Connect with us

Breaking News

പൊതുമരാമത്ത്‌: ഓരോ മണ്‌ഡലത്തിലും ഒരു ഉദ്യോഗസ്‌ഥന്‌ നിരീക്ഷണ ചുമതല

Published

on

Share our post

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡല നിരീക്ഷണ സംഘങ്ങളുടെ  രൂപീകരണത്തിന്റെ സംസ്‌ഥാന തല ഉദ്‌ഘാടനം ഇന്ന്‌ നടക്കും. ഓരോ നിയമസഭാ മണ്‌ഡലങ്ങളിലും  ഒരു ഉദ്യോഗസ്‌ഥനായിരിക്കും ചുമതലയെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു.  മണ്ഡലാടിസ്ഥാനത്തിൽ റോഡുകളുടെ പ്രവൃത്തികൾ, കെട്ടിടങ്ങളുടെ അവസ്ഥ, പരിപാലന സ്ഥിതി, റെസ്റ്റ് ഹൗസുകളുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച് അറിയിക്കുകയാണ് നിരീക്ഷണ സംഘത്തിന്റെ ചുമതല.

മൂന്ന് ചീഫ് എൻജിനിയർമാർക്കാണ് സംഘത്തിന്റെ  ചുമതല. നിയമസഭാ മണ്ഡലത്തിൽ നിന്ന് നൽകുന്ന റിപ്പോർട്ട് മന്ത്രിയുടെ ഓഫീസിൽ പരിശോധിക്കും. റോഡ്  പരിപാലന വിഭാഗത്തിനാണ് ഇതിന്റെ മുഖ്യ ചുമതല.  ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ച് ഫോട്ടോയും വീഡിയോയും സഹിതമാണ് റിപ്പോർട്ട് നൽകുക. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ വകുപ്പ് തയ്യാറാക്കുന്നുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പേരാവൂരിൽ 108 ആമ്പുലൻസ് ജീവനക്കാർ സമരത്തിൽ; ഡ്രൈവർക്കെതിരെ അകാരണ നടപടിയെന്ന് ആക്ഷേപം

Published

on

Share our post

പേരാവൂർ: പേരാവൂരിലെ 108 ആമ്പുലൻസ് ഡ്രൈവറെ അകാരണമായി സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച ആമ്പുലൻസ് ജീവനക്കാർ പ്രത്യക്ഷ സമരത്തിലേക്ക്. ഗർഭിണിയായ അമ്മയെയും കുഞ്ഞിനെയും അടിയന്തര സാഹചര്യത്തിൽ രക്ഷപ്പെടുത്തിയ പേരാവൂരിലെ 108 ആമ്പുലൻസ് ഡ്രൈവർ എ. പി. ധനേഷിനെ സ്ഥലം മാറ്റുകയും പിന്നീട് ജോലിയിൽ നിന്നും പിരിച്ച് വിടുകയും ചെയ്ത സാഹചര്യത്തിലാണ് ജീവനക്കാർ സമരം തുടങ്ങിയത്.കണ്ണൂർ പ്രോഗ്രാം മാനേജർ അഭിജിത്തിൻ്റെ അന്യായമായ നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്നലെ രാവിലെ എട്ട് മുതൽ പേരാവൂരിലെ 108 ആമ്പുലൻസ് ജീവനക്കാർ പണിമുടക്കുന്നത്. സമരത്തെത്തുടർന്ന് മറ്റൊരിടത്ത് നിന്ന് പേരാവൂരിലെത്തിച്ച 108 ആമ്പുലൻസ് പേരാവൂരിലെ ജീവനക്കാർ തടയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം അമ്മയെയും കുഞ്ഞിനെയും അടിയന്തര സാഹചര്യത്തിൽ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ധനേഷ് എത്തിക്കുകയും ഇരുവരുടെയും ജീവൻ രക്ഷിക്കുകയും ചെയ്തിരുന്നു. സ്വകാര്യ ആസ്പത്രി അവരുടെ കച്ചവട താത്പര്യാർത്ഥം 108 ആമ്പുലൻസ് ജീവനക്കാരെ പേരാവൂരിലെ ആസ്പത്രിലെത്തി മെമെന്റോ നല്കി ആദരിക്കുകയും ചെയ്തിരുന്നു. ഇതാണ് ജോലിയിൽ നിന്ന് പിരിച്ചു വിടാൻ കാരണമെന്ന് ധനേഷ് പറയുന്നു. 108 ആമ്പുലൻസ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും പേരാവൂർ നാല്പാടി സി. പി. എം ബ്രാഞ്ച് സെക്രട്ടറിയുമാണ് എ.പി .ധനേഷ്. സ്വകാര്യ ആസ്പത്രി പേരാവൂർ താലൂക്കാസ്പത്രിയിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങിലേക്ക് താലൂക്കാസ്പത്രി ജീവനക്കാരാണ് ക്ഷണിച്ചതെന്ന് ധനേഷ് പറഞ്ഞു. ഇതിന്റെ പേരിലാണ് 108 ആമ്പുലൻസ് നടത്തിപ്പുകാരായ എംറി ഗ്രീൻസ് ആമ്പുലൻസ് സർവീസ് ടീം തന്നെ പിരിച്ചു വിട്ടത്. ഇത് അന്യായമാണ്, ഇക്കാര്യത്തിൽ ന്യായമായ തീരുമാനം ഉണ്ടാകും വരെ യൂണിയൻ സമര രംഗത്തുണ്ടാവുമെന്നും ധനേഷ് പറഞ്ഞു.


Share our post
Continue Reading

Breaking News

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ബി.ജെ.പി ഹർത്താൽ

Published

on

Share our post

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിനു കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ബി.ജെ.പി ഹർത്താൽ ആചരിക്കും.അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ മരത്തിൻ്റെ ശിഖരം തലയിലിടിച്ച് തൊഴിലാളി മരിച്ചു

Published

on

Share our post

കൊട്ടിയൂർ: കണ്ടപ്പനത്തെ ചെറുപ്ലാവിൽ ഷാജു ജോസഫ് (55) ആണ് മരം മുറിക്കുന്നതിനിടെ മരത്തിൻ്റെ ശിഖരം തലയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.


Share our post
Continue Reading

Kannur9 mins ago

ഗാഥ പാടാൻ മതിലകം ക്ഷേത്രം

IRITTY18 mins ago

എന്താ രുചി, ഇതല്ലേ മേളം

Kannur1 hour ago

ജില്ലയിലെ എട്ട് വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക്‌ ഹരിതപദവി

Kerala2 hours ago

വരവിളികളാൽ മുഖരിതമായി കാവുകൾ

India3 hours ago

ജനസംഖ്യാ കണക്കെടുപ്പ്‌ 2025 ൽ നടത്താൻ ഒരുങ്ങി കേന്ദ്രം; റിപ്പോർട്ട്‌

Kerala3 hours ago

ചുരം ‘ബ്ലോക്കായാല്‍’ വയനാട് ഒറ്റപ്പെട്ടു; വരുമോ വയനാട്ടില്‍ ബദല്‍പ്പാതകള്‍

Kannur5 hours ago

ജില്ലാ കരാട്ടെ മത്സരം ഡിസംബർ ഒന്നിന്

Kerala6 hours ago

‘സീറോ ബഫര്‍ സോണ്‍’; കേരള ഹൈക്കോടതിക്ക് സമീപത്തെ നിര്‍മാണ നിയന്ത്രണം നീങ്ങുന്നു

Kerala6 hours ago

താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

Kerala6 hours ago

തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഹരിതയുടെ പിതാവിനും അമ്മാവനും ജീവപര്യന്തം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!