Breaking News
മനസ്സുണ്ടോ? ഊർജലാഭത്തിന് മാർഗങ്ങൾ പലതുണ്ട്

കണ്ണൂർ: നാലുമാസം നീണ്ട ശ്രദ്ധാപൂർവമായ നിരീക്ഷണത്തിലൂടെ 4712 രൂപയുടെ വൈദ്യുതി ബില്ല് 1700 രൂപയിലെത്തിച്ച അനുഭവകഥയിൽ നിന്നാണ് ഷമിൽ പ്രിയപ്പൻ തുടങ്ങിയത്. ഉപയോഗത്തിലിരുന്ന സി.എഫ്.എല്ലുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ മാറ്റിയിടുന്നതിൽ തുടങ്ങിയ പരിശ്രമം. രണ്ട് മുറികളിൽ സീറോ വാട്ടെന്ന പേരിൽ ഉപയോഗിച്ചിരുന്ന കളർ ബൾബുകൾ ഉപേക്ഷിച്ചു. മുറികളിലെ പഴഞ്ചൻ പങ്കകൾക്ക് പകരം ബി.എൽ.ഡി.സി ഫാനുകളാക്കി. വാട്ടർ ഹീറ്ററുകളെല്ലാം സോളാർ ഹീറ്ററുകളാക്കി. അടുക്കളയിൽ കൂടി സോളാർ ഹീറ്ററിൽ നിന്നുളള വെള്ളമെത്തിയതോടെ ഗ്യാസ് ഉപയോഗവും കുറഞ്ഞു. ഇൻവെർട്ടർ സൗരവൈദ്യുതിയിലേക്ക് മാറ്റി. ശ്രദ്ധാപൂർവമായ നിരീക്ഷണത്തിലുള്ള അനാവശ്യവൈദ്യുതി ഉപയോഗത്തിനെല്ലാം ‘നോ’ പറഞ്ഞതോടെ ഒന്നാമത്തെ ബില്ലിൽ രണ്ടായിരം രൂപയോളം കുറഞ്ഞു. പിന്നേയും ആഞ്ഞുപിടിച്ചപ്പോൾ അടുത്ത ബില്ല് 1752ൽ ഒതുങ്ങി. 1200 രൂപയെന്ന ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഷമിലും കുടുംബവും.
വെറുതെ കഥ പറയുകയല്ല, വൈദ്യുതിയുടെ ശരിയായ വിനിയോഗത്തിന് സ്വീകരിച്ച മാർഗങ്ങളുടെയും ഒരോ തവണയും ബില്ലിലുണ്ടായ മാറ്റങ്ങളുടെയും വീഡിയോ ദൃശ്യങ്ങളുമായാണ് അക്ഷയ ഊർജ പ്രചാരകനും സംരംഭകനുമായ ഷമിൽ പ്രിയപ്പന്റെ അനുഭവസാക്ഷ്യം. കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളം പോലെ അറിഞ്ഞും അറിയാതെയും പാഴാക്കുന്ന ഊർജത്തെ വീണ്ടെടുക്കാനുള്ള മാർഗങ്ങളാണ് ജില്ലയിലെ വനിതാ സംരംഭകർക്കായി കാത്തിരങ്ങാട് റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ജില്ലാതല ഊർജസംരക്ഷണ ശിൽപ്പശാല ചർച്ച ചെയ്തത്.
എനർജി മാനേജ്‌മെൻറ് സെൻറർ കേരളയും സെൻറർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലെപ്‌മെന്റും നേതൃത്വം നൽകുന്ന ‘ഊർജ കിരൺ’ ക്യാമ്പയിന്റെ ഭാഗമായാണ് ശിൽപശാല. റൂഡ്‌സെറ്റ്, തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം, റൂഡ്‌സെറ്റിൽ തൊഴിൽ പരിശീലനം നേടിയവരുടെ സംഘടനയായ ‘ആർട്ടേ’ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശിൽപശാല. വീടുകളും തൊഴിലിടങ്ങളും നാടും ഊർജ സൗഹൃദമാക്കാൻ മനോഭാവമാണ് മാറേണ്ടതെന്ന് ശിൽപശാല അഭിപ്രായപ്പെട്ടു.
ശ്രദ്ധാപൂർവമായതും ശരിയായതുമായ വൈദ്യുതി ഉപയോഗത്തിലൂടെ ഉപഭോഗത്തിൽ ഇരുപത് ശതമാനം കുറവുവരുത്താമെന്ന് ശിൽപശാലയിൽ ‘ഊർജലാഭത്തിന്റെ പ്രായോഗിക വഴികൾ’ എന്ന വിഷയം അവതരിപ്പിച്ച കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ ഡോ. ടി.പി. നഫീസ ബേബി പറഞ്ഞു. ഇ.എം.സി റിസോഴ്‌സ്‌പേഴ്‌സൺ വി.വി. ഗോവിന്ദൻ ‘ഊർജ സംരക്ഷണം എന്ത്? എന്തിന്’ വിഷയാവതരണം നടത്തി. പരിയാരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആർ. ഗോപാലൻ മുഖ്യാതിഥിയായി. റൂഡ്‌സെറ്റ് ഡയറക്ടർ കെ.പി. അരുൺ അധ്യക്ഷനായി. റൂഡ്‌സെറ്റ് ഫാക്കൽറ്റി അഭിലാഷ് നാരായണൻ സ്വാഗതം പറഞ്ഞു.
Breaking News
പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login