Breaking News
നികുതി വെട്ടിപ്പുകൾ തടയാൻ ജി.എസ്.ടി.യിൽ അന്വേഷക വിഭാഗം വരുന്നു

തിരുവനന്തപുരം : നികുതി വെട്ടിപ്പുകൾ കണ്ടെത്തി തടയാൻ സംസ്ഥാന ജി.എസ്.ടി വകുപ്പിൽ അന്വേഷക വിഭാഗം സജ്ജമാക്കും. വാഹനങ്ങൾ പിന്തുടർന്നും വ്യാപാര സ്ഥാപനങ്ങളിലെത്തിയുമുള്ള പരിശോധനകൾ ഇതുവഴി പരമാവധി ഒഴിവാക്കാനാകും. ടാക്‌സസ് ഇന്റലിജൻസ് വിഭാഗത്തെയാണ് പരിശീലനത്തിലൂടെ അന്വേഷക വിഭാഗമായി രൂപാന്തരപ്പെടുത്തുക. ജി.എസ്.ടി നടപടിക്രമങ്ങൾ ഓൺലൈനായതോടെ സാങ്കേതികവിദ്യാ സഹായത്തോടെ നികുതി വെട്ടിക്കുന്നത് തടയാനാണ് അന്വേഷക വിഭാഗം. ജി.എസ്.ടി വകുപ്പിന്റെ സമഗ്ര പുനഃസംഘടന ഉറപ്പാക്കുന്ന വിപുല പദ്ധതി സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിക്കും.
നികുതി നിർണയത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടതില്ലെന്നാണ് വിലയിരുത്തൽ. പകരം, ഓഡിറ്റ്, ഇൻവെസ്‌റ്റിഗേഷൻ മേഖല ശക്തിപ്പെടുത്തും. ഇതിന് നികുതി നിർണയ മേഖലയിലടക്കം പ്രവർത്തിച്ചിരുന്ന 750 ഉദ്യോഗസ്ഥരെ ഓഡിറ്റ് വിഭാഗത്തിലേക്ക് നിയോഗിക്കും. നികുതി ചോർച്ച തടയുന്ന നിർണായക സംവിധാനമാകും ഓഡിറ്റ് വിഭാഗം.
വ്യാപാരികൾ സ്വയംനിർണയം നടത്തി സമർപ്പിക്കുന്ന നികുതി റിട്ടേണുകൾ ശാസ്‌ത്രീയമായി ഓഡിറ്റ് ചെയ്യും. ആദായ നികുതി, കസ്‌റ്റംസ് ഏജൻസികളിൽ സമർപ്പിച്ച വിവരങ്ങളും ജി.എസ്.ടി ശൃംഖലയിലെ നികുതിദായകന്റെ വിവരവും ഓഡിറ്റ് വിഭാഗം താരതമ്യ വിശകലനം നടത്തും. പ്രാരംഭ പരിശീലനത്തിന് ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഡ് ആൻഡ് ടാക്‌സേഷൻ നേതൃത്വം നൽകും. ദേശീയ, അന്തർദേശീയ ഏജൻസികളുടെ സഹായവും തേടും.
ജി.എസ്.ടി വകുപ്പിന്റെ ഫയൽ നീക്കം പൂർണമായും ഓൺലൈനിലായി. ആകെയുള്ള 220 ഓഫീസിലും ഇ–ഓഫീസ് സംവിധാനം നിലവിൽ വന്നു. നടപടിക്രമങ്ങളെല്ലാം ഡിജിറ്റലാകും. ഓഫീസുകൾക്കിടയിലെ ഫയൽ നീക്കവും ഓൺലൈനാകും. ജി.എസ്.ടി ആസ്ഥാനത്ത് 2015ൽ ഇ–ഓഫീസ് സംവിധാനമായി. 2020 ജനുവരിയിൽ ജില്ലാതല നികുതി ഓഫീസുകൾ ഓൺലൈനിലേക്ക് മാറി. ഇപ്പോൾ താഴെത്തട്ടിലുള്ള സർക്കിൾ ഓഫീസുകളും ഓൺലൈനിലാക്കി. ധന മന്ത്രിയുടെ ഓഫീസ് വരെയുള്ള ഫയൽ നീക്കം ഇ–ഫയൽ സംവിധാനത്തിലാകും. എൻ.ഐ.സി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കേരളാ ഐ.ടി. മിഷനാണ് പദ്ധതി പൂർത്തിയാക്കിയത്.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login