Breaking News
റേഷൻകട തുറക്കാൻ സപ്ലൈകോ ക്ഷണിക്കുന്നു
തൃശൂർ: റേഷൻകടകൾ നടത്താൻ പൊതുജനത്തെ ക്ഷണിച്ച് സപ്ലൈകോ. ഓരോ ജില്ലകളിലും ഒഴിവുള്ള ന്യായവില കേന്ദ്രങ്ങളുടെ (റേഷൻകട) ലൈസൻസികളെ നിയമിക്കാൻ വിജ്ഞാപനം പുറപ്പെടുവിക്കാൻ റേഷനിങ് കൺട്രോളർ എല്ലാ സപ്ലൈ ഓഫിസർമാർക്കും നിർദേശം നൽകി. നിലവിൽ റേഷൻകടകൾ നടത്തുന്നവരോ അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കാൻ പാടില്ല. പൊതുജനത്തിനായാണ് വിജ്ഞാപനമെങ്കിലും വനിതാ സ്വയം സഹായ സംഘങ്ങൾക്കും പട്ടികവിഭാഗക്കാർക്കും വ്യവസ്ഥകളിൽ ഇളവുണ്ട്. ലൈസൻസ് സറണ്ടർ ചെയ്തവ അടക്കം ഓരോ ജില്ലയിലും ചുരുങ്ങിയത് പത്തിലേറെ ഒഴിവുകളുണ്ടെന്നാണ് സൂചന.
യോഗ്യത
∙ അപേക്ഷകർ 21നും 62നും ഇടയിൽ പ്രായമുള്ളവരാകണം. പത്താം ക്ലാസ് പാസായിരിക്കണം. റേഷൻകട സ്ഥിതിചെയ്യുന്ന തദ്ദേശ സ്ഥാപന പരിധിയിൽ ചുരുങ്ങിയത് 3 വർഷമെങ്കിലും സ്ഥിരതാമസമുള്ളവരാകണം. അതേ വാർഡിലുള്ളവർക്ക് മുൻഗണന.
∙ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിച്ചവരാകരുത്.
∙ ഫുൾടൈം–പാർട്ട് ടൈം സർക്കാർ ജീവനക്കാരനോ പൊതു–സഹകരണ മേഖലയിൽ ശമ്പളം പറ്റുന്നവരോ ആകരുത്.
വ്യവസ്ഥകൾ
∙ അപേക്ഷകന് 1 ലക്ഷം രൂപയിൽ കുറയാത്ത ട്രഷറി സ്ഥിര നിക്ഷേപം ഉണ്ടാകണം.
∙ സ്ത്രീകളുടെ സഹായസംഘങ്ങൾ, പട്ടികവിഭാഗക്കാർ എന്നിവർക്ക് 50,000 രൂപയുടെ നിക്ഷേപ സാക്ഷ്യം മതിയാകും.
∙ ഭക്ഷ്യധാന്യം സൂക്ഷിക്കാൻ കുറഞ്ഞത് 300 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം ഉണ്ടാകണം.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login