Connect with us

Breaking News

അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് 2021 : അപേക്ഷ ക്ഷണിച്ചു

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കുന്നത്.

2019 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെട്ട മോണിറ്ററിംഗ് കമ്മറ്റിക്കാണ് അവാര്‍ഡ് നിര്‍ണയിക്കുന്നതിനുള്ള മേല്‍നോട്ട ചുമതല. അവാര്‍ഡിനുള്ള അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹതയുള്ളവരെ പ്രത്യേക ജൂറി സമിതി ശുപാര്‍ശ ചെയ്യും. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും, ഫലകവും, പ്രശസ്തിപത്രവും നല്‍കും. ഈ രംഗത്ത് സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പ്രത്യേക അവാര്‍ഡും നല്‍കും.
ദേശീയ ശാസ്ത്ര ദിനമായ 2022 ഫെബ്രുവരി 28-ന് അവാര്‍ഡ് വിതരണം ചെയ്യും. 

അപേക്ഷാ ഫോറവും, കൂടുതല്‍ വിവരങ്ങളും www.anert.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. നിശ്ചിത അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ 2021 ഡിസംബര്‍ 31നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 1803 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി, വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

Published

on

Share our post

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.


Share our post
Continue Reading

Breaking News

അടക്കാത്തോടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്

Published

on

Share our post

കേളകം : അടക്കാത്തോട് കരിയംകാപ്പിൽ ബൈക്കിൽ യാത്ര ചെയ്യവേ കാട്ടുപന്നിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കരിയംകാപ്പ് സ്വദേശി കുന്നത്ത് സുമോദിനാണ് പരിക്കേറ്റത്. സുമോദിന്റെ തലയ്ക്കും കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി അടയ്ക്കാത്തോട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴി പാലക്കാട് റെന്നിയുടെ വീടിന് സമീപത്തു നിന്നുമാണ് കാട്ടുപന്നി ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സുമോദിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇതേ സ്ഥലത്തിന് സമീപത്തു നിന്നാണ് കഴിഞ്ഞദിവസം കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.


Share our post
Continue Reading

Breaking News

കണ്ണൂർ മണ്ഡലത്തിലെ നാളത്തെ വാഹന പണിമുടക്കും ഹർത്താലും മാറ്റി

Published

on

Share our post

കണ്ണൂർ: നടാൽ റെയിൽവേ ഗേറ്റ് കടന്ന് വരുന്ന വാഹനങ്ങൾക്ക് നിർദിഷ്ട ദേശീയ പാത 66ലേക്ക് പ്രവേശിക്കുന്നതിന് വഴി ഒരുക്കണം എന്ന് ആവശ്യപ്പെട്ട് നാളെ നടത്താനിരുന്ന വാഹന പണിമുടക്കും ഹർത്താലും മറ്റൊരു ദിവസത്തേക്ക് മാറ്റി. കർമസമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ നിയോജക മണ്ഡലത്തിലാണ് ബസ് പണിമുടക്കും ഹർത്താലും നടത്താൻ തീരുമാനിച്ചിരുന്നത്. എടക്കാട് ഒ.കെ യു പി സ്കൂളിന് സമീപം അടിപ്പാത നിർമിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന കർമ സമിതിയുടെ ആവശ്യം ദേശീയ പാത അതോറിറ്റി അവഗണിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!