Connect with us

Breaking News

ഒമിക്രോൺ: വീട്ടുനിരീക്ഷണത്തിന്​ പുതിയ മാർഗനിർദേശം പുറത്തിറക്കി

Published

on

Share our post

ന്യൂഡൽഹി: ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനിടെ വീട്ടുനിരീക്ഷണത്തിന്​ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേ​ന്ദ്രസർക്കാർ. കോവിഡ്​ സ്ഥിരീകരിച്ചാൽ ഏഴ്​ ദിവസം​ വീട്ടുനിരീക്ഷണത്തിൽ കഴിയണം. ​പോസിറ്റീവായത്​ മുതൽ ഏഴ്​ ദിവസമാണ്​ വീട്ടിലെ ക്വാറന്‍റീൻ. പിന്നീട്​ തുടർച്ചയായ മൂന്ന്​ ദിവസം പനിയില്ലെങ്കിൽ വീട്ടുനിരീക്ഷണം അവസാനിപ്പിക്കാം. ഹോം ഐസോലേഷൻ അവസാനിപ്പിക്കുന്ന സമയത്ത്​ വീണ്ടും കോവിഡ്​ പരിശോധന നടത്തേണ്ട ആവശ്യമില്ല.

കോവിഡ്​ ബാധിച്ച്​ ലക്ഷണങ്ങളൊന്നും ഇല്ലാത്തവർക്കാണ്​ വീട്ടുനിരീക്ഷണത്തിൽ കഴിയാൻ സാധിക്കുക. ഇവരുടെ രക്​തിലെ ഓക്സിജന്‍റെ അളവ്​ 93 ശതമാനമോ അതിലധികമോ വേണമെന്നും നിബന്ധനയുണ്ട്​. മറ്റ്​ അസുഖങ്ങളുള്ള വയോധികർക്ക്​ കർശന പരിശോധനകൾക്ക്​ ശേഷം മാത്രമേ വീട്ടുനിരീക്ഷണം അനുവദിക്കാവു.

രാജ്യത്ത്​ ​പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 50,000 കടന്നതോടെയാണ്​ വീട്ടുനിരീക്ഷണത്തിന്​ കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്​. 24 മണിക്കൂറിനിടെ 58,097 പേർക്കാണ്​ രാജ്യത്ത്​ പുതുതായി രോഗം ബാധിച്ചത്​. കഴിഞ്ഞ വർഷം ജൂണിന്​ ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്​.

കഴിഞ്ഞ ദിവസം 534 പേർ മഹാമാരി ബാധിച്ച്​ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 482,551 ആയി. ഇന്ത്യയിൽ ഇതുവരെ 3.502 കോടി പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. പ്രതിദിന രോഗബാധ 4.18 ശതമാനമായി ഉയർന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!