Breaking News
കാര്യക്ഷമതയില്ല; 104 സി.ഐ.മാർക്ക് സ്റ്റേഷൻ ഭരണം നഷ്ടമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ ചില എസ്.എച്ച്.ഒ.മാർക്ക് ജോലി ചെയ്യാൻ മടിയും ശുഷ്കാന്തി കുറവും. സി.ഐ.മാരെ എസ്.എച്ച്.ഒ.മാരാക്കി ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയ പരിഷ്കരണം കാര്യക്ഷമമായി നടപ്പിലാക്കാത്ത പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരെ ഏൽപ്പിക്കാൻ നടപടി ആരംഭിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് ഇതേ ക്കുറിച്ച് അന്തിമ തീരുമാനം കൈകൊള്ളാൻ നിർബന്ധിതമായിരിക്കുന്നത്. നേരത്തെ ഇതു സംബന്ധിച്ചുള്ള ശിപാർശ ഡി.ജി.പി ഉൾപ്പെടെ പരിഗണിച്ചിരുന്നില്ല.
എന്നാൽ, പോലീസിനെതിരെ നിരവധി ആരോപണങ്ങൾ ഉയരുന്നത് ആഭ്യന്തരവകുപ്പിന്റെ പ്രതിഛായയെ ബാധിക്കുന്ന സ്ഥിതിയായതോടെയാണ് ഇന്റലിജൻസിന്റെ ശിപാർശ നടപ്പിലാക്കാൻ കാരണമായിരിക്കുന്നത്. സംസ്ഥാനത്തെ 540 പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരിൽനിന്നു സി.ഐ.മാർക്ക് നൽകിയാണ് പുതിയ പരിഷ്കാരം നടപ്പിലാക്കിയത്. ഭൂരിഭാഗം സി.ഐ.മാരും സ്റ്റേഷൻ ഭരണത്തിന്റെ കാര്യത്തിൽ ഉദാസീനത കാട്ടുന്നതായി ഇന്റലിജൻസ് കണ്ടെത്തിയിരുന്നു.
104 പോലീസ് സ്റ്റേഷനുകളിലാണ് ഇത്തരത്തിൽ കാര്യക്ഷമമായ പ്രവർത്തനം നടക്കാത്തതെന്നാണ് കണ്ടെത്തൽ. ഈ സ്റ്റേഷനുകളുടെ ചുമതല എസ്ഐമാർക്ക് നൽകണമെന്ന ശുപാർശ ആഭ്യന്തര വകുപ്പ് തത്വത്തിൽ അംഗീകരിച്ചിരിക്കുകയാണ്. ഏറെ താമസിയാതെ സ്റ്റേഷൻ ചുമതല സിഐമാരിൽനിന്ന് എസ്ഐമാർക്ക് നൽകും. വിവിധ പോലീസ് സ്റ്റേഷനുകളിൽ പ്രതിവർഷം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ എ, ബി, സി എന്നീ മൂന്ന് ഗ്രേഡുകളായി തിരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് നൽകുക.
ആയിരത്തിൽ താഴെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന പോലീസ് സ്റ്റേഷനുകളാണ് സി വിഭാഗത്തിൽപ്പെടുന്നത്. ഈ സ്റ്റേഷനുകളിലെ ചുമതലയാണ് സി.ഐ.മാരിൽ നിന്നും എസ്ഐമാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ആയിരം മുതൽ രണ്ടായിരം വരെ കേസുകളുള്ള സ്റ്റേഷനുകൾ ബി വിഭാഗത്തിലും രണ്ടായിരത്തിന് മുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകളെ എ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേസുകളുടെ എണ്ണം കുടുതലുള്ള സ്റ്റേഷനുകളിൽ ചുമതല സി.ഐമാരിൽ തന്നെ നിലനിർത്തും. നിലവിൽ ചുമതലയുള്ള സി.ഐ.മാർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന കർശന നിർദേശം ഉൾപ്പെടെ നൽകാനാണ് ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ചില സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാർ കൃത്യമായി സ്റ്റേഷനിൽ എത്താത്തതും രേഖകൾ പരിശോധിക്കാത്തതും ഉൾപ്പെടെ ഇന്റലിജൻസ് പ്രത്യേകം കണ്ടെ ത്തി റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. എസ്ഐമാർക്ക് ചുമതല നൽകുന്ന സ്റ്റേഷനുകളിൽനിന്ന് ഒഴിവാക്കുന്ന സിഐമാരെ സേനയിലെ വിവിധ വിഭാഗങ്ങളിൽ നിയമിക്കാനുള്ള നടപടിക്രമം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനത്തിനു ശേഷം ഉടൻ തന്നെ ചുമതല വിഭജനം നടത്തും.
Breaking News
അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

സപ്ലൈകോ അഞ്ച് സബ്സിഡി ഇനങ്ങളുടെ വില കുറച്ചു. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവക്ക് നാളെ മുതല്‍ പുതിയ വില. നാല് മുതല്‍ പത്ത് രൂപ വരെ കുറവുണ്ടാകും. സംസ്ഥാനത്ത് തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 19 വരെയാണ് ഉത്സവകാല ഫെയർ സംഘടിപ്പിക്കുന്നത്. തുവരപരിപ്പിന്റെ വില 115 രൂപയില്‍ നിന്ന് 105 രൂപയായും ഉഴുന്നിന്റെ വില 95 രൂപയില്‍ നിന്നും 90 രൂപയായും വന്‍കടലയുടെ വില 69 രൂപയില്‍ നിന്നും 65 രൂപയായും വന്‍പയറിന്റെ വില 79 രൂപയില്‍ നിന്നും 75 രൂപയായും മുളക് 500 ഗ്രാമിന് 68.25 രൂപയില്‍ നിന്നും 57.75 രൂപയായും കുറച്ചിട്ടുണ്ട്.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login