Breaking News
കുടിച്ചാൽ പൂസാകില്ല, വിറ്റാമിൻ കൂടും : പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാങ്ങ സിറപ്പ്
കാസർകോട്: കുടിച്ചാൽ പൂസാകാത്ത വിധത്തിൽ വീര്യം കുറച്ചും വിറ്റാമിന്റെ അളവ് കൂട്ടിയും പ്ലാന്റേഷൻ കോർപ്പറേഷൻ കശുമാങ്ങ സിറപ്പ് വിപണിയിലെത്തിക്കും. പ്ലാന്റേഷൻ കോർപ്പറേഷൻ ചീമേനി എസ്റ്റേറ്റിന്റെ കീഴിൽ നാടുകാണി ഡിവിഷനിൽ കശുമാങ്ങ സിറപ്പ് തയ്യാറാക്കുന്നതിന് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ അനുമതി നൽകി കഴിഞ്ഞു. കേരള കാർഷിക സർവ്വകലാശാലയുടെയും കണ്ണൂർ കൃഷി വിജ്ഞാൻ കേന്ദ്രയുടെയും സഹകരണത്തോടെയാണ് കശുമാങ്ങ സിറപ്പ് മാർക്കറ്റിൽ ഇറക്കുന്നത്. കോർപ്പറേഷന്റെ തോട്ടത്തിൽ നിന്നും ശേഖരിക്കുന്ന ഓർഗാനിക് സെർട്ടിഫൈഡ് കശുമാങ്ങയിൽ നിന്നാണ് സിറപ്പ് ഉണ്ടാക്കുന്നത്. 300 മില്ലി, 500 മില്ലി, 750 മില്ലി, ഒരു ലിറ്റർ കുപ്പികളിലായിരിക്കും വില്പന. പ്രാരംഭ ഡിസ്കൗണ്ട് ആയി 132 രൂപ വിലയുള്ള 500 മില്ലി 110 രൂപയ്ക്ക് വിതരണം ചെയ്യും. കശുമാങ്ങയുടെ ജ്യൂസിലും സ്ക്വാഷിലും വെള്ളത്തിന്റെ അംശവും ഉണ്ടാകുമെ|ങ്കിൽ സിറപ്പിൽ കശുമാങ്ങ നീരും ഷുഗറും മാത്രമേയുണ്ടാകു.
ആൾക്കഹോൾ അംശവും രാസപദാർത്ഥങ്ങളും പൂർണ്ണമായും ഒഴിവാക്കി പോഷകമൂല്യത്തിനാണ് ഇതിൽ പ്രാധാന്യം നൽകുന്നത്. വേനൽ കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന പാനീയം എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാൻ പറ്റും.ചവർപ്പില്ല, കേടാകില്ലഒരു വർഷം കേടുകൂടാതെ പാനീയം സൂക്ഷിച്ചുവെക്കാം. കശുമാങ്ങയിൽ അരുചിക്ക് കാരണമായ കറ ( രാസഘടകം- ടാനിൻ) മാറ്റിയെടുത്ത് മെഷീനിൽ പിഴിഞ്ഞ് പഴച്ചാർ ശേഖരിച്ചു കഞ്ഞിവെള്ളം ഒഴിച്ചോ ചൗവ്വരി കുറുക്കി ഒഴിച്ചുമാണ് ചവർപ്പ് മാറ്റുന്നത്. താഴെ അടിഞ്ഞുകൂടുന്ന ടാനിൻ നീക്കം ചെയ്താണ് ചവർപ്പ് ഇല്ലാത്ത കശുമാങ്ങ നീര് എടുക്കുന്നത്.
പത്തു കിലോ കശുവണ്ടി ലഭിക്കുമ്പോൾ 50 കിലോയോളം കശുമാങ്ങയും കിട്ടും. ഇതത്രയും ഉപയോഗശൂന്യമായി പോകുന്നതിനാൽ കർഷകർക്ക് വലിയ നഷ്ടമാണ് നേരിടുന്നത്. കശുമാങ്ങയിൽ നിന്നും ‘ഫെനി’ നിർമ്മിച്ച് ഗോവ പ്രയോജനപ്പെടുത്തുന്നുണ്ട്.കശുമാങ്ങയുടെ ശരാശരി തൂക്കം 30 മുതൽ 150 ഗ്രാം വരെയാണ്. രാസഘടകങ്ങളായ എസ്റ്ററുകളും ടെർപിനുകളും അടങ്ങിയതിനാൽ കശുമാങ്ങയുടെ പ്രത്യേകഗന്ധം എല്ലാവർക്കും ഇഷ്ടമാണ്. 100 ഗ്രാമ കശുമാങ്ങയിൽ 170 മില്ലി ഗ്രാം വരെ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആപ്പിളിനേക്കാൾ പത്തിരട്ടി പോഷകമൂല്യം. ധാതുക്കൾ, ലവണങ്ങൾ എന്നിവയാൽ സമ്പുഷ്ടവും. പ്ലാന്റേഷൻ കോർപ്പറേഷൻ ഡിവിഷനുകളിൽ കശുമാങ്ങ സിറപ്പ് ഉണ്ടാക്കുന്നത് കേരളത്തിൽ ഇതാദ്യമാണ്. നാടുകാണി ഡിവിഷന്റെ ചുവട് പിടിച്ചു വൈകാതെ മറ്റു എസ്റേറ്റുകളിലും ഇത് ഉണ്ടാക്കാൻ തുടങ്ങിയേക്കും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login