Connect with us

Breaking News

‘കതിരൂർ കെയർ പദ്ധതി’: പ്ലാസ്റ്റിക് മാലിന്യം വിറ്റ പണം അർബുദ ചികിത്സയ്ക്ക്

Published

on

Share our post

കതിരൂർ : പ്ലാസ്റ്റിക് മാലിന്യം വിറ്റ് ലഭിക്കുന്ന പണത്തിൽ ഒരുവിഹിതം കാൻസർ ചികിത്സയ്ക്ക് നൽകുന്ന ‘കതിരൂർ കെയർ’ പദ്ധതിക്ക് ലോക കാൻസർദിനത്തിൽ തുടക്കം. ഇന്ന്‌ (വെള്ളിയാഴ്ച) വൈകീട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പഞ്ചായത്ത് ഹാളിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.

മണ്ണ്, വായു, ജലം എന്നിവ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുൻനിർത്തി പത്തുവർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് ‘കതിരൂർ കെയർ’. പഞ്ചായത്തിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ്‌ ഇതിനായി പ്രയോജനപ്പെടുത്തുക. പഞ്ചായത്തിലെ ഹരിതകർമസേനാ വൊളന്റിയർമാരുടെ കൺസോർഷ്യമാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനിൽ പറഞ്ഞു.

18 വാർഡുകളിലെ 24 വനിതാ കർമസേന വൊളന്റിയർമാർ കൂറ്റേരിച്ചാലിലെ സംസ്കരണപ്ലാന്റിൽ എത്തിക്കുകയും ക്ലീൻകേരള കമ്പനിക്ക് കൈമാറുകയും ചെയ്യുന്നു. പുനരുത്പാദനം ചെയ്യാൻ സാധിക്കാത്ത പ്ലാസ്റ്റിക്കുകൾ പ്രത്യേക യന്ത്രം ഉപയോഗിച്ച് പൊടിച്ച്‌ അവ റോഡ് ടാറിങ്ങിനായി ഉപയോഗിക്കും.

2021-22 സാമ്പത്തികവർഷം ലഭിച്ച തുകയുടെ വിഹിതമാണ് രോഗികൾക്ക് കൈമാറുക. 18,826 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ക്ലീൻകേരള കമ്പനിക്ക് നൽകിയ ഇനത്തിൽ 2,56,579 രൂപയും 8350 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് റോഡ് ടാറിങ്ങിന് കൈമാറിയ വകയിൽ 1,25,000 രൂപയും ലഭിച്ചു.

ആറുമാസമായി ചെരുപ്പ്, ബാഗ്, തുണിമാലിന്യം കുപ്പിച്ചില്ല്, ഇലക്‌ട്രോണിക്സ് മാലിന്യം എന്നിവ ശേഖരിച്ച് കയറ്റി അയക്കുന്നു. ഇത്തരം മാലിന്യം കയറ്റി അയക്കുന്നതിന് ക്ലീൻകേരള കമ്പനിക്ക് നിശ്ചിത തുക നൽകണം. ഈ തുക വീടുകളിൽനിന്ന് ലഭിക്കുന്ന യൂസർഫീ വഴിയാണ് കണ്ടെത്തുന്നത്. ഒരു വീട്ടിൽനിന്ന് 50 രൂപയാണ് യൂസർഫീയായി വാങ്ങിക്കുന്നത്.

കതിരൂർ പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരെയാണ് സഹായം നൽകുന്നതിന് പരിഗണിക്കുക. കാൻസറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നവരെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും കണ്ടെത്തി പഞ്ചായത്ത് തലത്തിൽ മുൻഗണനാ ലിസ്റ്റ് തയ്യാറാക്കും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kerala1 min ago

‘എന്നിട്ട് എന്തു നേടി’; വയനാട് ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

India4 mins ago

ദുബായിൽ വിസ ലഭിക്കാൻ ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും നിർബന്ധം

PERAVOOR48 mins ago

കാനറ ബാങ്ക് പേരാവൂർ മാരത്തൺ ആറാം എഡിഷൻ ഡിസംബർ 21ന്

India1 hour ago

എഴുത്തുകാരൻ ഓംചേരി എന്‍.എന്‍ പിള്ള അന്തരിച്ചു

Kerala2 hours ago

ശബരിമല; തീർഥാടകരുടെ ദാഹമകറ്റി ശബരീതീർഥം

Social2 hours ago

സ്റ്റാറ്റസ് ഇട്ടത് ഗ്രൂപ്പ് മൊത്തം അറിയിക്കാം; പുതിയ കിടിലൻ അപ്‌ഡേറ്റുമായി വാട്‌സാപ്പ്

Kerala2 hours ago

ശബരിമല; തീർഥാടകർക്ക് കാനന യാത്രയോട്‌ പ്രിയമേറുന്നു

Kerala3 hours ago

കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

Kannur3 hours ago

മൂന്നാംപാലത്ത്‌ എ.കെ.ജി ഹെറിറ്റേജ് സ്‌ക്വയർ വരുന്നു

IRITTY4 hours ago

കിളിയന്തറയിൽ സഹകരണ റബർ ഫാക്ടറി സജ്ജം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!