Connect with us

Breaking News

ആറുവരി ദേശീയപാത: റോഡ് മുറിച്ചുകടക്കാൻ മേൽപ്പാലങ്ങളും അടിപ്പാതകളും; സിഗ്നലുകളും ഒഴിവാക്കും

Published

on


തിരുവനന്തപുരം: ദേശീയപാത 66 ആറുവരിയായി വീതികൂട്ടുമ്പോൾ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും റോഡ് മുറിച്ചുകടക്കുന്നതിന് നിയന്ത്രണമുണ്ടാകും. പ്രധാന കവലകളിൽ അടിപ്പാതകളും മേൽപ്പാലങ്ങളുമാണ് നിർദേശിച്ചിട്ടുള്ളത്. ഡിവൈഡറുകൾ മുറിച്ചുള്ള യാത്രകൾ തടയും.

ദേശീയപാതയിലെ വാഹനങ്ങൾ മറുവശത്തേക്കു കടക്കണമെങ്കിൽ സർവീസ് റോഡിൽ കയറി അണ്ടർപാസ് വഴി പോകേണ്ടിവരും. സിഗ്നൽ ലൈറ്റുകളും ഒഴിവാക്കപ്പെടുന്ന വിധത്തിലാണ് ക്രമീകരണം. ഇടറോഡുകളിൽനിന്നു ദേശീയപാതകളിലേക്കുള്ള പ്രവേശനം സുരക്ഷിതപാതയിലൂടെ ആയിരിക്കും. തുറവൂർ-കഴക്കൂട്ടം മേഖല ആറുവരിയാക്കുന്നതിനായി തയ്യാറാക്കിയ രൂപരേഖയിലാണ് വാഹനാപകടങ്ങൾ കുറയ്ക്കാൻ ഇന്ത്യൻ റോഡ് കോൺഗ്രസ് നൽകിയ നിർദേശങ്ങൾ പാലിച്ചിട്ടുള്ളത്.

25 വർഷത്തിനിടെ ഉണ്ടാകാനിടയുള്ള വാഹനത്തിരക്കുകൂടി പരിഗണിച്ചാണ് ജങ്‌ഷനുകളിൽ അടിപ്പാതകളും മേൽപ്പാലങ്ങളും നിഷ്‌കർഷിച്ചിട്ടുള്ളത്. മേൽപ്പാലങ്ങളെക്കാൾ ചെലവുകുറഞ്ഞ കോൺക്രീറ്റ് ബ്ലോക്കുകൾ നിരത്തിയുള്ള അടിപ്പാതകളാണ് കൂടുതൽ സ്ഥലങ്ങളിലുമുള്ളത്. ദേശീയപാതയ്ക്ക് ഇരുവശത്തും സമാന്തരറോഡുകൾ ഉണ്ടാകും. ഓരോ പ്രദേശത്തെയും വാഹനസാന്ദ്രത കണക്കിലെടുത്ത് നിശ്ചിത കിലോമീറ്ററിനുള്ളിൽ അടിപ്പാതകൾ ഉണ്ടാകും. ഇരുചക്രവാഹനങ്ങളും കാറുകളും കടന്നുപോകാൻ പാകത്തിൽ ചെറിയ അണ്ടർപാസുകളുമുണ്ട്.

പ്രധാന റോഡിനും സമാന്തരപാതയ്ക്കും ഇടയിൽ ഓടയും സുരക്ഷാവേലിയും ഉണ്ടാകും. സമാന്തരപാതയിൽനിന്ന്‌ ഉയരത്തിലായിരിക്കും പ്രധാനപാത. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിന് ഫുട്ഓവർബ്രിഡ്ജുകളുണ്ടാവും.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!