Connect with us

Breaking News

കെ.എസ്.ഇ.ബി.യിൽ നിന്നാണെന്ന് പറഞ്ഞ് ഇങ്ങനൊരു കോൾ വന്നാൽ സൂക്ഷിക്കുക

Published

on

Share our post

കെ.എസ്.ഇ.ബി.യുടെ പേരിൽ നിങ്ങൾക്കും ഒരു വ്യാജസന്ദേശം  ലഭിച്ചേക്കാം. അതിൽ കുടുങ്ങി പണമിടപാടു നടത്തിയാൽ ധനനഷ്ടവും മാനഹാനിയും സംഭവിക്കുമെന്ന് ഉറപ്പ്. രണ്ടു മാസത്തിനിടെ  ഇത്തരത്തിൽ പണം നഷ്ടപ്പെട്ട നൂറോളം പേരാണ് പരാതി നൽകിയത്. അൻപതിനായിരത്തിലധികം രൂപ പലർക്കും നഷ്ടപ്പെട്ടിട്ടുണ്ട്. അസം, അരുണാചൽ പ്രദേശ്, നാഗാലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള തട്ടിപ്പ് സംഘമാണ് ഇതിനു പിന്നിലുള്ളതെന്ന് പോലീസ് കണ്ടെത്തി. കുറ്റകൃത്യങ്ങളിൽ വിദഗ്ദ്ധരായ നൈജീരിയൻ സ്വദേശികളെ കൂട്ടുപിടിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പ് ഇങ്ങനെ

കെ.എസ്.ഇ.ബി സൈറ്റിലെ ചെറിയ പിഴവു മുതലാക്കിയാണ് തട്ടിപ്പ്.  www.kseb.in എന്ന സൈറ്റിൽ പ്രവേശിച്ച് കൺസ്യൂമർ നമ്പർ നൽകേണ്ട സ്ഥലത്ത് ഏതെങ്കിലും ഒരു നമ്പർ നൽകും. മുന്നിൽ വരുന്ന ഉപഭോക്താവിന്റെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തും. പിന്നെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനെന്നു പറഞ്ഞ് വിളിക്കും.

ബില്ലിൽ പിഴവ് സംഭവിച്ചെന്നും ഉടൻ പണമടച്ചില്ലെങ്കിൽ വൈദ്യുതി കണക്ഷൻ വിഛേദിക്കുമെന്നും അറിയിക്കും. പിന്നീട് മൊബൈലിൽ പണമടയ്ക്കാനുള്ള ലിങ്ക് ഉൾപ്പെടെ SMS ലഭിക്കും. ലിങ്കിലൂടെ പണം അടയ്ക്കുന്നതോടെ പണം തട്ടിപ്പു സംഘത്തിന്റെ അക്കൗണ്ടിലെത്തും. 

പണം തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ  വെബ് സൈറ്റിൽ സുരക്ഷ ഒരുക്കിയതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. വെബ് സൈറ്റിൽ നിന്ന് ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തി വിവരങ്ങൾ നീക്കി. യൂസർ ഐഡിയും പാസ് വേഡും നൽകി റജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ടു മാത്രമേ പണമിടപാട് നടത്താവൂ എന്നും അറിയിപ്പിൽ പറയുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kerala2 mins ago

സ്വര്‍ണം പണയം വെയ്ക്കാൻ പ്ലാൻ ഉണ്ടോ? ഇനി അത്ര എളുപ്പമല്ല!

Kerala24 mins ago

വയനാട്ടുകാരെ കൈയിലെടുക്കാൻ മലയാളം പഠിക്കാൻ പ്രിയങ്ക ഗാന്ധി

Kerala27 mins ago

ഊട്ടി സന്ദർശനത്തിന് ഇ പാസ് നിർബന്ധമാക്കിയ നടപടി നീട്ടി

PERAVOOR34 mins ago

മലയോരത്തിന് ആവേശമായി പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ

Kannur18 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur22 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur22 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR22 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY22 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala23 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!