Connect with us

Breaking News

ബൈക്ക് കാളവണ്ടിയുടെ പിറകില്‍ ഇടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ചു

Published

on

Share our post

ഇടുക്കി : രാജകുമാരിയിൽ ബോഡിനായ്ക്കന്നൂർ മുന്തലിന് സമീപം കാളവണ്ടിയുടെ പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ 2 യുവാക്കൾ മരിച്ചു. രാജകുമാരി കജനാപ്പാറ സ്വദേശി പ്രഭു മനോഹരൻ (28), ബോഡിനായ്ക്കന്നൂർ ന്യൂ കോളനി സ്വദേശി പ്രദീപ് സെൽവം (27) എന്നിവരാണ് മരിച്ചത്. 

ബോഡിനായ്ക്കന്നൂരിൽ ഇറച്ചിക്കച്ചവടം ചെയ്യുന്നവരാണ് ഇരുവരും. വ്യാഴാഴ്ച പുലർച്ചെ ഒന്നിനായിരുന്നു അപകടം. ബോഡിനായ്ക്കന്നൂരിൽ അണ്ണാ ഡി.എം.കെ.യുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത ഇരുവരും ബൈക്കിൽ ബോഡിനായ്ക്കന്നൂർ – മൂന്നാർ റോഡിലൂടെ തിരിച്ചുവരുമ്പോൾ വൈക്കോലുമായി പോവുകയായിരുന്ന കാളവണ്ടിയിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരും റോഡിലേക്ക് തെറിച്ച് വീണ് തൽക്ഷണം മരിച്ചു. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എ.ഡി.എം നവീന്‍ബാബുവിന്റെ മരണം; പി.പി. ദിവ്യയ്ക്ക് ജാമ്യം

Published

on

Share our post

തലശ്ശേരി: കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ജാമ്യം. ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യം അനുവദിച്ചത്. ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ മാറ്റുകയായിരുന്നു. കളക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി. കൈക്കൂലി നല്‍കിയതിന് ശാസ്ത്രീയ തെളിവ് നല്‍കി. യാത്രയയപ്പ് ദൃശ്യം ദിവ്യ കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു. സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അമ്മയാണെന്നും ജാമ്യഹര്‍ജിയുടെ വാദത്തിനിടെ പ്രതിഭാഗം വാദിച്ചിരുന്നു.

ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് നവീന്‍ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടു. എന്നാല്‍, അന്വേഷണത്തിന്റെ ഏതുഘട്ടത്തിലും സഹകരിക്കുമെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം.


Share our post
Continue Reading

Breaking News

കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടനം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം

Published

on

Share our post

കൊല്ലം: കലക്ടറേറ്റ് വളപ്പിൽ മുൻസിഫ് കോടതിക്കു സമീപം ബോംബ് സ്ഫോടനം നടത്തിയ കേസിൽ മൂന്നു പ്രതിക്കും ജീവപര്യന്തം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബേസ് മൂവ്മെന്റ് പ്രവർത്തകരായ മധുര നെല്ലൂർ ഇസ്മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (33, ലൈബ്രറി അലി), വിശ്വനാഥ് നഗർ സ്വദേശി ഷംസുൻ കരിംരാജ (28, കരീം), മധുര നെൽപ്പട്ട കെ പുതുർ കരിംഷാ മസ്ജിദിനു സമീപം ഒന്നാംതെരുവിൽ ദാവൂദ് സുലൈമാൻ (28, ദാവൂദ്) എന്നിവരാണ് പ്രതികൾ. 

നാലാം പ്രതിയെ തെളിവുകൾ ഇല്ലാത്തതിനാൽ വിട്ടയച്ചിരുന്നു. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കി. 2016 ജൂൺ 15നു പകൽ 10.45ന്‌ ആയിരുന്നു സ്‌ഫോടനം. ഐഇഡി (ഇംപ്രവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ്‌ ഡിവൈസ്‌) ബോംബ്‌ ടിഫിൻ ബോക്‌സിൽ കവർചെയ്‌ത്‌ കലക്ടറേറ്റ്‌ വളപ്പിൽ കിടന്ന ജീപ്പിൽ വയ്‌ക്കുകയായിരുന്നു. തമിഴ്നാട്‌ കീഴവേളിയിൽ അബ്ബാസ് അലി നടത്തിയിരുന്ന ദാറുൾ ഇലം ലൈബ്രറിയിലാണ്‌ ബേസ് മൂവ്മെന്റ്  ഭീകരവാദ സംഘടനയ്ക്ക് രൂപം നൽകിയത്‌. മറ്റു പ്രതികളെ ആകർഷിക്കാൻ ബിൻലാദന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. രാജ്യത്ത്‌ കോടതികൾ പ്രവർത്തിക്കുന്ന ഇടങ്ങളിൽ ബോംബ് സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. മലപ്പുറം കലക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂർ എന്നിവിടങ്ങളിലും സ്ഫോടനം നടത്തി.  

