Connect with us

Breaking News

രണ്ടര വയസ്സുകാരന്‍ അന്‍വിദിന് സംസാരിക്കണം, താരാട്ടു കേട്ടുറങ്ങണം; കനിവുള്ളവരുടെ സഹായം തേടി കുടുംബം

Published

on

Share our post

കണ്ണൂര്‍: ”എന്റെ മോനിതുവരെ അമ്മേ എന്ന് വിളിച്ചിട്ടില്ല. അവനൊരു താരാട്ട് പാട്ട് കേട്ട് ഇതുവരെ ഉറങ്ങിയിട്ടില്ല. ഒന്നും കേള്‍ക്കാത്തത് കൊണ്ട് തന്നെ അവനിതുവരെ സംസാരിക്കാനും പഠിച്ചിട്ടില്ല. ആദ്യമൊക്കെ കുഞ്ഞു ശബ്ദമുണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോ അതിനും പറ്റാത്ത അവസ്ഥയാണ്” . കണ്ണൂര്‍ നാറാത്ത് പഞ്ചായത്തിലെ കമ്പില്‍ നാസിക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദീപയ്ക്ക് തന്റെ രണ്ടര വയസ്സുകാരന്‍ അന്‍വിദിന്റെ ദുര്യോഗത്തെ കുറിച്ച് പറയുമ്പോള്‍ തീരാ കണ്ണീരാണ്.

അടിയന്തരമായിട്ടുള്ള കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി മാത്രമാണ് പോംവഴിയെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാരെല്ലാം പറയുന്നത്. അതിന് ഏകദേശം 34 ലക്ഷത്തോളം രൂപ വരുമെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. വര്‍ഷങ്ങളായി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദീപയ്ക്കും ഡ്രൈവറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് സനലിനും ഇത്രയും തുക കണ്ടെത്തുകയെന്നത് കൂട്ടിയാല്‍ കൂടാത്ത കാര്യമാണ്. സഹായിക്കാന്‍ കുടുംബാംഗങ്ങളുമില്ല. ഇതോടെ സുമനസ്സുകളുടെ സഹായം തേടുകയാണ് സനലും-ദീപയും.

ഒന്നര വയസ്സില്‍ അന്‍വിദിന്‌ വന്ന ന്യൂമോണിയക്ക് ശേഷമാവാം കേള്‍വി ശക്തി നഷ്ടപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. പക്ഷെ അറിയാതെ പോയി. കോഴിക്കോട് മിംസ് ആശുപത്രിയിലും മറ്റും ചികിത്സയുമായി നിരവധി തവണ കയറിയിറങ്ങിയെങ്കിലും സര്‍ജറിയെല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഈ കുടുംബത്തെ അറിയിച്ചത്. നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വളരെ കുറഞ്ഞ തുകമാണ് പിരിഞ്ഞു കിട്ടിയത്. അടിയന്തര ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ ഇനിയങ്ങോട്ട് സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഈ കുടുംബം.

കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ഉപകരണത്തിന് മാത്രം 3,15,000 രൂപ വരും. ഓപ്പറേഷന്‍ ചെലവായി 2,50,00 രൂപയും വേണം. ഇതുവരെ പത്ത് ലക്ഷം രൂപ മാത്രമാണ് കണ്ണൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ചികിത്സയുമായി ബന്ധപ്പെട്ട് എടുത്ത അക്കൗണ്ടിലേക്ക് വന്നത്. ബിരിയാണി ചാലഞ്ച് പോലുള്ള പരിപാടികള്‍ നടത്തി ചികിത്സാ പണം കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും ഉദ്ദേശിച്ച തുകയൊന്നിം കിട്ടിയിട്ടില്ല. ഇനി സുമനസ്സുകളുടെ വലിയ സഹായമുണ്ടെങ്കില്‍ മാത്രമേ ഈ കുടുംബത്തെ സഹായിക്കാന്‍ കഴിയൂവെന്നാണ് നാട്ടുകാരും പറയുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!