Breaking News
കൊവിഡ്: ജനങ്ങൾ കുടുതൽ ജാഗ്രത പുലർത്തണം: ഡി.എം.ഒ
കണ്ണൂർ : ജില്ലയിൽ കൊവിഡ് പോസിറ്റീവാകുന്നരുടെ എണ്ണം കൂടി വരുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. കൊവിഡ് വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണ്. ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന പോസിറ്റീവ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. എങ്കിലും ആശങ്കപ്പെടെണ്ട സാഹചര്യം നിലവിലില്ല. ജില്ലയിൽ നല്ല രീതിയിൽ വാക്‌സിനേഷൻ നടന്നിട്ടുള്ളതിനാൽ ഐ.സി.യു, വെന്റിലേറ്റർ എന്നിവ ആവശ്യമായി വരുന്ന രോഗികൾ കുറവാണ്. അതുപോലെ പൊതുജനങ്ങൾ ആശുപത്രി സന്ദർശനങ്ങൾ പരമാവധി ഒഴിവാക്കുക. ചെറിയ തോതിലുള്ള മറ്റ് അസുഖങ്ങൾക്ക് ഇ-സജ്ഞീവനി ടെലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
കൊവിഡുമായി ബന്ധപ്പെട്ട് അടുത്ത മൂന്നാഴ്ചകൾ ഏറെ നിർണായകമാണ്. കേസുകളുടെ എണ്ണം കുറയ്ക്കുന്നതിൽ പൊതുജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണ്. പോസിറ്റീവായാൽ കൃത്യമായി ഹോം ഐസോലേഷൻ പാലിക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കാനുള്ളവർ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കണം. 15 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷനും ഇപ്പോൾ നൽകിവരുന്നുണ്ട്. കഴിയുന്നതും ആൾക്കൂട്ടമുണ്ടാകുന്ന സ്ഥലങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. പനിയും രോഗലക്ഷണങ്ങളുള്ളവരും പൊതുയിടങ്ങളിൽ ഇറങ്ങരുത്. ചെറിയ രോഗലക്ഷണമുണ്ടായാൽ ഉടൻ തന്നെ ക്വാറന്റൈനിലേക്ക് പ്രവേശിക്കുകയും ആരോഗ്യപ്രവർത്തകരുടെ നിർദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തുകയും വേണമെന്നും ഡി.എം.ഒ അറിയിച്ചു.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login