Connect with us

Breaking News

കർണാടകയിൽ ദക്ഷിണാഫ്രിക്കൻ പൗരനിൽ സ്ഥിരീകരിച്ചത് രാജ്യത്ത് ഇതുവരെ കാണാത്ത കൊവിഡ് വകഭേദം

Published

on

Share our post

ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാരില്‍ ഒരാളിൽ കണ്ടെത്തിയ വൈറസ് വകഭേദത്തെക്കുറിച്ച് വ്യക്തതയില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ. സുധാകർ അറിയിച്ചു. വകഭേദം ഏതെന്ന് തിരിച്ചറിയാന്‍ ഐ.സി.എം.ആറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സഹായം തേടിയതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ കാണാത്ത വകഭേദമാണിതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

നേരത്തെ രണ്ടുപേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 63കാരനെ ബാധിച്ച വൈറസ് വകഭേദത്തിലാണ് വ്യക്തതയില്ലാത്തത്. ഡെല്‍റ്റ വകഭേദത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇത്.അതിനിടെ ഒമൈക്രോണ്‍ വകഭേദം ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന് കര്‍ണാടകയും ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്ക, ബോട് സ്വാന, ഹോങ്കോംഗ്എ ന്നിവിടങ്ങളില്‍ നിന്നുള്ളവരെ വിലക്കണമെന്നാണ് ആവശ്യം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ വീണ്ടും കൊടിമരം നീക്കം ചെയ്ത് പോലീസ്

Published

on

Share our post

കണ്ണൂർ: കണ്ണപുരത്ത് ബി.ജെ.പി റോഡരികിൽ സ്ഥാപിച്ച കൊടിമരം വീണ്ടും കണ്ണപുരം പൊലിസ് നീക്കം ചെയ്തു. ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് കൊടിമരം നീക്കിയത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും അഴിച്ച് മാറ്റി ബി ജെ പി സ്ഥാപക ദിനത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപം ബി. ജെ. പി സ്ഥാപിച്ച കൊടിയും കൊടിമരവും കണ്ണപുരം പോലീസ് അഴിച്ച് മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് കണ്ണപുരം പോലീസ് സ്റ്റേഷനിലേക് ബി.ജെ.പിമാർച്ച് നടത്തുകയും ചെയ്‌തിരുന്നു. വീണ്ടും ചൈനാക്ലേ റോഡിൽ കൊടി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.


Share our post
Continue Reading

Breaking News

മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

Published

on

Share our post

മട്ടന്നൂർ:കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വെമ്പടി കാട്യംപുറം സ്നേഹ തീരത്ത് എ.കെ.ദീക്ഷിതാണ്((12) മരിച്ചത് ചൊവ്വ വൈകിട്ട് നാലരയോടെ നെല്ലൂന്നി അങ്കണവാടി കുളത്തിലാണ് അപകടം. നെല്ലൂന്നിയിലെ അച്ഛൻ്റെ കുടുംബവീട്ടിലെത്തിയ ദീക്ഷിത് വൈകിട്ടോടെ സഹോദരനോടും സുഹൃത്തുക്കളോടുമൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ മുങ്ങിത്താഴ്ന്ന ദീക്ഷിതിനെ പുറത്തെടുത്ത് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിയാരം യുപി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ: എം വി മനോജ്. അമ്മ: എ.കെ. വിജിന. സഹോദരങ്ങൾ: നന്ദന (പ്ലസ്ടു വിദ്യാർത്ഥി ചാവശേരി എച്ച്എസ്എസ്), ദർശിത് (വിദ്യാർത്ഥി പരിയാരം യുപി സ്കൂൾ).


Share our post
Continue Reading

Breaking News

മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

Published

on

Share our post

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.


Share our post
Continue Reading

Trending

error: Content is protected !!