Breaking News
എസ്.ബി.ഐ.യിൽ ആയിരത്തിലധികം ഒഴിവുകൾ; അവസാന തീയതി ഡിസംബർ 29

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കിൾ ബേസ്ഡ് ഓഫീസേഴ്സിന്റെ (എസ്.ബി.ഐ, സി.ബി.ഒ) 1226 തസ്തികകളിലേക്ക് (Circle Based Officers) അപേക്ഷ ക്ഷണിക്കുന്നു. SBI CBO റിക്രൂട്ട്‌മെന്റ് 2021 വിജ്ഞാപനം ഡിസംബർ 8-ന് പുറത്തിറങ്ങി. ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in-ൽ രജിസ്‌ട്രേഷൻ പ്രക്രിയ ഇന്ന് (ഡിസംബർ 9) ആരംഭിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായി ചേരാൻ ആഗ്രഹിക്കുന്ന യോഗ്യരായ ഉദ്യോഗാർത്ഥികൾ, തിരഞ്ഞെടുപ്പ് പ്രക്രിയ, യോഗ്യതാ മാനദണ്ഡം, ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയകൾ, നിശ്ചിത അപേക്ഷാ ഫീസ് അടയ്ക്കൽ, കോൾ ലെറ്ററുകൾ നൽകൽ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള പരസ്യം ശ്രദ്ധാപൂർവ്വം വായിച്ചതിനുശേഷം ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പരീക്ഷ, അഭിമുഖം മുതലായവയുടെ പാറ്റേൺ, അവർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും നിർദ്ദിഷ്ട നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക.
SBI CO റിക്രൂട്ട്‌മെന്റ് 2021 3 ഘട്ടങ്ങളിലായി നടക്കും. ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിംഗ്, അഭിമുഖം എന്നിവയുണ്ടായിരിക്കും. ഓരോ ഘട്ടത്തിലും, ആ റൗണ്ടിൽ നേടിയ മെറിറ്റിനെ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. അന്തിമ തിരഞ്ഞെടുപ്പിന്, അപേക്ഷകർ ഓൺലൈൻ എഴുത്തുപരീക്ഷയിലും സ്ക്രീനിംഗ് റൗണ്ടിലും വെവ്വേറെ യോഗ്യത നേടേണ്ടതുണ്ട്.
രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി ഡിസംബർ 29 ആണ്. ഡിസംബർ 9 മുതൽ 26 വരെ ഓൺലൈനായി ഫീസടക്കാം. അപേക്ഷ ഡിസംബർ 29 വരെ തിരുത്താനും അവസരമുണ്ട്. ജനുവരി 13 വരെ ഓൺലൈൻ അപേക്ഷയുടെ പ്രിന്റെടുക്കാം. അഡ്മിഷൻ കാർഡിന്റെ താത്ക്കാലിക തീയതി ജനുവരി 12 ആണ്. പരീക്ഷതീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. 21 വയസ്സിൽ താഴെയുളളവരും 30 വയസ്സിന് മുകളിലുള്ളവരും അപേക്ഷിക്കാൻ യോഗ്യരല്ല. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ടാം ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിലോ ഏതെങ്കിലും റീജിയണൽ റൂറൽ ബാങ്കിലോ ഓഫീസർ തസ്തികയിൽ രണ്ട് വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
Breaking News
മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Breaking News
മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.
Breaking News
എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ് ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login