Connect with us

Breaking News

ചായ കുടിക്കുന്നവരുടെ ശ്രദ്ധക്ക്; ആന്ധ്രയിലെ വ്യാജ തേയില കേരളത്തിൽ

Published

on

Share our post

തിരുവനന്തപുരം : ചായകുടി ശീലമാക്കിയവരുടെ ശ്രദ്ധയ്ക്ക്- ഈ ശീലം ആപൽക്കരമായേക്കാം. ആന്ധ്രയിൽ നിർമിച്ച വ്യാജ തേയില കേരളത്തിലെ വിപണിയിലേക്കും എത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് പരിശോധന ആരംഭിക്കുന്നു എന്നതാണ് ചായകുടിക്കാരുടെ മനസ്സുപൊള്ളിക്കുന്ന വാർത്ത. ക്രിസ്മസ്–പുതുവൽസര കാലത്തെ ഭക്ഷ്യപരിശോധനയ്ക്കായി ജില്ലകളിൽ നിയോഗിച്ച പ്രത്യേക സ്ക്വാഡിനോട് ഇക്കാര്യവും പരിശോധിക്കാൻ സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണർ വി.ആർ.വിനോദ് നിർദേശം നൽകി.

ക്രിസ്മസ് കാലത്ത് കൃത്രിമ നിറങ്ങളും മറ്റും ചേർത്ത കേക്കുകളും പലഹാരങ്ങളും വിൽപന നടത്തുന്നുണ്ടോ എന്ന് ബേക്കറികളിലും ബേക്കറി സാധനങ്ങൾ നിർമിക്കുന്ന യൂണിറ്റുകളിലും പരിശോധന നടത്താൻ രൂപീകരിച്ചതാണ് അസി. കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള ഈ സ്പെഷൽ സ്ക്വാഡുകൾ. വ്യാജ തേയില വിൽപന നടത്താനും ഉപയോഗിക്കാനും സാധ്യതയുള്ള വാണിജ്യ കേന്ദ്രങ്ങളിൽ കൂടി ഈ സ്ക്വാഡ് പരിശോധന നടത്തുമെന്നാണ് സൂചന. അതേസമയം, വ്യാജ തേയില വിപണനം ചെയ്ത സംഭവങ്ങളൊന്നും സമീപ മാസങ്ങളിലൊന്നും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കേസുകൾ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എങ്കിലും ആന്ധ്രയിലെ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ വകുപ്പ് ജാഗ്രതയിലാണ്.

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ബിക്കാവുലു മണ്ഡൽ എന്ന സ്ഥലത്തെ അരി മില്ലിൽ ഈ മാസം 8നു പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്നാണ് വ്യാജ തേയില നിർമിക്കുന്ന വൻ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ ചുരുളഴിഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിലായി ഇത്തരം ഒട്ടേറെ സ്ഥാപനങ്ങൾ കണ്ടെത്തി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഫുഡ് കൺട്രോൾ ഓഫിസർമാർ സാംപിളുകൾ ശേഖരിച്ച് ഹൈദരാബാദിലെ ലാബിൽ പരിശോധിച്ചതോടെ വ്യാജനാണെന്നു സ്ഥിരീകരിച്ചു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ഒഡീഷ, ബിഹാർ, ബംഗാൾ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാജ തേയില വിറ്റതായാണ് ആന്ധ്ര പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.

5 വർഷം മുൻപ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പാലക്കാട്, തൃശൂർ ജില്ലകളിൽനിന്ന് വ്യാജ തേയിലയുടെ വൻ ശേഖരം പിടിച്ചെടുത്തിരുന്നു. പാലക്കാട് നൂറണിയിൽനിന്നു 5000 കിലോയും തൃശൂർ മണ്ണുത്തിയിൽനിന്നു 3000 കിലോയുമാണ് അന്ന് പിടിച്ചത്. ഏതാനും പേർ അറസ്റ്റിലുമായി. രണ്ടിടത്തും വീടുകൾ വാടകയ്ക്ക് എടുത്ത് വ്യാജ തേയില നിർമാണം നടത്തുകയായിരുന്നു. കോയമ്പത്തൂരിൽനിന്നു കൊണ്ടുവന്ന നിലവാരം കുറഞ്ഞ തേയിലയിൽ കൃത്രിമവസ്തുക്കൾ ചേർത്താണ് അന്ന് വിപണിയിൽ എത്തിച്ചിരുന്നത്. ആന്ധ്രയിൽ വ്യാജ തേയില നിർമാണ സംഘത്തിൽ തമിഴ്നാട് സ്വദേശികളുമുണ്ട്. അർബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണു തേയിലയ്ക്കു നിറം നൽകാൻ ഉപയോഗിച്ചിരുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ  വെളിപ്പെടുത്തിയിരുന്നു. ചായക്കടകളും ഹോട്ടലുകളുമാണ് ഈ ചായപ്പൊടി വാങ്ങിയിരുന്നത്.

വ്യാജ തേയില പരിശോധിക്കാം

തേയില വ്യാജനാണെന്ന് സംശയമുണ്ടെങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരാതികൾ അറിയിക്കാനുള്ള 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചു വിവരം പറയാം. ഈ പരാതികളും വിവരങ്ങളും ഫീൽഡ് ഓഫിസർമാർക്കു കൈമാറി നടപടി സ്വീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ അനലറ്റിക് ലാബുകളിൽ തേയിലയുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. ഈ മൂന്നു ലാബുകളും നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ഓഫ് ലബോറട്ടറീസ് (എൻ.എ.ബി.എൽ) എന്ന കേന്ദ്ര സ്ഥാപനത്തിന്റെ അംഗീകാരമുള്ളതാണ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!