Connect with us

Breaking News

രാ​ജ്യ​ത്ത് ര​ണ്ട് കോ​വി​ഡ് വാ​ക്സി​നു​ക​ൾ​ക്ക് കൂ​ടി അം​ഗീ​കാ​രം

Published

on

Share our post

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് രണ്ട് കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍​ക്ക് കൂ​ടി അം​ഗീ​കാ​രം ല​ഭി​ച്ചു. സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ കോ​വോ​ വാ​ക്‌​സി​നും ബ​യോ​ള​ജി​ക്ക​ല്‍ ഇ​യു​ടെ കോ​ര്‍​ബെ ​വാ​ക്‌​സി​നു​മാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഇ​തി​ന് പു​റ​മേ കോ​വി​ഡ് മ​രു​ന്നാ​യ മോ​ള്‍​നു​പി​റ​വി​റി​ന് നി​യ​ന്ത്രി​ത അ​നു​മ​തി ല​ഭി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ഒമിക്രോൺ വകഭേദം ഭീഷണിയായി വളരുന്നതിനിടയിലാണ് പുതിയ വാക്സിനുകൾക്കും അംഗീകാരം നൽകിയത്. അതേസമയം, അതിവ്യാപനശേഷിയുടെ കോവിഡ് വകഭേദം ഒമിക്രോൺ അതിന്‍റെ തനിനിറം കാണിച്ചു തുടങ്ങി. ദിവസങ്ങൾക്കകം രാജ്യത്തെ ഒമിക്രോൺബാധിതരുടെ എണ്ണം 653 ആയി ഉയർന്നു. ഇ​തി​ല്‍ 186 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

167 രോ​ഗി​ക​ളു​മാ​യി മ​ഹാ​രാ​ഷ്‌ട്ര​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ആശങ്കാജനകമായി പടരുന്ന ഒമിക്രോൺ രാജ്യത്തു മറ്റൊരു കോവിഡ് തരംഗം സൃഷ്ടിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ മുൻ‌കൂട്ടി കർശന നിയന്ത്രണ നടപടികൾ എടുക്കാൻ കേന്ദ്ര സർക്കാർ ഇതിനകം നിർദേശിച്ചു കഴിഞ്ഞു. രണ്ടാം തരംഗത്തിൽ രാജ്യം നേരിട്ട പ്രതിസന്ധി ഉണ്ടാവാതെ നോക്കാനാണ് മുന്നൊരുക്കങ്ങൾ ത്വരിതപ്പെടുത്താൻ നിർദേശിച്ചിരിക്കുന്നത്. ഡ​ല്‍​ഹി(165), കേ​ര​ളം(57), തെ​ലു​ങ്കാ​ന(55), ഗു​ജ​റാ​ത്ത്(49), രാ​ജ​സ്ഥാ​ന്‍ (46) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​ണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!