Breaking News
പറശ്ശിനിക്കടവ് സ്‌നെയ്ക്ക് പാർക്കിൽ ഇനി പാമ്പുകളെ സ്പർശിച്ചുള്ള പ്രദർശനമില്ല

പറശ്ശിനിക്കടവ്: സ്‌നെയ്ക്ക് പാർക്കിൽ ഇനി പാമ്പുകളും മറ്റു ജീവികളുമായി നേരിട്ടുള്ള ഇടപഴകൽ ഇല്ല. പകരം ബോധവൽക്കരണ വിഡിയോകളും വിവരണങ്ങളും നൽകും. കേന്ദ്ര സൂ അതോറിറ്റിയുടെ കർശന നിയന്ത്രണത്തെ തുടർന്നാണ് പറശ്ശിനിക്കടവ് സ്‌നെയ്ക്ക് പാർക്കിലെ പാമ്പുകളെ കയ്യിലെടുത്തു കൊണ്ടുള്ള പ്രദർശനങ്ങൾ പൂർണമായും അവസാനിപ്പിച്ചത്. 1982ൽ പാപ്പിനിശ്ശേരി വിഷ ചികിത്സാ കേന്ദ്രത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പാമ്പ് വളർത്തൽ കേന്ദ്രം ആരംഭിച്ചത്.
പാമ്പുകളെ കയ്യിലെടുത്ത് പ്രദർശിപ്പിക്കാനും വിവരണങ്ങൾ നൽകുവാനുമായി നിർമിച്ച പ്രദർശന കേന്ദ്രത്തിൽ ഡെമോൺസ്ട്രേറ്റർമാരാണ് പാമ്പുകളെ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തിയിരുന്നത്. വനം വകുപ്പിന്റെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഒന്നാമത്തെ ഷെഡ്യൂളിൽ വരുന്ന പാമ്പുകളെ ഇത്തരത്തിൽ പ്രദർശിപ്പിക്കരുത് എന്ന് കർശന നിർദേശം വന്നുവെങ്കിലും ജനങ്ങൾക്ക് അറിവ് പകരുന്നതായതിനാൽ ഇവിടെ ഇത്തരത്തിലുള്ള പ്രദർശനം തുടരുകയായിരുന്നു.
എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാർ മരിച്ചതിനു ശേഷം നിയമം കർശനമായി പാലിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇനി മുതൽ പ്രദർശകൻ കൂടിനുള്ളിൽ കയറി നടത്തുന്ന വിവരണങ്ങൾ ഒഴിവാക്കും. ഇതിന് പകരം കൂടിന് പുറത്ത് നിന്നുള്ള വിവരണവും സ്‌നെയ്ക്ക് പാർക്കിൽ തയാറാക്കിയ ആംഫി തിയറ്ററിൽ പാമ്പുകളെ കുറിച്ചുള്ള വിഡിയോ പ്രദർശനവും നടത്തും.
പാമ്പുകളെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവ് പകരുന്നതിനായി പ്രത്യേക സിഡി തയാറാക്കി വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ ആലോചിക്കുന്നതായി സ്‌നെയ്ക്ക് പാർക്ക് ഡയറക്ടർ ഇ. കുഞ്ഞിരാമൻ പറഞ്ഞു. പാമ്പുകളെ പിടിക്കുന്നതിനും വന്യമൃഗങ്ങളെ പരിപാലിക്കുന്നതിനുമായുള്ള വൈൽഡ് ലൈഫ് സൂ കീപ്പർ കോഴ്സും ഇവിടെ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Breaking News
ചാലോടിൽ മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കൾ അറസ്റ്റിൽ

മട്ടന്നൂർ : കുത്തുപറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ വിജേഷിന്റെ നേതൃത്വത്തിൽ ചാലോട് നാഗവളവ്-എളമ്പാറക്ക് സമീപം നടത്തിയ പരിശോധനയിൽ 16.817 ഗ്രാം മെത്താ ഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് ആഷിക്ക് (26), മുഴപ്പിലങ്ങാട്ട് കുളം ബസാർ ഇ. എം.എസ് റോഡിൽ കെൻസിൽ മുഹമ്മദ് ഫാഹിം(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തുടർ നടപടികൾക്കായി പിണറായി എക്‌സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.
എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ, എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്, ജലീഷ്, എന്നിവർക്കൊപ്പം സുഹൈൽ, എൻ.രജിത്ത്,സി. അജിത്ത് എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ,കെ. ഉത്തമൻ, കെ. അശോകൻ, സി. ഹരികൃഷ്ണൻ, സോൾദേവ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Breaking News
കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്‌തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login