Breaking News
‘കാതോർത്ത്’ സർക്കാർ; രജിസ്‌റ്റർ ചെയ്‌ത് 48 മണിക്കൂറിനകം സേവനങ്ങൾ ഓൺലൈനിൽ

തിരുവനന്തപുരം : പ്രശ്‌നങ്ങൾ നേരിടുന്ന വനിതകൾക്ക് ആശ്വാസമായി വനിതാ ശിശുവികസന വകുപ്പിന്റെ ‘കാതോർത്ത്’. പദ്ധതിയിൽ സർക്കാറിന്റെ കരുതലറിഞ്ഞത് 1224 സ്‌ത്രീകൾ. ‘കാതോർത്തി’ ൽ രജിസ്‌റ്റർ ചെയ്‌ത് 48 മണിക്കൂറിനകം കൗൺസലിങ്, നിയമ, പൊലീസ് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകും. ഇതിനകം 769 കൗൺസലിങ് നൽകി. 482 പേർക്ക് നിയമ സഹായവും 186 പേർക്ക് പൊലീസ് സേവനവും ലഭ്യമാക്കി. ഗാർഹിക പീഡന പരാതികളാണ് ഭൂരിഭാഗവും. ഒന്നിലധികം സേവനവും ലഭിക്കും.
‘കാതോർത്ത്’ പ്രയോജനപ്പെടുത്തിയതിൽ മുന്നിൽ കൊല്ലം ജില്ലയാണ്- 181. കണ്ണൂരിൽ – 179, കോട്ടയം – 133, കോഴിക്കോട് – 105, എറണാകുളം – 99, തിരുവനന്തപുരം – 83, തൃശൂർ – 81, കാസർകോട് – 70, വയനാട് – 58, മലപ്പുറം – 56, പാലക്കാട് – 52, ഇടുക്കി – 48, പത്തനംതിട്ടയിൽ – 26 പേരും പദ്ധതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. വനിതാ ശിശുവികസന വകുപ്പിന് കീഴിലെ മഹിളാ ശക്തി കേന്ദ്രയ്‌ക്കാണ് നടത്തിപ്പ് ചുമതല.
കാതോർത്ത് പോർട്ടലിൽ മൊബൈൽ നമ്പർ സഹിതം രജിസ്‌റ്റർ ചെയ്യാം. പരാതിയുടെ സ്വഭാവം അനുസരിച്ച് അവ വേർതിരിച്ച് ലീഗൽ ആൻഡ് സൈക്കോളജിക്കൽ കൗൺസലേഴ്‌സ്, സൈക്കോളജിസ്‌റ്റ്, അഭിഭാഷകർ, വനിതാ സെൽ എന്നിവർക്ക് കൈമാറും. ഓൺലൈൻ സേവനം ലഭ്യമാകുന്ന തീയതി, സമയം എന്നീ വിവരങ്ങൾ പരാതിക്കാരിക്ക് എസ്‌എംഎസ്, ഇ–മെയിൽ വഴി നൽകും. സേവനം സൗജന്യമാണ്. അതിവേഗ പരിഹാരത്തിന് പുറമെ താമസസ്ഥലത്ത് സേവനം ലഭിക്കുമെന്നതും യാത്രാക്ലേശം, സമയനഷ്ടം എന്നിവ ഒഴിവാക്കാനുമാകും. പരാതി രഹസ്യമായി സൂക്ഷിക്കും. സ്ത്രീകൾക്ക് kathorthu.wcd.kerala.gov.in പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login