Connect with us

Breaking News

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ്

Published

on

Share our post

കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് സ്‌കീം/പാസേജ് ഗ്രാന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം.

വിദേശത്ത് മാസ്റ്റേഴ്‌സ്, പിഎച്ച്.ഡി., പോസ്റ്റ് ഡോക്ടറല്‍ പഠനങ്ങള്‍ക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന പദ്ധതിയായ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് സ്‌കീം പ്രകാരം 17 സ്‌കോളര്‍ഷിപ്പുകള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും മൂന്നെണ്ണം പര്‍ട്ടിക്കുലര്‍ ലി വള്‍നറബിള്‍ ട്രൈബല്‍ ഗ്രൂപ്പ്‌സ് വിഭാഗക്കാര്‍ക്കും നല്‍കും. ഇവയില്‍ ആറെണ്ണം പെണ്‍കുട്ടികള്‍ക്കാണ്.

പ്രവേശന ഓഫര്‍/പ്രാഥമിക കത്ത് ലഭിച്ചവര്‍ക്ക് മുന്‍ഗണനയുണ്ട്. എന്‍ജിനിയറിങ്, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്/ഫൈനാന്‍സ് (മൊത്തം ഏഴെണ്ണം), പ്യുവര്‍/അപ്ലൈഡ് സയന്‍സ് (മൂന്ന്), അഗ്രിക്കള്‍ചര്‍/മെഡിസിന്‍ (അഞ്ച്), ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സസ് (അഞ്ച്) എന്നിങ്ങനെ വിവിധ മേഖലകള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കും.

കാലാവധി: പോസ്റ്റ് ഡോക്ടറല്‍  ഒന്നര വര്‍ഷം, പിഎച്ച്.ഡി.  നാല് വര്‍ഷം, മാസ്റ്റേഴ്‌സ്  1/2/3 (പ്രോഗ്രാം ദൈര്‍ഘ്യമനുസരിച്ച്)

സഹായം: പ്രതിവര്‍ഷ മെയിന്റനന്‍സ് അലവന്‍സ് 15,400 യു.എസ്. ഡോളര്‍/9900 പൗണ്ട്; പ്രതിവര്‍ഷ കണ്ടിന്‍ജന്‍സി/എക്വിപ്‌മെന്റ് അലവന്‍സ്  1532 യു.എസ്. ഡോളര്‍/1116 പൗണ്ട്. മറ്റാനുകൂല്യങ്ങളും ഉണ്ട്.

വിദ്യാഭ്യാസ യോഗ്യത, പ്രായം, കുടുംബവരുമാന പരിധി, മറ്റു വ്യവസ്ഥകള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും https://overseas.tribal.gov.in/ കാണുക.

വിദേശ സര്‍ക്കാര്‍/ഓര്‍ഗനൈസേഷന്‍ എന്നിവയില്‍ നിന്നും അല്ലെങ്കില്‍ മറ്റേതെങ്കിലും പദ്ധതിപ്രകാരം വിദേശത്ത് പി.ജി. പഠനം, ഗവേഷണം, പരിശീലനം എന്നിവയ്ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ച, എന്നാല്‍ യാത്രാചെലവ് ലഭിക്കാത്ത പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നാല് പാസെജ് ഗ്രാന്റിലേക്കും മന്ത്രാലയം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചുവരെ നല്‍കാം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!