Breaking News
പഞ്ചായത്തുകളിൽനിന്ന് പദ്ധതി വിഹിതം ലഭിക്കാൻ ഇനി ആധാർ നിർബന്ധം

തിരുവനന്തപുരം: പഞ്ചായത്തുകളിൽനിന്ന് പദ്ധതിവിഹിതം ലഭിക്കാൻ ഗുണഭോക്താക്കൾ തിരിച്ചറിയൽ രേഖയായി ഇനി ആധാർ സമർപ്പിക്കണം. ആടും കോഴിയും പശുവും പച്ചക്കറിവിത്തും ചെടികളും സാധനങ്ങളും പണവും ഉൾപ്പെടെ ഏത് വിഹിതത്തിനുള്ള ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെട്ടാലും ആധാർ ആധികാരിക രേഖയാകും. തദ്ദേശ വകുപ്പിന്റെ ഓൺലൈനായുള്ള പരാതിപരിഹാര സംവിധാനത്തിൽ അപേക്ഷകരെ തിരിച്ചറിയാനും ആധാർ ഉപയോഗിക്കും. ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ആധാർ സമർപ്പിക്കാനായി കേന്ദ്ര നിയമപ്രകാരം അപേക്ഷകന്റെ സമ്മതപത്രം വാങ്ങും.
ഇന്റഗ്രേറ്റഡ് ലോക്കൽ ഗവൺമെന്റ് മാനേജ്മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) എന്ന ഓൺലൈൻ സേവന സംവിധാനം നടപ്പാക്കിയ 309 പഞ്ചായത്തുകളിലാണ് പരിഷ്കാരം ആദ്യം നടപ്പാക്കുക. ഏപ്രിൽ മുതൽ ഐ.എൽ.ജി.എം.എസ് സേവനം ബാക്കിയുള്ള 632 പഞ്ചായത്തുകളിലും വ്യാപിപ്പിക്കുമ്പോൾ പഞ്ചായത്തുതലത്തിൽ പരിഷ്കാരം പൂർണമാകും. നിലവിൽ തദ്ദേശസ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്ന 5 തരം ക്ഷേമപെൻഷൻ വാങ്ങുന്നവർ നിർബന്ധമായും ആധാർ വിവരങ്ങൾ നൽകണം. ഈ വിജ്ഞാപനത്തോടെ, വിധവകളുടെ മക്കൾക്കുള്ള വിവാഹ ധനസഹായ വിതരണത്തിന് കൂടി ആധാർ സമർപ്പിക്കേണ്ടി വരുമെന്ന് പഞ്ചായത്ത് ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കി. ഒരാൾക്ക് ഒന്നിൽ കൂടുതൽ തവണ ഈ വിഹിതം നൽകാൻ നിയമം അനുവദിക്കുന്നില്ല.
പദ്ധതിവിഹിതം ഇപ്പോൾ പട്ടികയിലെ പേരു നോക്കി
പഞ്ചായത്തുകളിലെ പദ്ധതിവിഹിതത്തിനായി ഗ്രാമസഭകൾ അംഗീകരിച്ച ഗുണഭോക്തൃപ്പട്ടികയാണ് മാനദണ്ഡം. ഇതിലെ പേരുകൾ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ വിഹിതം നൽകുന്നത്. പഞ്ചായത്തുകളുമായി ബന്ധപ്പെട്ടുള്ള കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, പൊതുവിദ്യാഭ്യാസം, ഫിഷറീസ്, ആരോഗ്യം, പട്ടികവിഭാഗ വികസനം, വ്യവസായം, സഹകരണം തുടങ്ങിയ 18 വകുപ്പുകളിലായാണ് ഗുണഭോക്തൃ വിഹിതം ലഭിക്കുന്നത്.
എല്ലാ പഞ്ചായത്തിലും ഏപ്രിൽ മുതൽ ഐഎൽജിഎംഎസ്
‘എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ഏപ്രിൽ 1 മുതൽ ഐ.എൽ.ജി.എം.എസ് സേവനം ഉറപ്പാക്കും. പീക്ക് സമയങ്ങളിൽ പ്രവർത്തനവേഗം കുറയുന്നത് സെന്റർ സെർവറിന്റെ പോരായ്മയാണ്. ഇത് പരിഹരിക്കാൻ സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് സർവീസ് ഉപയോഗപ്പെടുത്തും.’ – മന്ത്രി എം.വി.ഗോവിന്ദൻ
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login