Breaking News
നവോദയ വിദ്യാലയങ്ങളില്‍ 1925 അവസരം: ഫെബ്രുവരി 10വരെ അപേക്ഷിക്കാം

കേന്ദ്ര വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള നവോദയ വിദ്യാലയങ്ങളില്‍ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1925 ഒഴിവുണ്ട്. നോയ്ഡയിലെ ഹെഡ് ക്വാര്‍ട്ടേഴ്സിലും ഭോപാല്‍, ചണ്ഡീഗഢ്, ഹൈദരാബാദ്, ജയ്പുര്‍, ലഖ്നൗ, പട്ന, പുണെ, ഷില്ലോങ് എന്നീ റീജണല്‍ ഓഫീസുകളിലും രാജ്യത്താകെയുള്ള 649 ജവാഹര്‍ നവോദയ വിദ്യാലയങ്ങളിലുമുള്ള ഒഴിവിലേക്കാണ് നവോദയ വിദ്യാലയ സമിതി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ക്രമത്തില്‍:
അസിസ്റ്റന്റ് കമ്മിഷണര്‍ 5
ഹ്യുമാനിറ്റീസ്/സയന്‍സ്/ കൊമേഴ്സ് വിഷയത്തില്‍ ബിരുദവും നിര്‍ദിഷ്ട ശമ്പള സ്കെയിലില്‍ പ്രവൃത്തിപരിചയവും. 45 വയസ്സ്, 78,800 – 2,09,200 രൂപ.
അസിസ്റ്റന്റ് കമ്മിഷണര്‍ (അഡ്മിന്) – 2
ബിരുദം, നിര്‍ദിഷ്ട ശമ്പള സ്കെയിലില്‍ പ്രവൃത്തിപരിചയം. 45 വയസ്സ്. 67,700 – 2,08,700 രൂപ.
ഫീമെയില്‍ സ്റ്റാഫ് നഴ്സ് – 82
പന്ത്രണ്ടാംക്ലാസ് വിജയം/തത്തുല്യം. നഴ്സിങ്ങില്‍ ത്രിവത്സര ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ബി.എസ്സി. നഴ്സിങ്. ഇന്ത്യന്‍/സ്റ്റേറ്റ് നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷനും ഹോസ്പിറ്റല്‍/ക്ലിനിക്കില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 35 വയസ്സ്. 44,900 – 1,42,400 രൂപ.
അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ 10
ബിരുദവും കംപ്യൂട്ടര്‍ ഓപ്പറേഷന് അറിവും. 18 – 30 വയസ്സ്. 35,400 – 1,12,400 രൂപ.
ഓഡിറ്റ് അസിസ്റ്റന്റ് 11
ബി.കോമും ഗവ./സെമി. ഗവ./സ്വയംഭരണ സ്ഥാപനത്തില്‍ അക്കൗണ്ട്സ് വിഭാഗത്തില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 18 – 30 വയസ്സ്. 35,400 – 1,12,400 രൂപ.
ജൂനിയര്‍ ട്രാന്സ്ലേഷന് ഓഫീസര്‍ 4
ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ മുഖ്യവിഷയമായോ നിര്‍ബന്ധിത വിഷയമായോ മാധ്യമമായോ നേടിയ ബിരുദവും ബിരുദാനന്തര ബിരുദവും. ഹിന്ദിയില്‍നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള തര്‍ജമയില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും കേന്ദ്ര/സംസ്ഥാന ഗവ. ഓഫീസുകളില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 32 വയസ്സ്. 35,400 – 1,12,400 രൂപ.
ജൂനിയര്‍ എന്‍ജിനിയര്‍ 1
സിവില്‍ എന്‍ജിനിയറിങ്/ത്രിവത്സര ഡിപ്ലോമയും ഗവ./സ്വയംഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 35 വയസ്സ്. 29,200 – 92,300 രൂപ.
സ്റ്റെനോഗ്രാഫര്‍ 22
സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് (പന്ത്രണ്ടാംക്ലാസ്). ഇംഗ്ലീഷില്‍ മിനിറ്റില്‍ 80 വാക്ക് ഷോര്‍ട്ട് ഹാന്‍ഡ്, 40 വാക്ക് ടൈപ്പിങ് സ്പീഡും ഹിന്ദിയില്‍ മിനിറ്റില്‍ 60 വാക്ക് ഷോര്‍ട്ട് ഹാന്‍ഡ്, 30 വാക്ക് ടൈപ്പിങ് സ്പീഡും. 1827 വയസ്സ്. 25,500 – 81,100 രൂപ.
കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ 4
ബിരുദം, വേഡ് പ്രോസസിങ്ങിലും ഡേറ്റാ എന്‍ട്രിയിലുമുള്ള കഴിവും ഒരുവര്‍ഷ?െത്ത ഗവ. അംഗീകൃത കംപ്യൂട്ടര്‍ ഡിപ്ലോമയും. 1830 വയസ്സ്. 25,500 – 81,100 രൂപ.
കാറ്ററിങ് അസിസ്റ്റന്റ് – 87
സെക്കന്‍ഡറി സ്കൂളും(പത്താം ക്ലാസ്) കാറ്ററിങ്ങില്‍ നേടിയ ത്രിവത്സര ഡിപ്ലോമ/ തത്തുല്യം (കേന്ദ്ര/സംസ്ഥാന ഗവ. ടൂറിസം വകുപ്പ് അംഗീകൃതം). അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് വൊക്കേഷണല്‍ വിഷയമായി നേടിയ സി.ബി.എസ്.ഇ. സീനിയര്‍ സെക്കന്‍ഡറി (പന്ത്രണ്ടാം ക്ലാസ്) വിജയവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ കാറ്ററിങ്ങില്‍ ട്രേഡ് പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റും ഡിഫന്‍സില്‍ 10 വര്‍ഷത്തെ സേവനവും (വിമുക്തഭടര്‍). 35 വയസ്സ്. 25,500 – 81,100 രൂപ.
ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ഹെഡ്ക്വാര്‍ട്ടേഴ്സ്/ആര്.ഒ. കേഡര്‍) – 8
സീനിയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റും (പന്ത്രണ്ടാം ക്ലാസ്) മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക്/25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും. അല്ലെങ്കില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസസ് ആന്‍ഡ് ഓഫീസ് മാനേജ്മെന്റ് വൊക്കേഷണല്‍ വിഷയമായ സീനിയര്‍ സെക്കന്‍ഡറി പ്ലസ്ടു ലെവല്‍ വിജയവും (സി.ബി.എസ്.ഇ./സ്റ്റേറ്റ് ബോര്‍ഡ്). 18 – 27 വയസ്സ്, 19,900 – 63,200 രൂപ.
ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെ.എന്‍.വി. കേഡര്‍) 622
സീനിയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റും (പന്ത്രണ്ടാംക്ലാസ്) മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക്/25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും. അല്ലെങ്കില്‍ സെക്രട്ടേറിയല്‍ പ്രാക്ടീസസ് ആന്‍ഡ് ഓഫീസ് മാനേജ്മെന്റ് വൊക്കേഷണല്‍ വിഷയമായ സീനിയര്‍ സെക്കന്‍ഡറി പ്ലസ്ടു ലെവല്‍ വിജയവും (സി.ബി.എസ്.ഇ./സ്റ്റേറ്റ് ബോര്‍ഡ്). 18 – 27 വയസ്സ്, 19900 – 63200 രൂപ.
ഇലക്ട്രിഷ്യന്‍ കം പ്ലംബര്‍ – 273
പത്താംക്ലാസ് വിജയവും ഇലക്ട്രിഷ്യന്‍ അല്ലെങ്കില്‍ വയര്‍മാന്‍/പ്ലംബിങ് ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും ഇലക്ട്രിക്കല്‍ ഇന്സ്റ്റലേഷന്, വയറിങ്, പ്ലംബിങ് ജോലിയില്‍ രണ്ടുവര്‍ഷത്തെ പരിചയവും. 18 – 40 വയസ്സ്. 19,900 – 63,200 രൂപ.
ലാബ് അറ്റന്‍ഡന്റ് – 142
പത്താംക്ലാസ് വിജയവും ലബോറട്ടറി ടെക്നിക് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും. അല്ലെങ്കില്‍ സയന്‍സ് സ്ട്രീമില്‍ പന്ത്രണ്ടാം ക്ലാസ് വിജയം. 18 – 30 വയസ്സ്. 18,000 – 56,900 രൂപ.
മെസ് ഹെല്‍പ്പര്‍ – 629
പത്താംക്ലാസ് വിജയം (ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ പത്താംക്ലാസ് പാസായിട്ടില്ലാത്തവര്‍ ജോലിയില്‍ പ്രവേശിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ നേടിയാല്‍മതി). ഗവ. റെസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍/സ്കൂളുകളിലോ പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം. സ്കില്‍ ടെസ്റ്റ് പാസാവണം. 18 – 30 വയസ്സ്. 18,000 – 56,900 രൂപ.
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് – 23
പത്താംക്ലാസ് വിജയം. 18 – 30 വയസ്സ്. 18,000 – 56,900 രൂപ.
വിവരങ്ങള്‍ക്ക്: www.navodaya.gov.in
അവസാന തീയതി: ഫെബ്രുവരി 10.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login