Breaking News
പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിന് പിന്തുണ ഏറുന്നു

കണ്ണൂർ : ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കൾ നിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിന് വൻ പിന്തുണ. നിത്യ ജീവിതത്തിൽ നിന്ന് ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളും മറ്റ് ഡിസ്‌പോസിബിൾ വസ്തുക്കളും ഉപേക്ഷിക്കാനുള്ള ബോധവൽകരണ പരിപാടിയാണ് പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ. തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിവിധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവയുടെ പിന്തുണയോടെയാണ് പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിൻ മുന്നേറുന്നത്. ക്യാമ്പയിനിന്റെ ഭാഗമായുള്ള ബദൽ ഉൽപന്ന പ്രദർശനം കണ്ണൂർ പൊലീസ് മൈതാനിയിൽ ഡിസംബർ 31 വരെ നടക്കും.
ചെറുതാഴം ഗ്രാമ പഞ്ചായത്തിൽ ജനുവരി ഒന്നിന് വൈകിട്ട് പ്ലാസ്റ്റിക്ക് ഫ്രീ പഞ്ചായത്ത്-ശുചിത്വ റാലി സംഘടിപ്പിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കൂടാളി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് ഫ്രീ ജില്ലാ ക്യാമ്പയിനിന്റെ ഭാഗമായി ജനുവരി അഞ്ചിന് പ്ലാസ്റ്റിക് ബദൽ വിളംബര ഘോഷ യാത്രയും തുടർന്ന് ശുചിത്വ ഗീതത്തിന്റെ അകമ്പടിയോടെ മെഗാ തിരുവാതിരയും സംഘടിപ്പിക്കും.
മുഴുവൻ വിദ്യാലയങ്ങളിലും ശുചിത്വ പ്രതിജ്ഞയും, കുട്ടികളും, പഞ്ചായത്തും ചേർന്ന് വീഡിയോ പ്രചാരണവും നടത്തും. ഗ്രീൻ പ്രോട്ടോകോൾ കർശനമാക്കി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിത മംഗല്യം പദ്ധതി നടപ്പിൽ വരുത്താനും കൂടാളി പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഒറ്റത്തവണ പ്ലാസ്റ്റിക്കിനെതിരായ നടപടി ശക്തമാക്കാൻ ആന്റി വിജിലൻസ് ടീം രൂപീകരിക്കാനും തീരുമാനിച്ചു.
കോട്ടയം ഗ്രാമപഞ്ചായത്തിൽ ജനുവരി ഒന്നിന് എല്ലാ വീടുകളിലും ശുചിത്വ ദീപം തെളിയിക്കും. വൈകീട്ട് ആറ് മണിക്കാണ് പരിപാടി. ഡിസംബർ 31 ന് ശുചിത്വ സന്ദേശ യാത്രയും സംഘടിപ്പിക്കും. പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂരിന്റെ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുതലങ്ങളിൽ ബദൽ ഉൽപന്ന മേളകൾ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആദ്യ മേള പെരളശ്ശേരിയിൽ രണ്ട് കേന്ദ്രങ്ങളിലായി ഡിസംബർ 24 ന് നടന്നു.
ചെറുകുന്ന് ഗ്രാമപഞ്ചായത്തിൽ ഡിസംബർ 30നാണ് ബദൽ ഉൽപന്ന വിപണന മേള. കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ ജനുവരി നാല്, അഞ്ച് തീയ്യതികളിൽ മേള നടക്കും. ചെറുതാഴം ഗ്രാമ പഞ്ചായത്ത് ജനുവരി ഒന്ന്, രണ്ട് തീയ്യതികളിൽ പിലാത്തറ ബസ് സ്റ്റാൻഡിൽ ബദൽ ഉൽപന്ന മേള സംഘടിപ്പിക്കും.
കണിച്ചാർ, ഇരിക്കൂർ, കീഴല്ലൂർ പഞ്ചായത്തുകളിൽ ആൻറി പ്ലാസ്റ്റിക്ക് വിജിലൻസ് ടീം രൂപീകരിച്ചിട്ടുണ്ട്. ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനത്തിന് പിന്തുണ നൽകാൻ പേരാവൂർ പഞ്ചായത്തിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന സമിതി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ ക്യാമ്പയിന്റെ ഭാഗമായി കണ്ണപുരം ഗ്രാമ പഞ്ചായത്തിൽ ജനുവരി ഒന്ന് മുതൽ ആന്റിി പ്ലാസ്റ്റിക് സ്‌ക്വാഡിന്റെ പരിശോധന കർശനമാക്കും. ഡിസംബർ 30ന് പിപ്പിനിശേരി – കണ്ണപുരം അതിർത്തി മുതൽ കണ്ണപുരം ടൗൺ വരെ ശുചിത്വ റാലി സംഘടിപ്പിക്കും. ജനുവരി നാല്, അഞ്ച് തീയ്യതികളിൽ ബദൽ ഉൽപ്പന്ന പ്രദർശനമേളയും സംഘടിപ്പിക്കും.
മയ്യിൽ ഗ്രാമപഞ്ചായത്തിലെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജനവരി ഒന്നു മുതൽ ആരംഭിക്കും. മയ്യിൽ ബസ്സ്റ്റാന്റിൽ ബദൽ ഉൽപന്ന പ്രദർശന മേള ജനവരി ഒന്നിന് ആരംഭിക്കും. ജനുവരി എട്ടിന് പ്ലാസ്റ്റിക്ക് മുക്ത പ്രചരണ മാർച്ച് സംഘടിപ്പിക്കും.
Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login