Connect with us

Breaking News

ക്ഷേത്രോത്സവങ്ങൾ: സ്‌റ്റേജ് പരിപാടികൾക്ക് കളക്ടറുടെ അനുമതിവേണം

Published

on

Share our post

തിരുവനന്തപുരം: ഇക്കൊല്ലവും ആഘോഷത്തോടെയുള്ള ക്ഷേത്രോത്സവങ്ങൾ പ്രതിസന്ധിയിൽ. സ്റ്റേജ് പരിപാടികൾക്ക് ജില്ലാ കളക്ടറുടെ അനുമതി വാങ്ങണമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് നിർദേശം നൽകി.

ആനയെ എഴുന്നള്ളിക്കാൻ വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. പൊതുചടങ്ങുകൾക്ക് തുറന്നവേദിയിൽ 200, ഓഡിറ്റോറിയങ്ങളിൽ 100 എന്നിങ്ങനെയാണ് പങ്കെടുക്കാവുന്നവരുടെ എണ്ണം. ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും എത്രപേർക്കുവരെ പങ്കെടുക്കാമെന്ന് സർക്കാർ ഇതുവരെ പ്രത്യേകമായി നിർദേശിച്ചിട്ടില്ലാത്തതിനാൽ 200 പേരിൽക്കൂടുതൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അനുവദിക്കാനിടയില്ല.

കളക്ടർ അധ്യക്ഷനായ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിലപാടാകും നിർണായകം. ആചാരപരമായ ചടങ്ങുകൾ നടത്താൻ വിലക്കില്ലെങ്കിലും ആൾക്കൂട്ടം പാടില്ലെന്നാണ് വ്യവസ്ഥ. നിയന്ത്രണം കടുപ്പിച്ചാൽ ഇപ്പോൾത്തന്നെ കഷ്ടപ്പാടിലും ദാരിദ്ര്യത്തിലുമായ കലാകാരന്മാരുടെ അവസ്ഥ പരിതാപകരമാകും.

സാമ്പത്തികപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മിതത്വം പാലിക്കണമെന്നും ആർഭാടം ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ ലളിതമാക്കണമെന്നും ഭരണസമിതികൾക്കും ദേവസ്വം ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ഉത്സവനടത്തിപ്പിന് സംഭാവന സ്വീകരിക്കാൻ ഉപദേശകസമിതികൾക്ക് ദേവസ്വംബോർഡ് കൂപ്പൺ സീൽചെയ്ത് നൽകും. കൂപ്പൺതുകയുടെ അഞ്ചുശതമാനം ദേവസ്വംഫണ്ടിൽ ഒടുക്കണം. പിരിക്കുന്ന പണം ജോയന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുകയും വേണം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!