Connect with us

Breaking News

കണ്ണൂർ ജില്ലയിൽ കൊവിഡ് പരിശോധന സംവിധാനം പരിമിതം: സ്വകാര്യ ലാബുകൾക്ക് കൊയ്ത്ത്

Published

on

Share our post

കണ്ണൂർ: കൊവിഡ് വ്യാപനനിരക്ക് ഏറിയ മൂന്നാംഘട്ടത്തിൽ പരിശോധനയ്ക്കുള്ള സർക്കാർ സംവിധാനം പരിമിതം. ബ്ലോക്ക് തലത്തിൽ ഒരു പരിശോധനാ സെന്റർ എന്ന നിലയിലാണ് സർക്കാർ ആരോഗ്യ മേഖലയിൽ ആർ.ടി.പി.സി.ആർ പരിശോധന നടക്കുന്നത്. ഇതുകാരണം സ്വകാര്യ ലാബുകളെ തേടി പോകേണ്ട സ്ഥിതിയാണ്. ജില്ലയിൽ ശരാശരി ടെസ്​റ്റ് പോസി​റ്റിവി​റ്റി നിരക്ക് 30.7 ശതമാനമാണ്. ദിനംപ്രതി കൊവിഡ് പരിശോധനയ്ക്കായി നിരവധി പേരാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ സർക്കാർ സംവിധാനത്തിൽ സൗജന്യപരിശോധന നടത്തിയിരുന്നു. രണ്ടാം തരംഗസമയത്ത് മൊബൈൽ പരിശോധനാ യൂണി​റ്റുകളും സജ്ജമാക്കി. ക്രമേണ രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജില്ലാ ആശുപത്രിയിലും ചില ആരോഗ്യ കേന്ദ്രത്തിലും ഇടവിട്ട ദിവസങ്ങളിലാക്കുകയായിരുന്നു.

കൊവിഡ് മൂന്നാം തരംഗവും ഒമിക്രോൺ വ്യാപനവുമായി രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടും പരിശോധനാ സംവിധാനം പുനഃസ്ഥാപിച്ചിട്ടില്ല. കണ്ണൂരിൽ ഏതാനും ചില സ്വകാര്യലാബുകളിൽ മണിക്കൂറുകളോളം കാത്തു നിന്ന് 500 രൂപ നൽകിയാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. രോഗബാധിതരിൽ പലരും ടെസ്റ്റ് നടത്താൻ വിമുഖത കാട്ടുന്ന സ്ഥിതിയാണ് ഇതുമൂലമുള്ളത്. വരുംദിവസങ്ങളിൽ ഇത് സ്ഥിതി കൂടുതൽ ഗൗരവതരമാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ആശങ്കയായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ കുറവുംകൊവിഡ് അനുദിനം വർദ്ധിക്കുമ്പോഴും സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കടുത്ത ആശങ്കയ്ക്കിടയാക്കുകയാണ്. കൊവിഡ് രോഗികൾ കുറഞ്ഞെന്ന കാരണത്താൽ ആരോഗ്യ വകുപ്പ് താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്നു മാത്രം കൊവിഡ് ബ്രിഗേഡിലെ 298 പേരെയാണ് പിരിച്ചു വിട്ടത്. ഡോക്ടർമാർ, നഴ്‌സുമാർ, ലാബ്, ഫാർമസിസ്​റ്റ്, മ​റ്റു ജോലിക്കാർ ഉൾപ്പെടെയാണിത്. ആരോഗ്യ പ്രവർത്തകരിൽ തന്നെ പലരും ആരോഗ്യ പ്രശ്‌നത്താലും കൊവിഡ് ബാധിച്ചും അവധിയിലാണ്. നഴ്സുമാരടക്കമുള്ളവർ ഇതുമൂലം ജോലിഭാരം കൊണ്ട് പൊറുതിമുട്ടിയ സ്ഥിതിയിലാണ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

Published

on

Share our post

കണ്ണൂർ: തളിപ്പറമ്പിൽ 12 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെൺകുട്ടിയുടെ സഹോദരനായ 15കാരൻ മൊഴി നൽകി. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ മാസമാണ് 23കാരിയായ സ്നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.


Share our post
Continue Reading

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!