Connect with us

Breaking News

സ്ഥലം വാങ്ങിയതിലെ തര്‍ക്കം; പോക്സോ കേസില്‍ കുടുക്കിയ 70 കാരനെ 5 വര്‍ഷത്തിനുശേഷം വെറുതെവിട്ടു

Published

on

Share our post

കോഴിക്കോട്: സ്ഥലം വാങ്ങിയതിനെ തുടർന്നുള്ള തർക്കത്തിൽ പോലീസുകാരനും സുഹൃത്തും ചേർന്ന് പോക്സോ കേസിൽ കുടുക്കിയ 70-കാരനെ അഞ്ച് വർഷത്തിന് ശേഷം കോടതി വെറുതെ വിട്ടു. കോഴിക്കോട് പ്രിൻസിപ്പൽ പോക്സോ കോടതിയാണ് പേരാമ്പ്ര എരവട്ടൂർ സ്വദേശിയായ കൊയ്യൂക്കണ്ടിയിൽ ബാലനെ വെറുതെ വിട്ടത്. കേസിൽ പ്രതി അമ്പത് ദിവസത്തോളം വിചാരണ തടവുകാരനായി ജയിലിൽ കിടന്നിരുന്നു.

2017-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഒമ്പത് വയസ്സുകാരിയെ പ്രതി 2015 മുതൽ 2017 വരെ അഞ്ച് തവണ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇയാൾക്കെതിരേ പേരാമ്പ്ര പോലീസായിരുന്നു 2017 ജനുവരി 24 ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ പേരാമ്പ്ര സ്റ്റേഷനിൽ അന്ന് ജോലി ചെയ്തിരുന്നു പോലീസുകാരൻ കേസിൽ കുടുക്കുകയായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകർ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

കേസിൽ കുടുക്കിയ പോലീസുകാരന്റേയും പ്രതിയായ ബാലന്റേയും വീടിന് ഇടയിലുള്ള മറ്റൊരു സ്ഥലം ബാലനും കേസിലെ പെൺകുട്ടിയുടെ അച്ഛനും പോലീസുകാരനും ചേർന്ന് വാങ്ങാൻ താൽപര്യപ്പെട്ടിരുന്നു. എന്നാൽ ബാലൻ സ്ഥലം തന്റെ മകളുടെ ഭർത്താവിന്റെ പേരിൽ ആദ്യം വാങ്ങിച്ചതിലെ വൈരാഗ്യമാണ് കേസിന് കാരണമായതെന്ന് പ്രതിഭാഗം അഭിഭാഷകരായ അഡ്വ.ടി.ഷാജിത്ത്, അഡ്വ.എം അശോകൻ എന്നിവർ വാദിച്ചു. ഈ വാദം കണക്കിലെടുത്താണ് പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിയാതെ പോയെന്ന് കോഴിക്കോട് പ്രിൻസിപ്പൽ പോക്സോ ജഡ്ജ് സി.ആർ ദിനേശ് കണ്ടെത്തിയത്. തുടർന്ന് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള നിർണായക വിധി പുറപ്പെടുവിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റിയടക്കം രൂപീകരിച്ച് പ്രതിഷേധവും നടന്നിരുന്നു. പ്രോസിക്യൂഷന് വേണ്ടി ഒന്ന് മുതൽ 19 വരെയുള്ള സാക്ഷികളെ വിസ്തരിച്ചു. മറ്റ് സാക്ഷികൾക്ക് പുറമെ ആക്ഷൻ കമ്മിറ്റി അംഗങ്ങളും പ്രതിക്കെതിരേ തെളിവ് കൊടുത്തിരുന്നു. പ്രതിഭാഗം അന്വേഷണ സമയത്ത് പേരാമ്പ്ര മജിസ്ട്രേറ്റായ ആൻമേരി കുര്യുക്കോസ് അടക്കമുള്ള അഞ്ച് സാക്ഷികളെ വിസ്തരിച്ചിരുന്നു.


Share our post
131 Comments

You must be logged in to post a comment Login

Leave a Reply

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Trending

error: Content is protected !!