അബ്ബാസ് അലിയുടെ വീട്ടിൽ ബോംബ് നിർമിച്ചശേഷം മധുരയിൽനിന്ന് തെങ്കാശി ബസിൽ കയറി കൊല്ലം കലക്ടറേറ്റ് വളപ്പിൽ എത്തിയ രണ്ടാം പ്രതി ഷംസുൻ കരിംരാജ ബോംബ് സ്ഥാപിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. സ്ഫോടനത്തിന് രണ്ടാഴ്ച മുമ്പ്‌ കരിംരാജ കലക്ടറേറ്റിൽ എത്തി ദൃശ്യങ്ങൾ പകർത്തിയിരുന്നു.  സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബേസ് മൂവ്മെന്റ്  ഏറ്റെടുക്കുന്നതായി മൂന്നാം പ്രതി ദാവൂദ് സുലൈമാൻ ആന്ധ്രയിൽനിന്ന് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചു. കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ്‌ കൊല്ലം അസിസ്റ്റന്റ് പൊലീസ് കമീഷണറാണ്‌ അന്വേഷിച്ചത്‌. അതിനിടെ  മൈസൂർ സ്‌ഫോടനക്കേസ് അനേഷിച്ച എൻ.ഐ.എ ഹൈദരാബാദ് യൂണിറ്റ്‌ ഉദ്യോഗസ്ഥർ 2016 നവംബർ 28ന്‌ പ്രതികളെ അറസ്റ്റ് ചെയ്തു.

ജില്ലാ ഗവ. പ്ലീഡർ ആർ സേതുനാഥ്‌ ആണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്‌ക്കൽ, അഭിഭാഷകരായ മിലൻ മറിയം മാത്യു, പി ബി സുനിൽ, എസ് പി പാർഥസാരഥി,  ബി ആമിന എന്നിവരും പ്രോസിക്യൂഷനുവേണ്ടി ഹാജരായി. കൊല്ലം എസിപിയായിരുന്ന ജോർജ് കോശിയാണ്‌ കുറ്റപത്രം സമർപ്പിച്ചത്.


Share our post
Continue Reading

Breaking News

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടെ മരിച്ചു

Published

on

Share our post

കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടെ മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 100 പേർക്കാണ് വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റത്. ഇതിൽ 32 പേർ ഐസിയുവിൽ തുടരുകയാണ്.ഇന്നലെ ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് സന്ധ്യയോടെയാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. സന്ദീപിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ബേബി മെമ്മോറിയൽ ആശുപത്രിയിലിരിക്കെയാണ് മരിച്ചത്.


Share our post
Continue Reading

PERAVOOR12 hours ago

എന്‍.എസ്.എസ് അവാര്‍ഡ് തിളക്കവുമായി എടത്തൊട്ടി ഡീപോള്‍ കോളേജ്

Kerala12 hours ago

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

Kerala12 hours ago

കെ.എസ്‌.ആർ.ടി.സിക്ക്‌ 30 കോടി രൂപകൂടി അനുവദിച്ചു

Kerala12 hours ago

ശബരിമലയിൽ പതിനാറായിരത്തോളം ഭക്തർക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം

Kerala13 hours ago

ഒ​റ്റ​ദി​വ​സം മൂ​ന്നു​കോ​ടി യാ​ത്ര​ക്കാ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യ്ക്ക് ച​രി​ത്ര നേ​ട്ടം

Kannur14 hours ago

കല്യാണിക്ക്‌ 95ലും ഇ.എസ്.എൽ.സിയുടെ പത്രാസ്‌

Kannur14 hours ago

1500 വീടുകളിൽ കെ ഫോണെത്തി 300 ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യ കണക്‌ഷൻ

Kerala15 hours ago

ടെലിവിഷൻ താരം നിതിൻ ചൗഹാൻ അന്തരിച്ചു

Kerala15 hours ago

തമിഴ്‌നാട്ടില്‍ നിന്ന് സൗജന്യറേഷനരി ശേഖരിച്ച് കേരളത്തിലേക്ക് കടത്തും; ഇവിടെയെത്തിയാല്‍ ബ്രാന്‍ഡഡ്‌

Kerala16 hours ago

അടിപൊളിയാകാന്‍ രാമക്കല്‍മേട്; ടൂറിസം ഭൂപടത്തില്‍ മികച്ച ഇടമുറപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!