Breaking News
പെൻഷൻകാരുടെ ആശ്രിതർക്കും ആരോഗ്യപരിരക്ഷ
തിരുവനന്തപുരം : സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സർവീസ് പെൻഷൻ ഗുണഭോക്താക്കളുടെ കുടുംബത്തിനും സർക്കാർ ആരോഗ്യപരിപക്ഷ. സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കുടുംബാംഗങ്ങളെയും പെൻഷൻകാരെയും ഇവരുടെ ആശ്രിതരെയും ഉൾപ്പെടുത്തി മെഡിക്കൽ ഇൻഷുറൻസ് ഫോർ സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് (മെഡിസെപ്) പദ്ധതി ബുധനാഴ്‌ചത്തെ മന്ത്രിസഭായോഗം പരിഗണിക്കും. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി വഴി ജനുവരി ഒന്നുമുതൽ നടപ്പാക്കാനാണ് ആലോചന.
കുടുംബ പെൻഷൻകാർ, പാർടൈം കണ്ടിൻജന്റ് ജീവനക്കാർ, പാർടൈം അധ്യാപകർ, എയ്‌ഡഡ് മേഖലയിലേതുൾപ്പെടെ അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവരും ആശ്രിതരും പദ്ധതി അംഗങ്ങളാകും. അംഗത്തിന്റെ ഭാര്യ/ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ ഉൾപ്പെടെയാണ് ആശ്രിതർ. നേരിട്ട് നിയമിതരായ പേഴ്‌സണൽ സ്‌റ്റാഫ്, പേഴ്‌സണൽ സ്‌റ്റാഫ് പെൻഷൻകാർ/കുടുംബ പെൻഷൻകാർ എന്നിവരും പദ്ധതിയുടെ ഭാഗമാണ്. അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥർക്കും ആശ്രിതർക്കും ഇഷ്ടപ്രകാരം അംഗത്വമുറപ്പാക്കാം.
മികച്ച സേവനം
ആറായിരം രൂപ വാർഷിക പ്രീമിയത്തിൽ കുടുംബത്തിനാകെ മൂന്നുവർഷത്തേക്ക് പ്രതിവർഷം മൂന്നുലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. ഓരോ വർഷത്തേക്കും നിശ്ചയിച്ചതിൽ ഒന്നരലക്ഷം രൂപവരെ ചെലവായില്ലെങ്കിൽ നഷ്‌ടപ്പെടും. ബാക്കി ഒന്നരലക്ഷം രൂപ പദ്ധതി കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രതിവർഷ തുകയ്‌ക്കൊപ്പം ഉപയോഗിക്കാം.
പട്ടികപ്പെടുത്തിയ ചികിത്സയ്‌ക്കും അനുബന്ധ പരിചരണത്തിനും ചെലവാകുന്ന തുക, മരുന്ന് വില, ഡോക്ടർ/അറ്റൻഡന്റ് ഫീസ്, മുറി വാടക, പരിശോധനച്ചെലവ്, രോഗാനുബന്ധ ഭക്ഷണച്ചെലവ് എന്നിവ മെഡിസെപ് വഹിക്കും. എംപാനൽ ചെയ്‌ത ആശുപത്രികൾ രോഗികൾക്ക് തെരഞ്ഞെടുക്കാം. അടിയന്തര സാഹചര്യങ്ങളിൽ മറ്റ് ആശുപത്രികളെയും ആശ്രയിക്കാം. മാസം അഞ്ഞൂറ് രൂപ നിരക്കിൽ പ്രീമിയം സമാഹരിക്കും.
പെൻഷൻകാരുടെ കുടുംബത്തിന് ആദ്യമായി
പെൻഷൻകാരുടെ കുടുബാംഗങ്ങളെ മുമ്പെങ്ങും ആരോഗ്യപരിരക്ഷയിൽ പരിഗണിച്ചിരുന്നില്ല. പെൻഷൻകാർക്ക് 300 രൂപ പ്രതിമാസം ചികിത്സാ അലവൻസുണ്ട്. ഇത് കഴിഞ്ഞ ബജറ്റിൽ 500 രൂപയാക്കി. ഈ തുക പ്രീമിയത്തിനായി നീക്കിവയ്‌ക്കുമ്പോൾ കുടുംബാംഗങ്ങൾക്കെല്ലാം മികച്ച ചികിത്സ ഉറപ്പാകും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login