Connect with us

Breaking News

ഒരു കോടി വരെയുള്ള പദ്ധതികൾക്ക് ഇനി ടെൻഡർ വേണ്ട

Published

on

Share our post

മലപ്പുറം : ഒരു കോടി രൂപവരെയുള്ള പദ്ധതികളുടെ കരാർ ടെൻഡർ വിളിക്കാതെ അക്രഡിറ്റഡ് ഏജൻസികൾക്ക് നൽകാമെന്ന് ധനവകുപ്പിന്റെ ഉത്തരവ്. പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റ് വിഭാഗത്തിൽ വരാത്ത (നോൺ പി.എം.സി) ഏജൻസികൾക്കും ഇത്തരം കരാറുകൾ നൽകുന്നതിന് തടസ്സമില്ല. എന്നാൽ, ഓരോ പ്രവൃത്തിക്കും സർക്കാർ നിശ്ചയിച്ച തുകയിൽ കൂടുതൽ ചെലവഴിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

ഇതോടെ, ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് സർക്കാർ പദ്ധതികളുടെ കരാർ ടെൻഡറില്ലാതെ നൽകാൻ കഴിയും. പുതിയ പദ്ധതികൾക്കൊപ്പം അറ്റകുറ്റപ്പണികളും ഇതേ രീതിയിൽ നൽകാമെന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ഒരു കോടിയിലേറെ എസ്റ്റിമേറ്റുള്ള പദ്ധതികൾക്കു ടെൻഡർ നിർബന്ധമാണ്. നേരത്തേ ചെറിയ പദ്ധതികൾക്കും കരാർ ടെൻഡറിലൂടെ നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇത് ചെറിയ പദ്ധതികൾപോലും വൈകാൻ കാരണമാകുന്നുവെന്ന പരാതിയെത്തുടർന്നാണ് തീരുമാനമെന്നാണ് ഉത്തരവിൽ പറയുന്നത്. സർക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികൾക്കും ഉത്തരവ് ബാധകമാണ്. ടെൻഡറില്ലാതെ കരാർ നൽകാമെന്ന വ്യവസ്ഥ ക്രമക്കേടിന് കാരണമാകുമെന്ന പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, പ്രവൃത്തികൾക്ക് സർക്കാർ നിശ്ചയിച്ച നിരക്ക് പാലിക്കണമെന്ന വ്യവസ്ഥ സുതാര്യത കൊണ്ടുവരുമെന്ന വാദവുമുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!