Breaking News
കാലത്തിന് സാക്ഷിയായ മരമുത്തശ്ശിയും ചരിത്രമായി

പാപ്പിനിശേരി : ദേശീയപാത വികസനത്തിനായി കീച്ചേരിയിലെ കൂറ്റൻ ആൽമര മുത്തശ്ശിയും വഴിമാറി. തളിപ്പറമ്പിനും പാപ്പിനിശേരിക്കുമിടയിൽ പാതക്കരികിൽ നിരവധി ആൽമരങ്ങൾ ഉണ്ടായിരുന്നു. പലതും മുറിച്ചുമാറ്റിയപ്പോൾ ചിലത് സ്വാഭാവികമായി നശിച്ചു. അവശേഷിച്ച ഏറ്റവും വലിയ ആൽമരമാണ് കീച്ചേരിയിലേത്. ഈ മരമാണ് ഞായറാഴ്ച മുറിച്ചുതുടങ്ങിയത്. നിലവിൽ കീച്ചേരിയിൽ ഓട്ടോ ടാക്സി സ്റ്റാൻഡും വഴിയോര വാണിഭവും നടക്കുന്ന പ്രധാന കേന്ദ്രവും ഈ മരച്ചുവട്ടിലായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾക്ക് തുടക്കമിട്ടതും ജനക്കൂട്ടം ഒത്തുകൂടിയതും ഇവിടെയായിരുന്നു. മോറാഴ സംഭവം, ഉപ്പ് സത്യഗ്രഹം ഉൾപ്പെടെ നിരവധി പ്രക്ഷോഭങ്ങൾക്ക് സാക്ഷിയാണ്. ഒന്നര നൂറ്റാണ്ടിലേറെ പ്രായമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
1920– 1947 കാലത്ത് നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കും മഹാരഥൻന്മാരായ സ്വാതന്ത്ര്യ സമര നേതാക്കളുടെ കൂടിച്ചേരലുകളുടെയും കേന്ദ്രമായിരുന്നു ഈ മരചുവട്. ബ്രിട്ടീഷ് സാമ്രാജ്യത്വം രണ്ടാംലോക മഹായുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 1940 സെപ്തംബർ 15ന് സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. എന്നാൽ, അന്നത്തെ സർക്കാർ അത് നിരോധിച്ചു. ഇത് ലംഘിച്ച് കീച്ചേരിയിൽ കെ.പി.ആർ ഗോപാലന്റെ. നേതൃത്വത്തിൽ ഒരു വൻ പൊതുയോഗം ചേരാൻ തീരുമാനിച്ചു. യോഗം നിരോധിച്ചതിനാൽ അഞ്ചാം പിടികയിലേക്ക് പൊതുയോഗം മാറ്റിയെങ്കിലും സമര ഭടന്മാർ കീച്ചേരിയിലെ ഈ ആൽമരച്ചുവട്ടിൽ സംഗമിച്ചാണ് അഞ്ചാംപീടികയിലേക്ക് നീങ്ങിയത്.
പയ്യന്നൂരിൽ നടന്ന ഉപ്പ് നിയമ ലംഘന പരിപാടിയിൽ പങ്കെടുക്കാൻ തിരിച്ച കെ കേളപ്പന്റെ നേതൃത്യത്തിലുള്ള സത്യഗ്രഹികളുടെ സംഘം വിശ്രമിച്ചതും ഈ മരച്ചുവട്ടിലാണ്. ചരിത്രങ്ങളുടെ ഒട്ടേറെ അടയാളപ്പെടുത്തലുകൾക്ക് സാക്ഷിയായ മരമുത്തശ്ശി നാടിന്റെ ഹൃദയവികാരമായി മനസിൽ തലയെടുപ്പോടെ നിലനിൽക്കും.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login