സ്കൂളിലേക്ക് നടന്നു പോകവെ തോട്ടിൽ വീണു വിദ്യാർഥി മരിച്ചു
പഴയങ്ങാടി (കണ്ണൂർ): സ്കൂളിലേക്ക് ബസ് കയറാനായി വീട്ടിൽ നിന്നു നടന്നു പോകുന്നതിനിടയിൽ തോട്ടിൽ വീണു വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മാടായി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി വെങ്ങരയിലെ എൻ.വി. ശ്രീനന്ദയാണ് (16) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45ഓടെയാണ് വിദ്യാർഥിനി വെങ്ങര നടക്കു താഴെ റോഡിനു സമീപത്തെ തോടിൽ വീണത്.കുട്ടി തോട്ടിൽ വീണത് കണ്ട മറ്റു വിദ്യാർഥികൾ വിവരം നൽകിയതിനെ തുടർന്ന് ആളുകളെത്തി കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെങ്ങര നടക്കു താഴെ എൻ.വി. സുധീഷ് കുമാർ, സുജ ദമ്പതികളുടെ മകളാണ്. സഹോദരൻ: വിശ്വജിത്ത് .
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login